ഇന്ന് ജനവരി 2 : മന്നം ജയന്തി ! സിവി ആനന്ദ ബോസിന്റേയും ശാന്തികൃഷ്ണയുടെയും ജന്മദിനം : റഷ്യന്‍ സാര്‍ ഇവാന്‍ ദി ടെറിബിളിന്റെ നോവ്‌ഗൊറോഡിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചതും ചെന്നൈ- കോഴിക്കോട് റെയിൽ പാത നിലവിൽ വന്നതും ഇതേദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅
'
കൊല്ലവർഷം 1201 
ധനു 18
 മകയിരം/ ചതുർദ്ദശി
2026 ജനവരി 2,
വെള്ളി.
ഇന്ന്;

Advertisment

.   *മന്നം ജയന്തി! [ നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148-ാം മത് ജയന്തി ആഘോഷം പെരുന്ന മന്നം നഗറിൽ പ്രത്യേകം സജീകരിച്ച പന്തലിൽ ഇന്ന് നടക്കും. ജനുവരി രണ്ടിന് രാവിലെ ഏഴിന് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം 10.45 ന് മന്നം ജയന്തി സമ്മേളനത്തെ എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വാഗതം ചെയ്യും.]

0b1a1296-bf34-43d7-943e-55dd19d7b833

* ലോക അന്തർമുഖ ദിനം ![World Introvert Day;   അന്തർമുഖരെക്കുറിച്ചുള്ള അവരുടെ അന്തർമുഖത്വത്തിന്റെ മനഃശാസ്ത്രം പഠിക്കുവാൻ ഒരു ദിവസം. ]

* ഹൈത്തി: പിതാമഹന്മാരുടെ ദിനം!
* സെയ്ന്റ് കിറ്റ്സ്, നെവിസ്:  കാർണിവൽ ദിനം!

2f866430-07a6-427d-9cfd-482d374b8431

 * ദേശീയ ശാസ്ത്ര കൽപ്പിത കഥാദിനം! [ Science Fiction Day ; “Nightfall” and the “Foundation Trilogy”തുടങ്ങി പ്രശസ്തമായ നിരവധി 'ഫിക്ഷൻ ' രചനകളുടെ ഗ്രന്ഥകാരൻ ഐസക് അസിമൊവിന്റെ ജന്മദിനം !
 സയൻസ് ഫിക്ഷൻ പുസ്‌തകങ്ങൾ വായിക്കുക, സയൻസ് ഫിക്ഷൻ സിനിമകൾ കാണുക, പ്രിയപ്പെട്ട സൂപ്പർഹീറോയുടെ വേഷം ധരിക്കുക,]

* പെരിഹെലിയൻ ദിനം ! [Perihelion Day ; പെരിഹെലിയൻ ദിനത്തിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന ദിവസമാണ്!  ഈ ' ദിനത്തിൽ ഭൂമിയെക്കുറിച്ചും ഭൂമിയുടെ സൂര്യനോടുള്ള സാമീപ്യത്തെക്കുറിച്ചും കൂടുതൽ പഠിയ്ക്കാൻ അറിയാൻ ഒരു ദിവസം. ]

2f5329de-fcf9-4d08-ab79-f3711ef901fd

* സ്വിസ് ചീസ് ദിനം ![Swiss Cheese Day ; 'ഈ തരത്തിലുള്ള ചീസ് ലോകമെമ്പാടുമുള്ള പലരുടെയും ഹൃദയം കവർന്നിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ എമെന്റലിൽ നിന്ന് ഉണ്ടാക്കുന്ന മഞ്ഞ, ഇടത്തരം കടുപ്പമുള്ള ചീസ് ആണ് സ്വിസ് ചീസ് അതിനെക്കുറിച്ച് അറിയാൻ രുചിയ്ക്കാൻ ഒരു ദിനം.]

* നാഷണൽ പെറ്റ് ട്രാവൽ സേഫ്റ്റി ഡേ ![National Pet Travel Safety Day ;നിങ്ങളുടെ വളർത്തുമൃഗങ്ങൾക്കുള്ള
' സീറ്റ് ബെൽറ്റുകൾ മുതൽ കാരിയറുകൾ വരെ, നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത സഞ്ചാരം അവിസ്മരണീയമാക്കുവാൻ ഒരു ദിനം.]

