ഇന്ന് ജനുവരി 7: ഓര്‍ത്തോഡോക്‌സ് ക്രിസ്മസ് ഡേയും അന്താരാഷ്ട്ര പ്രോഗ്രാമര്‍മാരുടെ ദിനവും ഇന്ന്; ലക്ഷ്മി ഗോപാലസ്വാമിയുടേയും ബിപാഷ ബസുവിന്റെയും ജന്മദിനം; ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് വൊളിന്‍സ്‌കി മരിച്ചതും വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1201
ധനു 23
മകം / പഞ്ചമി
2026  ജനുവരി 7, 
ബുധൻ

ഇന്ന്;

  *അന്താരാഷ്ട്ര പ്രോഗ്രാമർമാരുടെ ദിനം !     [International programmers day ;കംപ്യൂട്ടറുകളും സാങ്കേതികവിദ്യയും അവയുടെ പിന്നിലെ സോഫ്റ്റ്‌വെയറും എല്ലാം കൂടി ആധുനിക ലോകത്തെ വളരെയധകം സ്വാധീനിയ്ക്കുന്ന ഈ വേളയിൽ എല്ലാ സോഫ്‌റ്റ്‌വെയറിനും, സാങ്കേതിക വിദ്യയ്ക്കും പിന്നിൽ ഒരു പ്രോഗ്രാമർ (പലപ്പോഴും പ്രോഗ്രാമർമാരുടെ നിര തന്നെ) ഉണ്ട്. ആ പ്രോഗ്രാമർമാരക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും അറിയാൻ ഒരു ദിവസം.]

0c56f1a6-0a71-45fd-b376-7d10c1474158

* Orthodox Christmas Day ![പൌരസ്ത്യ ഓർത്തോഡോക്സ് സഭയും, ഓറിയൻറ്റൽ ഓർത്തോഡോക്സ് സഭകൾ റഷ്യ, ഉക്രേനിയ തുടങ്ങിയ രാജ്യങ്ങളിൽ  ക്രിസ്തുമസ് ആഘോഷിക്കുന്നു. ഇപ്രകാരമുള്ള ഓർത്തഡോക്സ് ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ ജനനത്തെ ആചരിക്കുന്നത് വ്യത്യസ്ത  രാജ്യങ്ങളിൽ വ്യത്യസ്ഥ ദിവസങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളോടെയാണ്. അവയെക്കുറിച്ചറിയാൻ ഒരു ദിവസം.]

5dcc38e0-dfa3-435c-98c6-b004994d55dc

* പഴയ പാറ ദിനം ![Old Rock Day ; ഭൂമിയിലെ ധാതുക്കളും, ധാതുക്കൾ പോലെയുള്ള പദാർത്ഥങ്ങളും കൊണ്ട് കാലാകാലങ്ങാളായി സംജാതമായ ഒരു ഖര പിണ്ഡമാണ് പാറ. അവ ഭൂമിയുടെ ഏറ്റവും പുറം പാളിയാണ്. പണ്ടു മുതലെ മനുഷ്യരും മൃഗങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഈ പാറകളും പാറ കൊണ്ടുള്ള ആയുധങ്ങൾ മുതൽ വാസസ്ഥലങ്ങൾ വരെയുള്ള ഉപയോഗങ്ങളും കണ്ടു പിടിച്ചിട്ടുണ്ട്. കൂടാതെ നമ്മുടെ ഗ്രഹത്തിൻ്റെ ചരിത്രം പഠിയ്ക്കാനും കാലപ്പഴക്കം  മനസ്സിലാക്കുന്നതിനും ഭൂമിയെക്കുറിച്ച് പൊതുവായി കൂടുതൽ കൂടുതൽ പഠിക്കുന്നതിനും പഴയ പാറകൾ ഉപകാരപ്രദമാണ്. അങ്ങനെയുള്ള ഭൂമിയിലെ ഈ കാലാതീതമായ നിധികളെ കുറിച്ച് അറിയാനും പഠിയ്ക്കാനും ഒരു ദിനം.]