2b619c4d-a18a-45de-8063-64ac8c6020e6

* ദേശീയ ക്രീം പഫ് ദിനം  ![National Cream Puff Day; ' ഡെസേർട്ട്, പേസ്ട്രി പ്രേമികൾക്ക് ദിവസം മുഴുവൻ ഈ രുചികരമായ ഫ്രഞ്ച് സ്വീറ്റ് കഴിയ്ക്കാൻ ആഘോഷിക്കാൻ വേണ്ടി കണ്ടെത്തിയ ദിനമാണ് ഇന്ന്.]

* ദേശീയ വ്യക്തിഗത പരിശീലക ബോധവൽക്കരണ  ദിനം ![National Personal Trainer Awareness Day ; 
നിങ്ങളുടെ അരികിലുള്ള  പ്രൊഫഷണലുമായി ബന്ധപ്പെട്ടു കൊണ്ട്, നിങ്ങളെ പരിശീലിപ്പിയ്ക്കുകയും  മികച്ചവരാകുവാൻ  പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് ഒരു ദിനം]

0dd82a97-d95c-47b2-b4f0-4508bf10e6b3

* പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും  ദിനം ![Motivation and Inspiration Day ;നിങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങൾ ജ്വലിപ്പിക്കുവാൻ, നിങ്ങളുടെ ഉള്ളിലെ പരാധീനതകളെ പരിഹരിയ്ക്കാൻ, നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുവാൻ ഒരു ദിനം.]

* 55 mph വേഗത പരിധി ദിവസം ![55 mph Speed Limit Day; ' പകൽ, ഹൈവേകളിലൂടുളള യാത്രകൾ വിനോദയാത്രകൾ പോലെ ആക്കാൻ അവിടെ നിങ്ങൾ ക്ലോക്കിനെതിരെ ഓടുന്നതായി തോന്നാതെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചു കൊണ്ട് സഞ്ചരിയ്ക്കാൻ ഒരു ദിനം.]

4be06c06-0a07-46a5-bcbf-696a84e2b573

*പൂച്ച ദിനത്തിന് മ്യു ഇയർ ആശംസകൾ![Happy Mew Year for Cats Day ; 'പൂച്ച കൂട്ടാളികളും അവരുടെ യജമാനന്മാരും പുതിയ തുടക്കങ്ങളുടെ സന്തോഷം പങ്കിടുന്നു, കളിയായ കോമാളിത്തരങ്ങളും സുഖകരമായ നിമിഷങ്ങളും.  ഏതൊരു പൂച്ച ഉടമയും നിങ്ങളോട് പറയും, പൂച്ചകൾ നമ്മളെക്കാൾ മേൻമയേറിയതാണ് എന്ന് .   ജീവിതം വാഗ്ദാനം ചെയ്യുന്ന എല്ലാത്തിനും അവർ അർഹർ ആണെന്ന് അവർക്ക് തീർച്ചയായും തോന്നുന്നു, അതിനാൽ പൂച്ചകളുടെ ദിനത്തിൽ അവർക്ക് മാത്രമായി ഒരു ഹാപ്പി മി ഇയർ ആയിക്കൂടാ?]

9c0a60ed-a12d-4d77-9908-a4e5df7fc6f4

* ദേശീയ ബുഫെ ദിനം ![National Buffet Day;  എല്ലാവർക്കും ഒരു ബുഫെ ഇഷ്ടമാണ്, അതിനാൽ ഒരു ദിവസം മുഴുവനും ഒന്നിനുവേണ്ടി സമർപ്പിക്കുന്നതായി സങ്കൽപ്പിക്കുക!  ദേശീയ ബുഫെ ദിനം എന്നത് ഇതിഹാസ അനുപാതങ്ങളുടെ ഒരു ബുഫേ ഹോസ്റ്റുചെയ്യുന്നതിനോ അതിൽ പങ്കെടുക്കുന്നതിനോ ആണ്-ഒരു ദിവസം മുഴുവൻ നിങ്ങളെ നിറഞ്ഞിരിക്കാൻ ആവശ്യമായ ഭക്ഷണം ഉപയോഗിച്ച് ഒരു മേശ വിരിച്ച് ആസ്വദിക്കൂ, കൂടാതെ ദിവസം മുഴുവൻ ഭക്ഷണം രസകരവും ആവേശകരവുമാക്കാൻ മതിയാകും!]

8d972c73-ec8a-41f2-8c5e-db1bd26e1e60

* ഫ്ലാഗ്പോളിനെ പ്രവർത്തിപ്പിക്കുക, ആരെങ്കിലും അതിനെ സല്യൂട്ട് ചെയ്യുന്നുണ്ടോ എന്ന് നോക്കുക ![Run Up the Flagpole and See if Anyone Salutes Day ; എല്ലാ വർഷവും ജനുവരി 2-ന് ദിനം വരുന്നു. "കൊടിമരം ഓടിച്ചിട്ട് ആരെങ്കിലും സല്യൂട്ട് ചെയ്താൽ നോക്കൂ" എന്ന വാചകം പുതിയ ആശയങ്ങൾ പരീക്ഷിക്കുക എന്നർത്ഥം വരുന്നതിനാൽ ഒരു പുതുവർഷത്തിന്റെ തുടക്കത്തിൽ ഈ ദിവസം സംഭവിക്കുന്നത് തികച്ചും ഉചിതമാണ്]

7f7828ef-8fc5-49c5-bf5f-1cfcc54981fc
             
.   ഇന്നത്തെ മൊഴിമുത്ത്
.   ്്്്്്്്്്്്്്്്്‌്‌്‌്‌
''സ്വസമുദായസ്നേഹമെന്നാൽ ഇതര സമുദായങ്ങളോടുള്ള വൈരം എന്നർഥമില്ല.  സ്വസമുദായത്തിനായി വാദിക്കുന്നത് തെറ്റല്ല, മറ്റു സമുദായങ്ങളോട് സഹിഷ്ണുതയോടെ പെരുമാറാനും  അവകാശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അംഗീകരിക്കാനും കഴിയുന്നില്ലെങ്കിൽ വർഗീയവാദിയും ജാതീയ വാദിയുമായിമാത്രമേ കാണാനാകൂ "

 [ -ഭാരത കേസരി മന്നത്ത് പത്മനാഭൻ ]
  **************

4ef28124-5e1c-4ac2-a394-3521c0a997b7
ഇന്നത്തെ പിറന്നാളുകാർ
*********
1977-ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ, എഴുത്തുകാരൻ, പ്രാസംഗികൻ ഇന്ത്യയുടെ സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ. ഐക്യരാഷ്ട്രസഭയിൽ കൂടിയാലോചനാ പദവിയിൽ ഹാബിറ്റാറ്റ് അലയൻസിന്റെ ചെയർമാൻ യുഎൻ ഹാബിറ്റാറ്റ് ഗവേണിംഗ് കൗൺസിൽ അംഗം.,  മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഫെല്ലോ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും  നിലവിൽ 2022 നവംബർ 23 മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന സിവി ആനന്ദ ബോസിന്റേയും (1951),

26c62c90-e5cb-4ec1-9dce-2dd28215d4de

1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന നടിയും ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ അഭിനയിച്ച് തിരിച്ച് വന്ന  ശാന്തികൃഷ്ണയുടെയും (1963),

ഭൗതിക, ഗണിത, ജീവശാസ്ത്ര മേഖലകളിൽ വളരെ പ്രാധാന്യമുള്ള ഡിഫ്യൂഷൻ പ്രോസസസ്സ്, ബ്രൗണിയൻ മോഷൻ, ലാർജ് ഡിവിയേഷൻസ് എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എസ് ആർ ശ്രീനിവാസൻ വരദന്റെയും (1940),

120faf5e-8a9d-4b33-93f0-235cfaa1fe3b

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തില്‍ വാസ്‌കോഡ ഗാമയുടെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സ്പാനിഷ്‌ നടി പാസ് വേഗയുടേയും (1976),

ജിബ്രാൾട്ടർ, കാതലീന, കൂക്ക് സ്ട്രീറ്റ് , ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാൾക്ക് സ്ട്രീറ്റ് തുടങ്ങി ഏഴു കടലുകളും നീന്തിക്കടന്ന ആദ്യ വനിതയും ദേശീയ വനിത ചാമ്പ്യനുമായിരുന്ന ഭൂല ചൌധരി
യുടെയും (1970) ,