04ba9046-16f9-4654-a049-f5427f1b8f7a

*ഹാർലെം ഗ്ലോബ്‌ട്രോട്ടർ ദിനം ![Harlem Globetrotter Day ;  ഹാർലെം ഗ്ലോബട്രോട്ടേഴ്സ് എന്നത് ഒരു അമേരിക്കൻ എക്സിബിഷൻ ബാസ്കറ്റ്ബോൾ ടീമാണ്. അവർ അത് ലറ്റിസം, നാടകം , വിനോദം , ഹാസ്യം എന്നിവ അവരുടെ കേളി ശൈലിയിൽ സംയോജിപ്പിക്കുന്നു. വർഷങ്ങളായി,  (1953-1995, 2015) വാഷിംഗ്ടൺ ജനറൽസ്, ന്യൂയോർക്ക് നാഷനൽസ് (1995-2015) തുടങ്ങിയ ടീമുകൾക്കെതിരെ, 124 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 26,000-ത്തിലധികം എക്സിബിഷൻ ഗെയിമുകൾ അവർ കളിച്ചിട്ടുണ്ട്. ടീമിൻ്റെ സിഗ്നേച്ചർ ഗാനം ബ്രദർ ബോൺസിൻ്റെ " സ്വീറ്റ് ജോർജിയ ബ്രൗൺ " എന്നതിൻ്റെ വിസിൽ പതിപ്പാണ്.കൂടാതെ അവരുടെ ചിഹ്നം "ഗ്ലോബി" എന്ന് പേരുള്ള ഒരു നരവംശ ലോകമാണ്. ഹെർഷെൻഡ് ഫാമിലി എൻ്റർടെയ്ൻമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടീം . ജനുവരി 7 ന് അബെ സാപ്പർസ്റ്റൈനാണ് ഹാർലെം ഗ്ലോബ്‌ട്രോട്ടേഴ്‌സ് സ്ഥാപിച്ചത്. ഈ ടീമിനെ കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിവസം. ]

01be9b96-eaa0-45c8-9daf-436f0e87dca0

*ഐ ആം നോട്ട് ഗോയിംഗ് ടു ടേക്ക് ഇറ്റ് എനിമോർ ഡേ![I’m Not Going To Take It Anymore Day ;ഞാൻ ഇനി ഇത് ചെയ്യാൻ പോകുന്നില്ല,  ജനുവരി ഒരു പുതുവർഷത്തിൻ്റെ തുടക്കമാണ്, ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാറ്റുവാനുള്ള തീരുമാനങ്ങൾ എടുക്കാനുമുള്ള സമയമാണിത്. ഞാൻ ഇനിയത് ചെയ്യാൻ പോകുന്നില്ല, നിങ്ങൾ നിങ്ങൾക്കായി  നിലകൊള്ളാൻ ഇത്തരത്തിലുള്ള മാറ്റങ്ങളിൽ ഒന്ന് വരുത്താൻ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ദിവസമാണ് ഈ ദിവസം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ മുതലെടുക്കുന്നവരോ, മറ്റുള്ളവർ നിങ്ങളോട് പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളോട് പെരുമാറാത്തവരോ ഉണ്ടെങ്കിൽ, അത് സഹിയ്ക്കാൻ നിങ്ങൾക്കു സമ്മതമല്ലെന്ന് വ്യക്തമായും ശക്തമായും അവരോടു പറയുക. ഈ ദിവസം നിങ്ങളുടെ ഈ പുതിയ മനോഭാവത്തിൻ്റെ തുടക്കമാക്കുവാൻ ഒരു ദിനം!.]

0e240219-4dc1-42fb-b4a1-024b64595e54

*SNDP യുടെ ആദ്യയോഗദിനം!

* കംമ്പോഡിയ: മനുഷ്യക്കുരുതിയിൽ നിന്നും വിജയ ദിനം!
* അർമേനിയ: മരിച്ചവരുടെ ഓർമ്മ ദിനം!
* ഇറ്റലി: ത്രിവർണ്ണ ദിനം!
* ലൈബീരിയ: അഗ്രഗാമി ദിനം!

USA ;ദേശീയ ടെമ്പൂര ദിനം  ![National Tempura Day ; മത്സ്യം, കക്കയിറച്ചി, അല്ലെങ്കിൽ പച്ചക്കറികൾ എന്നിവയിൽ വറുത്ത ഒരു ജാപ്പനീസ് വിഭവം. ജാപ്പനീസ് രീതിയിൽ സമുദ്രോത്പന്നമോ പച്ചക്കറിയോ മാവിൽ മുക്കി വറുത്തതും ഉൾപ്പെടുന്നു. ആ വിഭവരെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിവസം ]

7e248ab7-3f42-4d47-bdfd-c7b00785002e

*ദേശീയ ബോബിൾഹെഡ് ദിനം  ![National Bobblehead Day ; നമ്മുടെ വീട്ടിലെ ഷെൽഫുകൾ അലങ്കരിയ്ക്കുന്ന തല കുലുക്കി ബൊമ്മകളെ കുറിച്ച് അറിയാം അവയുടെ ചരിത്രം പഠിയ്ക്കാൻ ഒരു ദിനം.]

.         ഇന്നത്തെ മൊഴിമുത്ത്
.        ്്്്്്്്്്്്്്്്്‌്‌്‌്‌്‌       

40dab634-18bd-48a3-abcf-fbbdfb1a8d6b
''ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഒരുനിമിഷനേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്.''

.  [ -ഹോർഹെ ലൂയിസ് ബോർഹേസ് ]

 (കവിയും കഥാകാരനും ഉപന്യാസ കാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ)
.     ***********          

76a8a350-30ab-48dc-ad34-7a5e6d15c6af
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
*********
ഇന്ത്യയിലെ പ്രശസ്തയായ നോവലിസ്റ്റും കോളമിസ്റ്റുമായ  ശോഭ ഡേയുടെയും (1948),

'അരയന്നങ്ങളുടെ വീട് ' എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം  നേടിയ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടേയും (1970),

12d5841a-b206-48c1-a5a3-a5153dc14517

തിരുവനന്തപുരത്തെ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറും നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിന്റെ വക്താവുമായ  കലാമണ്ഡലം വിമല മേനോന്റെയും (1943),

1980 മുതല്‍ ചലച്ചിത്ര രംഗത്ത് (മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും) സജീവമായിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാഗ്യരാജിന്റേയും (1953),

9c3b5843-27f6-4b94-88f2-16856b58a174

ബോളിവുഡ് ഹിന്ദി സിനിമാ രം‌ഗത്തെ ഒരു മികച്ച നടിയും മോഡലുമായ   ബിപാഷ ബസുവിന്റെയും(1979),

ബോളിവുഡ് ചലച്ചിത്ര രംഗത്തെ  നടിയും മോഡലുമായ കോയന മിത്രയുടെയും (1979),

പ്രശസ്ത ജാപ്പനീസ് ഗായകനും, സംഗീത സംവിധായകനും, നടനും ആയ ഇചിരോ മിസുകിയുടെയും (1948),

94e501c5-50be-4a76-b7e7-d5ed5f75f92e

അക്കാദമി അവാർഡ്  ജേതാവായ   അമേരിക്കൻ അഭിനേതാവായ നിക്കോളസ് കേജിന്റെയും (1964),

ദി ഹർട്ട് ലോക്കറിൽ അഭിനയിച്ചതിനും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ ഹോക്കിയായി അഭിനയിച്ചതിനും അറിയപ്പെടുന്ന അമേരിക്കൻ നടനും ഓസ്കാർ അവാർഡ് ജേതാവുമായ ജെറമി റെന്നറിന്റെയും(1971),

986e0281-395a-486a-8a4f-6be66636eb19

ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഏഡൻ മൈക്കൾ ഹസാർഡിന്റെയും (1991),

ഏറ്റവും കൂടുതൽ ഫോർമുല വൺ വിജയങ്ങളും ലോക ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയ ഇംഗ്ലീഷ് റേസ് കാർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന്റെയും ( 1985) ജന്മദിനം.!
........................
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
********

4547c617-7cd1-48bd-81f8-3d8a8dbb3d47
കണ്ണൂർ രാജൻ ജ. (1937- 1995)
ജാനകി ദേവി ബജാജ് ജ. (1893- 1979)
ഇർഫാൻ ഖാൻ, ജ (1962 - 2020)
പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ജ (1502 –1585)
പോൾ ഡ്യൂസ്സെൻ, ജ.(1845 -1919)
പോൾ കെറസ്, ജ.(1916 -1975)
ജെറി മാൽക്കം ഡ്യൂറൽ,ജ.(1925-1995)

പാടം പൂത്ത കാലം ,  ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും, ദേവീക്ഷേത്രനടയിൽ തുടങ്ങിയ   ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭാവന ചെയ്ത  സംഗീത സം‌വിധായകന്‍  കണ്ണൂർ രാജൻ (1937 ജനുവരി 7- 1995 ഏപ്രിൽ 27),