75a1effd-5ab0-4682-8d97-1af5893cc846

ഒരു അമേരിക്കൻ ടെലിവാഞ്ചലിസ്റ്റും 1974 നും 1987 നും ഇടയിൽ, ബക്കർ ടെലിവിഷൻ പ്രോഗ്രാം ദി പി‌ടി‌എൽ ക്ലബ്ബും അതിന്റെ കേബിൾ ടെലിവിഷൻ പ്ലാറ്റ്‌ഫോമായ പി‌ടി‌എൽ സാറ്റലൈറ്റ് നെറ്റ്‌വർക്ക്‌ നടത്തുകയും അവതാരകനായി പ്രവർത്തിക്കുകയും സൗത്ത് കരോലിനയിലെ ഫോർട്ട് മില്ലിൽ ഇപ്പോൾ പ്രവർത്തനരഹിതമായ ഒരു ക്രിസ്ത്യൻ തീം പാർക്കായ ഹെറിറ്റേജ് യുഎസ്എയും വികസിപ്പിച്ചെടുക്കുകയും ചെയ്ത ജിം ബക്കർ എന്ന ജെയിംസ് ഓർസെൻ ബക്കറിൻ്റേയും (1940),

അറിയപ്പെടുന്ന സംഗീതജ്ഞരുടെ വ്യക്തിത്വങ്ങൾ, പ്രവർത്തനരഹിതമായ, ഡിസ്റ്റോപ്പിയൻ സമൂഹങ്ങൾ, മങ്ങിയ ലിംഗപരമായ വേഷങ്ങൾ എന്നിവ പരിശോധിക്കുന്ന പ്രമേയങ്ങളുമായി നാല് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ
 പ്രശസ്തനായ അമേരിക്കൻ ചലച്ചിത്രകാരൻ ടോഡ് ഹെയ്ൻസിൻ്റേയും (1961),

37aefb6d-66c3-4c18-810c-526396bad719

500-ലധികം മാഗസിൻ കവറുകളിൽ പ്രത്യക്ഷപ്പെടുകയും മെയ്ബെല്ലിന്റെയും കാൽവിൻ ക്ലീനിന്റെയും മുഖമായി മാറുകയും ചെയ്ത നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയയായ ഒരു അമേരിക്കൻ ഫാഷൻ മോഡലും മാനുഷിക വാദിയുമായ ക്രിസ്റ്റി ടർലിംഗ്ടൺ എന്ന ക്രിസ്റ്റി നിക്കോൾ ടർലിംഗ്ടൺ ബേൺസിന്റേയും (1969),


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ സി.പി.ഐ. നേതാക്കളിലൊരാളും പതിനാലാം കേരള നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമായ സഖാവ് ഇ.കെ. വിജയൻ. ( 1953).

30b0a982-8898-46be-9a7c-8ef8f6115c7c

അമേരിക്കൻ ബോക്‌സറും മുൻ WBO ഹെവിവെയ്റ്റ് ചാമ്പ്യനുമായ മൈക്ക് ടൈസണൊപ്പം 1990കളിലെ ഏറ്റവും വലിയ ഹെവിവെയ്‌റ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ടോമി മോറിസൺൻ്റേയും(1969),ജന്മദിനം !
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
********"

720cdc43-027e-4618-a2aa-56a3347eeba4

മന്നത്ത്‌ പത്മനാഭൻ ജ. (1878- 1970)
'സി. അന്തപ്പായി  ജ. (1862 - 1936)
'കെ.പി. വള്ളോൻ  ജ.(1894 -1940)
'സ്വാമി ആനന്ദ തീർഥൻ ജ. (1905-1987).
കെ. എം. മാത്യു  ജ.(1917-2010)
മെഹമ്മദ് നാലാമൻ ജ. ( 1642 - 1693)
'ടെസ്റൻ ദ ബോർ ജ.(1855-1855)
'സൈനബുൽ ഗസ്സാലി ജ. (1917-2005).
'ഐസക് അസിമൊവ് ജ.(1920-1992).
പി.എൻ മേനോൻ ജ. (1926- 2008)
.......................

a57c5a31-c45b-4972-a465-2ca2a233bbd7
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും  നായർ സർവീസ്‌ സൊസൈറ്റി സ്ഥാപിക്കുകയും ചെയ്ത ഭാരത കേസരി മന്നത്ത്‌ പത്മനാഭൻ (ജനുവരി 2,1878 - ഫെബ്രുവരി 25, 1970) , '

ആദ്യകാലസാഹിത്യനിരൂപകരിൽ പ്രമുഖനും ആഖ്യായികാകാരനും, ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാളും, കൊച്ചി സര്‍ക്കാരില്‍ ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിക്കുകയും   ചെയ്ത  സരളവും ഫലിതമയവുമായ ശൈലിയിൽ ഗദ്യമെഴുതാൻ സമർത്ഥനായിരുന്ന സി. അന്തപ്പായി. (1862 ജനുവരി 2 - 1936 മെയ് 31), 

a28cadf1-f586-40c3-ba61-943cf12c42e0

1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.സിയായതോടെ "വള്ളോനെമ്മൽസി' എന്ന് അറിയപ്പെടുകയും   കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കെ.പി. വള്ളോൻ(2 ജനുവരി 1894 - 14 ഏപ്രിൽ 1940),

3) ജാതിവിവേചനത്തിനെതിരെ മരണം വരെ പോരാടിയ ആത്മീയാചാര്യനും,   ശ്രീനാരായണഗുരുവിന്റെ ശിഷ്യനും,ആർക്കും സന്യാസദീക്ഷ നല്കാതെ സാമൂഹികപരിഷ്കരണത്തിനു ഊന്നൽ നല്കി പ്രവർത്തിച്ച ശ്രീ ആനന്ദ തീർത്ഥൻ (ജനുവരി 2, 1905- നവംബർ 21, 1987),

പത്രപ്രവർത്തകനും മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി, ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ,പ്രസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ , റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂസ് പേപ്പർ ഡവലപ്മെന്റ് (റിൻഡ്) എന്നിവയുടെ അമരക്കാരനും ആയിരുന്ന  കെ. എം. മാത്യു (1917 ജനുവരി 2 - 2010 ഓഗസ്റ്റ് 1),

02982236-b145-459e-aeac-e178f671b3c0

സുലൈമാൻ ദി മാഗ്നിഫിഷ്യന്റിന് ശേഷം ഓട്ടോമൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ  കാലം ഭരിച്ച രണ്ടാമത്തെ സുൽത്താൻ, തന്റെ (1648-87) നീണ്ട ഭരണകാലത്ത് നടത്തിയ നിരവധി വിജയങ്ങളുടെ പങ്കിന് ഗാസി അല്ലെങ്കിൽ "വിശുദ്ധ യോദ്ധാവ്" എന്നും മെഹമ്മദ് വേട്ടക്കാരൻ ( തുർക്കിഷ് : അവ്സി മെഹമ്മദ് ) എന്നും അറിയപ്പെട്ടിരുന്ന ടർക്കിഷ് സുൽതാൻമെഹമ്മദ് നാലാമൻ ( 2 ജനുവരി 1642 - 6 ജനുവരി 1693), 

അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയർ മേഖല കണ്ടെത്തുകയും, അന്തരീക്ഷ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആദ്യമായി ബലൂണുകൾ ഉപയോഗിച്ചു തുടങ്ങുകയും ചെയ്ത  ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞനായിരുന്ന ലിയോൺ ടെസ്റൻ ദ ബോർ ( നവംബർ 5, 1855- ജനുവരി 2, 1913),

13891c26-7939-4f9c-99bd-75e4e967cbfc

ഈജിപ്ഷ്യൻ, സാമൂഹിക പ്രവർത്തകയും ,  മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയും,  മലയാളത്തിലടക്കം നിരവധി ഭാഷയിലേക്ക്  വിവർത്തനം ചെയ്യപ്പെട്ട "ജയിലനുഭവങ്ങൾ" എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്ത  സൈനബുൽ ഗസ്സാലി (ജനുവരി 2,191-ആഗസ്റ്റ് 3, 2005), 

റൊബർട്ട് എ ഹയിൻലയിൻ, ആർതർ സി ക്ലർക്ക്എന്നിവരൊടൊപ്പം ('ബിഗ് ത്രീ') സയൻസ് ഫിക്‌ഷൻ ലോകത്തെ മികച്ച എഴുത്തുകാരിൽ ഒരാളായി അറിയപ്പെടുന്ന പ്രശസ്തനായ അമേരിക്കൻ ശാസ്ത്ര കഥ എഴുത്തുകാരന്‍  ഐസക് അസിമൊവ്   ( ജനുവരി 2,1920 - ഏപ്രിൽ 6,1992) 