817f8a3b-96b2-43e6-9aa1-1fa7b8a99d69

ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ  ജമ്നാലാൽ ബജാജിന്റെ ഭാര്യയും  ഇന്ത്യൻ സ്വാതന്ത്യ സമരസേനാനിയും,വനിതാവകാശപ്രവർത്തകയും ഹരിജനങ്ങളുടെ ഉന്നതിക്കായി പോരാടുകയും, മഹാത്മാഗാന്ധിയുടെ അനുയായിയും അദ്ദേഹത്തെപ്പോലെ ഖാദി വസ്ത്രങ്ങൾ സ്വയം നെയ്തെടുക്കുകയും, ഇന്ത്യയ്ക്കു  സ്വാതന്ത്ര്യം  ലഭിച്ചതിനുശേഷം ആചാര്യ വിനോബാ ഭാവേയുമൊത്ത്    ഭൂദാന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്ത പദ്മവിഭൂഷൺ  ജാനകി ദേവി ബജാജ്(1893 ജനുവരി 7 - 1979 മേയ് 21),

ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചില ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുകയും  പാൻസിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടുകയും ചെയ്ത, ഇർഫാൻ ഖാൻ (ജനുവരി 7,1962 - 29 ഏപ്രിൽ  2020)

739a6843-9902-47d4-9212-fad060f8372f

ഗ്രിഗോറിയൻ കലണ്ടർ അവതരിപ്പിച്ച , കത്തോലിക്ക സഭയുടെ തലവനും പാപ്പൽ സ്‌റ്റേറ്റുകളുടെ ഭരണാധികാരിയുമായിരുന്ന ഉഗോ ബോൺകോംപാഗ്നി എന്ന പോപ്പ് ഗ്രിഗറി പതിമൂന്നാമൻ (7 ജനുവരി 1502 -10 ഏപ്രിൽ 1585),

ഭാരതീയ  തത്ത്വശാസ്ത്രത്തെ ക്കുറിച്ചും,  പാശ്ചാത്യ തത്വചിന്തയെ ക്കുറിച്ചും ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായി  യൂണിവേഴ്സൽ ഹിസ്റ്ററി ഒഫ് ഫിലോസഫി എന്ന കൃതി  രചിച്ച  ജർമൻ  തത്ത്വ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന   പോൾ ഡ്യൂസ്സെ(1845 ജനുവരി 7 - 1919 ജൂലൈ 6),

28329df3-6b0c-40de-864a-b678168e0445

1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരിൽ ഒരാളും ഒരിയ്ക്കൽ പോലും ലോകചാമ്പ്യൻ ആകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്താൻ കഴിയുകയും ചെയ്ത  ചെസ്സിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോവിയറ്റ് അധീന എസ്റ്റോണിയയിൽ ജനിച്ച ചെസ് ഗ്രാൻഡ് മാസ്റ്റർ ആയ പോൾ കെറസ് ( ജനുവരി 7, 1916 –ജൂൺ 5, 1975)

ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരിൽ ഒരാളും തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയിൽ എഴുതിവച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാൻ  കഴിഞ്ഞ ജെറാൾഡ് മാൽക്കം ഡ്യൂറലിൻ്റെയും ജന്മദിനം (1925 ജനുവരി 7- 1995 ജനുവരി 30) 

930651c4-b202-4676-9007-d56b9cf4d16a

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കെ കെ രാമചന്ദ്രൻ   മ ( (1936- 2021)
മുഫ്തി മുഹമ്മദ് സയീദ് മ. (1936-2016)
നിക്കോള ടെസ്‌ല മ. (1856-1943)
ഇഗ്നസി ലുക്കാസിവിച്ച്സി മ. (1822-1882)
ഹിരോഹിതോ ചക്രവർത്തി മ.(1901-1989)
റോഡ്‌ ടെയ്‌ലർ മ. (1930-2015)
കാബു മ. (1938-2015)
ജോർജ് വൊളിൻസ്കി മ.(1934-2015 )
'ഫ്രാൻസ് ബെക്കൻബോവർ മ.(  1945-  2024)
സ്റ്റെഫാൻ ചാർബോണർ മ. (1967- 2015)

660601f7-d8a7-4f54-828b-8a9ef3176578

അധ്യാപകനും സംസ്ഥാന ആരോഗ്യ, ഭക്ഷ്യവകുപ്പ് മുൻ മന്ത്രിയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (11 ഡിസംബർ 1936- 7 ജനുവരി 2021)

രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായും,  വി.പി. സിങ്ങിന്റെ  മന്ത്രിസഭയിൽ  ആഭ്യന്തരമന്ത്രിയായും  സേവനമനുഷ്ടിച്ച ജമ്മു കാശ്മീരിലെ  ആറാമത്തെ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജമ്മു കാശ്മീർ പി.ഡി.പി.) യുടെ സ്ഥാപകനും ആയിരുന്ന   മുഫ്തി മുഹമ്മദ് സയീദ് (1936 ജനുവരി 12 - 2016 ജനുവരി 7),

68298f74-d884-45a1-b8de-24d9ec35288d

കറങ്ങുന്ന കാന്തിക ക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ, ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്ററുകൾ, ടെസ്‌ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങൾ, പ്രത്യാവർത്തിധാരാ വൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടു പോകാനുള്ള വ്യവസ്ഥ, വയർലെസ് വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ AND ലോജിക്ക് ഗേറ്റ്, ഇലക്ട്രോതെറാപ്പി - ടെസ്‌ലാ വൈദ്യുതി കമ്പികളില്ലാതെ വിദ്യുത് പ്രസരണത്തിനുള്ള ഉപകരണം തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട വളരെ യേറെ പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തുകയും പ്രത്യാവർത്തിധാരാ വൈദ്യുതി ഉപകരണങ്ങൾക്ക് അടിസ്ഥാനമായ  ഗവേഷണങ്ങൾ നടത്തുകയും,  എ.സി. മോട്ടോർ കണ്ടുപിടിച്ച് രണ്ടാം വ്യാവസായിക വിപ്ലവത്തിന്‌ വഴിതെളിക്കുകയും ചെയ്ത ക്രൊയേഷ്യൻ-അമേരിക്കൻ എഞ്ചിനിയറും  വൈദ്യുതിയുടെ വ്യാവസായിക ഉപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകുകയും ചെയ്ത നിക്കോള ടെസ്‌ല(1856 ജൂലൈ 10-1943 ജനുവരി 7 ),

66257d5e-3a56-4faa-9479-669db4b48368

ആദ്യത്തെ ആധുനിക എണ്ണ ശുദ്ധീകരണശാല നിർമ്മിക്കുകയും മണ്ണെണ്ണ വിളക്ക് കണ്ടുപിടിക്കുകയും ചെയ്ത പോളിഷ് എഞ്ചിനീയറും വ്യവസായിയും കണ്ടുപിടുത്തക്കാരനുമായ ഇഗ്നസി ലുക്കാസിവിച്ച് (8 മാർച്ച് 1822 - 7 ജനുവരി 1882)

തന്റെ മരണം വരെ 63 കൊല്ലം ജപ്പാനെ നയിച്ച   124-ം ചക്രവർത്തിയായിരുന്ന ഹിരോഹിതോ(ഏപ്രിൽ 29, 1901 – ജനുവരി 7, 1989),

ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്, യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ, ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച്  ഹോളിവുഡ്‌ കീഴടക്കിയ ഓസ്ട്രേലിയൻ നടൻ റോഡ്‌ ടെയ്‌ലർ (11ജനുവരി 1930- 7 ജനുവരി 2015).

4395087b-8568-42cb-97d8-48470f4006bd

പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ്   'കാബു' എന്നറിയപ്പെട്ടിരുന്ന ഴാങ് കാബട്ട്(13 ജനുവരി 1938 - 7 ജനുവരി 2015),

പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ് ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു ജോർജ് വൊളിൻസ്കി(28 ജൂൺ 1934 - 7 ജനുവരി 2015),

ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായ ഫ്രാൻസ് ബെക്കൻബോവർ( 11 സെപ്തംബർ 1945- 7 ജനുവരി 2024)

ce12b6cb-12bd-44f4-a4e8-fc605701f601

പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട  ചാർബ് എന്നറിയപ്പെട്ടിരുന്ന സ്റ്റെഫാൻ ചാർബോണറർ(21 ഓഗസ്റ്റ് 1967 – 7 ജനുവരി 2015),
********
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1610 -  ഗലീലിയോ മൂൺസ്  എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ  നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.

1738 - ഭോപ്പാൽ യുദ്ധത്തിലെ മറാഠാ വിജയത്തെത്തുടർന്ന് പേഷ്വാ ബാജിറാവുവും ജയ് സിംഗ് രണ്ടാമനും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു

c1f4156a-b31b-4f01-be83-59e7771d2781

1782 - ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.

1785 - ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് പ്രഥമ യാത്ര ചെയ്യുകയുണ്ടായി

1903 - അരുവിപ്പുറം ക്ഷേത്ര യോഗം പ്രസിഡണ്ട് കുമാരനാശാൻ പ്രഥമ സെക്രട്ടറിയായി എസ് എൻ ഡി .പി. യോഗം നിലവിൽ വന്നു.