bf4f0c52-2d13-445e-af8f-5450429a838d

മലയാള ചലച്ചിത്രരംഗത്ത് വിപ്ലവാത്മകമായ പല പരിവർത്തനങ്ങൾക്കും തുടക്കമിട്ട ജെ.സി.ഡാനിയൽ പുരസ്കാര ജേതാവായ പ്രമുഖ മലയാള ചലച്ചിത്രസംവിധായകനും കലാസംവിധായകനുമായിരുന്ന
 പാലിശ്ശേരി നാരായണൻ‌കുട്ടിമേനോൻ എന്ന പി.എൻ. മേനോൻ (ജനുവരി 2, 1926 - സെപ്റ്റംബർ 9, 2008). ൻ്റെയും ജന്മദിനം.

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ഡോ. എസ്.കെ നായർ മ.(1984)
 എൻ.രാജഗോപാലൻ നായർ മ.  (1925-1993)
ഗീതാ ഹിരണ്യൻ മ. (1958-2002 )
എൻ പി മുഹമ്മദ്‌ മ. (1929-2003)
നീലമ്പേരൂർ മധുസൂധനൻ നായർ മ. (1936-2021)
ഫിലോമിന മ. (1926-2006)
പീയുഷ് ഗാംഗുളലി മ. (1965-2015)
ഡോ. വസന്ത് ഗൗരിക്കർ മ. (1933-2015)
എ.ബി ബർദാൻ   മ.(1924- 2016)
'എമിൽ ജാന്നിംഗ്സ് മ. (1884- 1950)
'ഗുസിയോ ഗുച്ചി മ.(1881 - 1953), '
പാട്രിക് ഒബ്രയാൻ CBE മ. (1914 -2000).
സഫ്ദർ ഹാശ്മി മ. (1954-1989)
രജേന്ദ്ര-കേശവ് ലാൽ ഷാ മ. (1913-2010)

d75fd9cf-1850-4378-a18b-281518b08a03

മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവനും,ചലച്ചിത്ര സെൻസർ ബോഡ് അംഗവും , മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്,  ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ രചിക്കുകയും  "കമ്പരാമായണം" തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും  ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ,മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും  ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം  തുടങ്ങിയ നൃത്തരൂപങ്ങൾക്ക് വിധാനമൊരുക്കുകയും ചെയ്ത എസ്.കൃഷ്ണന്‍ നായർ എന്ന ഡോ. എസ് കെ നായർ (മാര്‍ച്ച് 26, 1917 - ജനുവരി 2, 1984) ,

ഒന്നാംകേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ  പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ് പ്രതിനിധി എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993), 

d8eac427-1f63-4c18-ba01-c7f88a09168c

ദീർഘപാംഗൻ,  ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം, അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായ ഗീതാ ഹിരണ്യൻ  (1956 മാർച്ച് 20 - 2002 ജനുവരി 2), 

നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നി നിലകളില്‍ പ്രശസ്തി ആര്‍ജിക്കുകയും  മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്ന ദൈവത്തിന്റെ കണ്ണ്  എഴുതുകയും ചെയ്ത എൻ പി മുഹമ്മദ( ജൂലൈ 1, 1929 - ജനുവരി 2, 2003),

പതിനഞ്ചോളം കവിതാ സമാഹാരങ്ങളുൾപ്പെടെ മുപ്പതോളം കൃതികളുടെ കർത്താവും കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും (2000) പ്രമുഖ മലയാള കവിയും സാഹിത്യകാരനുമായിരുന്ന നീലമ്പേരൂർ മധുസൂദനൻ നായർ 25 മാർച്ച് 1936; : 2 ജനുവരി 2021).

ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ,സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ, തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങിയ  മലയാള ചലച്ചിത്രനടി ഫിലോമിന  (1926-ജനുവരി 2, 2006) ,

ca7d533b-8f7c-4b2c-870f-ba98372be6ab

മാഹുൾ ബനീർ സെരെൻഗ്, ഗോയനാർ ബാക്ഷൊ, ലാപ്ടോപ്പ്, ചോഖേർ താരാ തുടങ്ങിയ സിനിമ നാടക സീരിയലുകളിൽ അഭിനയിച്ചിരുന്ന ബംഗാളി നടൻ പീയുഷ് ഗാംഗുലി (2 ജനുവരി 1965 – 25 ഒക്റ്റോബർ 2015) ,

ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനും, ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. വസന്ത് ഗൗരിക്കർ(25 മാർച്ച് 1933 – 2 ജനുവരി 2015),

പാര്ട്ടിക്ക് മുന്പേ ജനിച്ച് പാര്ട്ടിക്കൊപ്പം വളര്ന്ന് സ്വന്തം ജീവിതം പാര്ട്ടിയുടെ ചരിത്രമാക്കി മാറ്റിയ കറതീര്ന്ന കമ്മ്യൂണിസ്റ്റും, ധാര്ഷ്ട്യമില്ലാത്ത കര്ക്കശക്കാരനായ പോരാളിയും, അപ്രിയ സത്യങ്ങള് പോലും ഉറക്കെ പറയുന്ന പ്രകൃതക്കാരനും, ഒരു യഥാര്ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങിനെയാകണമെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച അര്ധേന്ദു ഭൂഷൺ  ബർദാൻ എന്ന എ ബി ബർദാൻ (1924 സെപ്റ്റംബർ 24-  ജനുവരി 2, 2016),

d0130459-5bd1-48c2-80ab-233b9f68285f

1920-കളിൽ ഹോളിവുഡിൽ പ്രശസ്തനായിരുന്ന, ദി ലാസ്റ്റ് കമാൻഡ് , ദി വേ ഓഫ് ഓൾ ഫ്ലെഷ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ആദ്യമായി നേടിയ ഏക ജർമ്മൻകാരൻ എമിൽ ജാനിംഗ്സ് (23 ജൂലൈ 1884- 2 ജനുവരി 1950),

ഒരു ഇറ്റാലിയൻ വ്യവസായിയും ഫാഷൻ ഡിസൈനറും ഫാഷൻ ഹൗസ് 'ഗുച്ചി ' യുടെ സ്ഥാപകന്യ്ം ആയിരുന്ന ഗുസിയോ ഗുച്ചി (26 മാർച്ച് 1881 - 2 ജനുവരി 1953),

പാട്രിക് ഒബ്രയാൻ, ഇംഗ്ലീഷ് എഴുത്തുകാരനും വിവർത്തകനുമായ "മാസ്റ്റർ ആൻഡ് കമാൻഡർ" പോലുള്ള കടൽ സാഹസിക നോവലുകൾ എഴുതുന്നതിൽ പ്രശസ്തനായിരുന്ന ഒരു ഇംഗ്ലീഷ് നോവലിസ്റ്റും വിവർത്തകനുമായിരുന്ന പാട്രിക് ഒബ്രയാൻ റിച്ചാർഡ് പാട്രിക് റസ് (12 ഡിസംബർ 1914 - 2 ജനുവരി 2000),

fa182469-8454-424e-aeeb-0237f13808ed

ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കലാകാരനും, ഒരു സി.ഐ.ടി.യു നേതാവും ' ജനനാട്യമഞ്ച് " എന്ന പേരിലുള്ള ഒരു തെരുവു നാടക ഗ്രൂപ്പിലൂടെ സാംസ്കാരിക രാഷ്ട്രീയ വസ്തുതകൾ സാധാരണക്കാരുടെ മുന്നിൽ വളരെ ലളിതമായി അവതരിപ്പിച്ച വിപ്ലവകാരിയുമായ സഫ്‌ദർ ഹാഷ്മി (ഏപ്രിൽ 12, 1954 - ജനുവരി 2, 1989)

' ഗുജറാത്തി ഭാഷയിൽ എഴുതിയിരുന്ന  ഒരു ഗാനരചയിതാവും കവിയും ജ്ഞാനപീഠ പുരസ്കാരജേതാവുമായിരുന്ന ''രാജേന്ദ്ര കേശവ്‌ലാൽ ഷാ  (28 ജനുവരി 1913 - 2 ജനുവരി 2010) "
യുടെയും ചരമദിനം
 ed6670aa-09f8-4617-a0e6-e36b547f8285
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1492 – മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കു മ്പോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

1492 - അരഗോണിലെ ഫെർഡിനാൻഡ് രണ്ടാമനും കാസ്റ്റിലിലെ ഇസബെൽ ഒന്നാമനും നൂറ്റാണ്ടുകളുടെ മുസ്ലീം ഭരണത്തിന് ശേഷം മുഹമ്മദ് പന്ത്രണ്ടാമനിൽ നിന്ന് ഗ്രാനഡ തിരിച്ചു പിടിച്ചു.

1570 -  റഷ്യൻ സാർ ഇവാൻ ദി ടെറിബിളിന്റെ നോവ്ഗൊറോഡിലേക്കുള്ള മാർച്ച് ആരംഭിച്ചു.

1757 -  റോബർട്ട് ക്ലൈവ് നവാബ് സിറാജ്-ഉദ്-ദൗളയിൽ നിന്ന് ഇന്ത്യൻ നഗരമായ കൽക്കട്ട തിരിച്ചുപിടിച്ചു.

e66d9fde-c858-4ed2-a0f2-093b648a77ac

1809 - എസ്. ബി. ഐ ക്കുതുടക്കംകുറിച്ച് 1806ൽ സ്ഥാപിച്ച ബാങ്ക് ഓഫ് കൊൽക്കത്ത ബാങ്ക് ഓഫ് ബംഗാൾ എന്ന് പേര് മാറ്റി.

1843 -  ജർമ്മൻ സംഗീത സംവിധായകനായ റിച്ചാർഡ് വാഗ്നറുടെ ഐക്കണിക് ഓപ്പറ, "ദി ഫ്ലയിംഗ് ഡച്ച്മാൻ" ഡ്രെസ്ഡനിൽ പ്രദർശിപ്പിച്ചു.

1888 - ചെന്നൈ- കോഴിക്കോട് റെയിൽ പാത നിലവിൽ വന്നു.’

dce9329a-be33-4368-9ce4-6d6c97a38417

1900 – അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളളവ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.

1906 -  അമേരിക്കൻ എഞ്ചിനീയർ വില്ലിസ് കാരിയർ ലോകത്തിലെ ആദ്യത്തെ എയർകണ്ടീഷണറിനുള്ള പേറ്റന്റ് നേടി.

1932 - ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.

1935 -  അമേരിക്കൻ വിമാനയാത്രികനായ ചാൾസ് എ. ലിൻഡ്‌ബെർഗിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ബ്രൂണോ ഹാപ്റ്റ്മാൻ ഉൾപ്പെട്ട "നൂറ്റാണ്ടിന്റെ വിചാരണ" ന്യൂജേഴ്‌സിയിൽ ആരംഭിച്ചു.

1947 - ഗാന്ധിജി ബാഗാളിലെ നവ് ഖാലിയിലെ വർഗിയ ലഹള ബാധിത പ്രദേശങ്ങിൽ സമാധാന യാത്ര തുടങ്ങി.

1954 -  ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളായ ഭാരതരത്‌നയും പത്മവിഭൂഷണും സ്ഥാപിക്കപ്പെട്ടു.

1956 -:ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.

fee2de5f-d426-4ca1-93a0-f95fdfe7bf9c

1959 - സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.

1960 - ചൈനയുമായുള്ള വ്യാപാര ബന്ധം സുഗമാക്കുവാൻ യു.എസ് തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു..

1967 -  അമേരിക്കൻ നടനും റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരനുമായ റൊണാൾഡ് റീഗൻ കാലിഫോർണിയ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

1978 - ഇന്ദിരാഗാന്ധി ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഐ) രൂപീകരിച്ചു.

ffcbe7c8-b73e-4ff7-b679-3051513aae37

1979 - തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.

1979 - കൊല്ലം പബ്ലിക്ക്‌ ലൈബ്രറി ആരംഭം 

1981-  "യോർക്ക്ഷയർ റിപ്പർ" പീറ്റർ സട്ട്ക്ലിഫിന്റെ അറസ്റ്റോടെ യുകെയിലെ ഏറ്റവും വലിയ മനുഷ്യവേട്ടകളിലൊന്ന് അവസാനിച്ചു.

1992 -  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലായിരുന്നു.

2004 -  നാസയുടെ ബഹിരാകാശ പേടകമായ സ്റ്റാർഡസ്റ്റ് വൈൽഡ് 2 എന്ന ധൂമകേതുവിൽ നിന്ന് പൊടിപടലങ്ങൾ ശേഖരിച്ചു, അതിൽ അവശ്യ അമിനോ ആസിഡ് ഗ്ലൈസിൻ അടങ്ങിയിട്ടുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '  
.       ************
   Rights Reserved by Team Jyotirgamaya

Advertisment