1927 - ലണ്ടൻ-ന്യൂയോർക്ക് (അറ്റ്ലാന്റിക്കിന് കുറുകെ) ആദ്യ ടെലഫോൺ സർവീസ്. 3 മിനിറ്റിന് ഇന്നത്തെ നിരക്ക് 550 യു.എസ് ഡോളർ.

1931 - 10 വയസ്സുകാരി കൗമുദി എന്ന ബാലിക (പിന്നിട് കണ്ണൂർ കാടാച്ചിറ സ്വദേശി കൗമുദി ടീച്ചർ) ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാൻ വടകരയിൽ എത്തിയ മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ ഊരി നൽകി ചരിത്രത്തിന്റെ ഭാഗമായി. ഗാന്ധിജി ഈ സംഭവം തന്റെ ഹരിജൻ വാരികയിൽ 'കൗമുദി കാ ത്യാഗ്' എന്ന പേരിൽ പ്രസിദ്ധീകിക്കുകയുണ്ടായി.

b463ab0c-5571-4991-a5bc-95d063219cbd

1950 - നവയുഗം വാരിക തുടങ്ങി.

1953 - അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.

1955 - അമേരിക്കൻ കോൺട്രാൾട്ടോ മരിയൻ ആൻഡേഴ്സൺ ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഓപ്പറയ്ക്കൊപ്പം അവതരിപ്പിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി

1959 - അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.

1968 - ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്നതിനായി നാസ വിക്ഷേപിച്ച അമേരിക്കൻ ബഹിരാകാശ പേടകം, സർവേയർ 

abff586a-7c7d-47fc-9f7d-e6bd3923c8cd

1979 - വിയറ്റ്നാമീസ് സൈന്യം കംബോഡിയൻ തലസ്ഥാനമായ നോം പെൻ കീഴടക്കുകയും ഖമർ റൂജിലെ സ്വേച്ഛാധിപതി പോൾ പോട്ടിനെ താഴെയിറക്കുകയും ചെയ്തു

1987 - ഇന്ത്യൻ ക്രിക്കറ്ററും ഇതിഹാസ ഓൾറൗണ്ടറുമായ കപിൽ ദേവ് 28-ാം വയസ്സിൽ തന്റെ 300-ാം ടെസ്റ്റ് വിക്കറ്റ് നേടി, അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി

1999 - മോണിക്ക ലെവിൻസ്കിയുമായുള്ള ബന്ധം മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് വിചാരണ സെനറ്റിൽ ആരംഭിച്ചു.

2005 - ഇറ്റലിയിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

de37559e-ebca-4596-999a-63fd75fba512

2011 - കോളിൻ ഫിർത്ത്, ജെഫ്രി റഷ്, ഹെലീന ബോൺഹാം കാർട്ടർ എന്നിവർ അഭിനയിച്ച ദി കിംഗ്സ് സ്പീച്ച് മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ചിത്രം യു.കെയിൽ പുറത്തിറങ്ങി

2012 - ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു

2013 - ബാഴ്‌സലോണയുടെയും അർജന്റീനയുടെയും ഫോർവേഡ് ലയണൽ മെസ്സി തുടർച്ചയായ നാലാം തവണയും ഫിഫ 'ബാലൺ ഡി ഓർ' അവാർഡ് നേടിയതിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി പ്രഖ്യാപിക്കപ്പെട്ടു.

2015 - മുഹമ്മദ് നബിയെ അപകീർത്തിപ്പെടുന്ന കാർട്ടൂൺ പ്രസിദ്ധികരിച്ചു എന്ന ആരോപണം ഉന്നയിച്ച് ഫ്രഞ്ച് ഹാസ്യ വാരികയായ ചാർലി ഹെബ്ദോയുടെ ഓഫിസിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.

2015 - യെമൻറെ തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു

2021 - അമേരിക്കൻ ബിസിനസ് ടൈക്കൂൺ ഇലോൺ മസ്‌ക് 186 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായി.

2025- മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും മൂന്നാം കക്ഷി വസ്തുതാ പരിശോധന നീക്കം ചെയ്യാനുള്ള നീക്കങ്ങൾ പ്രഖ്യാപിച്ചു 

2025- മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മൃതദേഹം യുഎസ് കാപ്പിറ്റോളിൽ സംസ്‌കരിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment