ഇന്ന് ഡിസംബർ 28: കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ. എകെ ആന്റണിയുടേയും സാജിദ് ഖാന്റെയും ജന്മദിനം. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് സ്ഥാപിച്ചതും അർമേനിയയിലെ ഡിവിൻ നഗരം ഭൂകമ്പം മൂലം നശിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം1201
' ധനു 13
ഉത്രട്ടാതി  / അഷ്ടമി
2024 ഡിസംബർ 28, 
'ഞായർ

ഇന്ന്;

* കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ! [Holy Innocents Day ; റോമൻ മേൽക്കോയ്മയ്ക്കു കീഴിൽ യെരുശലേമിൽ യഹൂദന്മാരുടെ രാജാവായിരുന്ന ഹേറോദേസ്, യേശുവിന്റെ ജനനത്തെ തുടർന്നുള്ള ദിവസങ്ങളിൽ യൂദയായിലെ ബെത്‌ലഹേമിലും പരിസരങ്ങളിലും കൊന്നൊടുക്കിയതായി പറയപ്പെടുന്ന നവജാത ശിശുക്കളാണ് ക്രിസ്തീയ വിശ്വാസപാരമ്പര്യത്തിലെ 'കുഞ്ഞിപ്പൈതങ്ങൾ' അഥവാ ശിശുസഹദേന്മാർ ]

0b145ca2-98ac-445f-8c46-d939befaca38

* ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ   ജന്മദിനം (1885) 
* യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ   സ്ഥാപകദിനം !

* സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നിട്ട്   ഇന്ന് 128വയസ്സ് !

*  ദേശിയ ദിനം ![2007-ൽ രാജഭരണത്തിൽനിന്നും  ജനാധിപത്യ ഭരണത്തിലേക്ക് വന്നതിന്റെ ഓർമക്ക് ! ]

4d154557-7106-4feb-b583-167a8f4a97fd

* ആസ്ട്രേലിയ: വിളംബര ദിനം!
* തൈലാൻഡ്: കിംങ്ങ്  ടാക്സിൻ ഓർമ്മ  ദിനം!
* തെക്കൻ സുഡാൻ: ജനാധിപത്യ ദിനം!    
             
*ദേശീയ കാർഡ് പ്ലേയിംഗ് ദിനം ! [National Card Playing Day !. -നിങ്ങളുടെ സന്തോഷം എന്തുതന്നെയായാലും, ദേശീയ കാർഡ് പ്ലേയിംഗ് ഡേ എന്നത് ഒരു കാർഡ് ഗെയിമിലോ മൂന്നിലോ ഏർപ്പെടുന്നതിലൂടെ സീസണിലെ എല്ലാ കെർഫ്ലഫിൽ നിന്നും ഒഴിവാക്കാനുള്ള അവസരമാണ്.]

4c189487-0608-4083-bd34-319fe2cd2be1

*ദേശീയ ചോക്ലേറ്റ് കാൻഡി ഡേ ![National Chocolate Candy Day ; എല്ലാത്തരം  ചോക്ലേറ്റ് മിഠായികളും ആസ്വദിക്കൂ.ക്രിസ്മസ് സമ്മാനങ്ങൾ അഴിച്ചുമാറ്റുകയും ജിഞ്ചർബ്രെഡ് വീടുകൾ കീറിമുറിക്കുകയും ചെയ്ത ശേഷം, ചോക്ലേറ്റ് പ്രേമികൾക്ക് ആഘോഷിക്കാൻ ദേശീയ ചോക്ലേറ്റ് മിഠായി ദിനം ഒരു മികച്ച അവസരം നൽകുന്നു!]

*സുഹൃത്തിനെ വിളിക്കാനൊരു ദേശീയ ദിനം ![National Call a Friend Day  സൗഹാർദ്ദപരമായ ശബ്ദം, ശ്രവണം, താൽപ്പര്യമുള്ള ഒരാളുമായി കഥകൾ പങ്കിടുക. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുകയും മനുഷ്യബന്ധത്തിന്റെ ഊഷ്മളത അനുഭവിക്കുകയും ചെയ്യുക.]

2b0c68dd-e9bd-4251-ad5a-1e779cc2e1fd

*ദേശീയ ഷോർട്ട് ഫിലിം ദിനം ![National Short Film Day;  ലൂമിയർ സഹോദരന്മാർ ആദ്യമായി പൊതു പ്രേക്ഷകർക്ക് ഷോർട്ട് ഫിലിമുകളുടെ ഒരു പ്രോഗ്രാം പ്രൊജക്റ്റ് ചെയ്ത, മോഷൻ പിക്ചർ വ്യവസായം ജനിച്ച ദിവസത്തെ അനുസ്മരിക്കുന്നു.]

 *പ്രതിജ്ഞാ അംഗീകാരദിനം ! [Pledge of Allegiance Day;  കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫ്ലാഗ് കോഡിലേക്ക് "പ്രതിജ്ഞ" അംഗീകരിച്ച തീയതിയെ അനുസ്മരിക്കുന്നു.]

0caabb51-66fd-4dd2-b34d-260f43671c55

*ദേശീയ ഡൗൺലോഡ്  ദിനം! [ദേശീയ ഡൗൺലോഡ് ദിനം എല്ലാവരേയും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ആപ്പുകളുടെ ലോകത്തേക്ക് കടക്കാൻ ക്ഷണിക്കുന്നു. എല്ലാ തരത്തിലുമുള്ള ഡൗൺലോഡുകൾ ജീവിതം ലളിതവും രസകരവുമാക്കുന്നത് എങ്ങനെയെന്ന് വിലമതിക്കാൻ നീക്കിവച്ചിരിക്കുന്ന ഒരു ദിവസമാണിത്.]

*വിശുദ്ധ ഇന്നസെൻ്റ്സ്  ദിനം! [വർഷം തോറും ആചരിക്കുന്ന ഹോളി ഇന്നസെൻ്റ്സ് ഡേ, ഹെരോദാവ് രാജാവിൻ്റെ ഉത്തരവനുസരിച്ച് കുട്ടികളുടെ ദാരുണമായ മരണത്തെ ഓർമ്മിക്കുന്നു. വേദനാജനകമായ ഒരു ബൈബിൾ കഥയിൽ വേരൂന്നിയ ഈ ദിവസം, ബെത്‌ലഹേമിൽ ആൺ ശിശുക്കളെ കൊന്ന് യേശുവിനെ ഇല്ലാതാക്കാനുള്ള ഹെരോദാവിൻ്റെ ശ്രമത്തെ എടുത്തുകാണിക്കുന്നു.]

7f2f09ba-1970-4997-aae4-3b1aa654a687

ഇന്നത്തെ മൊഴിമുത്ത്
.്്്്്്്്്്്്്്്്്്്
" മരണമാർക്കുമുണ്ടൊരിക്കലൂഴിയിൽ
മരണമേറ്റപോലിരിക്ക നല്ലതോ ?
ഹിതത്തിനും മാതൃമഹിമയ്ക്കുമാത്മാവിൻ
സുഖത്തിനും ജനം മരിച്ചിടേണ്ടയോ ? "
       
            [  - ബോധേശ്വരൻ ]
***********

9bab48aa-58b6-4074-aa83-465c53c4e054
ഇന്നത്തെ പിറന്നാളുകാർ
********
രാജ്യസഭാ അംഗം, കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ മുൻ പ്രതിപക്ഷനേതാവ്, ഭാരതത്തിന്റെ മുൻ പ്രതിരോധ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച   അറയ്‌ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ.കെ  ആൻറണിയുടെയും (1940),

പ്രമുഖ ചലച്ചിത്രനിർമ്മാണ കമ്പനിയായ   മെഹ്ബൂബ് സ്റ്റുഡിയോസ്ന്റെ സ്ഥാപകനായ   മെഹ്ബൂബിന്റെ ദത്ത് പുത്രനും   അഭിനേതാവുമായ സാജിദ് ഖാന്റെയും (1951),

8f9c8bf3-1962-4851-a8b8-4461e273093b

ഇന്ത്യൻ ഹോക്കി ടീമിന്റ് ഫോർവേഡ് കളിക്കാരനായിരുന്ന ദീപക് താക്കൂർ സോങ്ഖ്ലയുടേയും (1980),

നിരൂപക പ്രശംസ നേടിയ ഒട്ടനവധി കഥാപാത്രങ്ങളെ  അവരിപ്പിച്ചിട്ടുള്ള   അമേരിക്കൻ ചലച്ചിത്ര അഭിനേതാവും, നിർമ്മാതാവുമായ ഡെൻസൽ വാഷിങ്ടണിന്റേയും (1954),

ലോക ബാങ്കിന്റെ മുൻ ഡയറക്ടറും,   കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലറും   ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടുകയും ചെയ്ത മാംഫെല അലെത്ത റാഫേലിന്റെയും (1947),

8cf6d5cb-4252-419c-b29d-0dafb1142ecb

ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനും, എഴുത്തുകാരനും, രാഷ്ട്രീയ തടവുകാരനുമായ ലിയു സിയാബോയുടെയും (1955) 

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജോൺ റോജർ സ്റ്റീഫൻസ് എന്ന ജോൺ ലെജൻഡിൻ്റെയും (1978),

8b74b4a4-5c44-4668-b190-93431e308d3f

ഒരു അമേരിക്കൻ നടനായ ജോസഫ് മൈക്കൽ മംഗനിയല്ലോയുടേയും (1976) ജന്മദിനം !

ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
********
വക്കം അബ്ദുൽഖാദർ മൗലവി ജ. (1873 -1932 )
ഡി.എം പൊട്ടെക്കാട്‌, ജ. (1923)
ബോധേശ്വരൻ, ജ. (1901-1990)
ധീരുഭായ് അംബാനി ജ. (1932 -2002)
രത്തൻ ടാറ്റ      ജ. (1937- 2024)
അരുൺ ജെയ്റ്റ്ലി ജ. (1952- 2019)
വിശുദ്ധ അമാൻഡിന  ജ. (1872 - 1900)
സർ ആർതർ എഡിങ്ടൺ ജ. (1882 – 1944)
മിൽട്ടൺ ഒബോട്ടെ ജ. (1925 - 2005),
ഗി ദുബോർ ജ. (1931 -1994)
വുഡ്രൊ വിൽസൺ ജ. (1856- 1924)
സ്റ്റാൻ ലീ  ജ ( 1922 -  2018 )

9d056eba-6059-4e43-8950-9bb5927f26eb

മാമൂലുകള്‍ കെട്ടിയ തടവറയില്‍ ദീനും ദുനിയാവും നേരാം വണ്ണം തിരിയാതെ നിന്നിരുന്ന മുസ്ലിം സമുടായത്തിനിടയില്‍ അറിവിന്റെ മഹത്വം ഉദ്ഗോഷിച്ച്ചു കൊണ്ട് അശാന്ത പരിശ്രമം നടത്തുകയും, മുസ്ലിം , അല്‍ ഇസ്ലാം തുടങ്ങിയ പത്രങ്ങളും , അനവധി വായനശാലകളും ,വിദ്യഭ്യാസ സ്ഥാപങ്ങളും ആരംഭിക്കുകയും  തന്റെ അറിവും ആരോഗ്യവും സമ്പത്തും സമൂഹത്തിന്റെ യും , വിശിഷ്യാ മുസ്ലിം സമുദായത്തിന്റെയും പുരോഗതിക്കു വേണ്ടി ചിലവഴിച്ച സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്ന വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി ( 1873 ഡിസംബർ 28 - 1932 ഒക്റ്റോബർ 31),

92e68a5a-0ff4-496b-9b23-274403900409

രമണന്‍ കളിത്തോഴിതുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സിനിമ സംവ കഥാകൃത്തുമായിരുന്ന  ഡി.എം. പൊറ്റക്കാട്(ഡിസംബർ 28,1923 - ), 

ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസം സ്വീകരിച്ചെങ്കിലും പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായ കേശവന്‍ പിള്ള എന്ന   കവി ബോധേശ്വരൻ (കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവരുടെ അച്ഛന്‍ ) (ഡിസംബർ 28 1901-1990) 

82b4adce-f1b3-44aa-a2de-89f758f58087

ഒന്നുമില്ലായ്മയില്‍ നിന്നും കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ് ആയ റിലയൻസ് കെട്ടിപ്പെടുത്ത ധീരജ്ലാൽ ഹിരാച്ന്ദ് അംമ്പാനി എന്ന ധീരുഭായ് അംബാനി (28 ഡിസംബർ1932 – 6 ജൂലൈ 2002),

ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റയും   ചെയർമാൻ ആയിരുന്ന രത്തൻ നാവൽ ടാറ്റ (28 ഡിസംബർ1937- 9 ഒക്ടോബർ 2024)

ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളും  മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കാബിനറ്റ് മന്ത്രിയും ആയിരുന്ന  അരുൺ ജെയ്റ്റ്ലി (28 ഡിസംബർ 1952 - 24 ആഗസ്റ്റ്  2019),

055f3c61-82d3-416a-bd6a-75b4eff50b33

ചൈനയിൽ മികച്ച ആതുരസേവനം നടത്തുകയും  ജനങ്ങൾ  ചിരിക്കുന്ന വിദേശി എന്നു വിളിക്കുകയും, നാളുകൾക്കു ശേഷംതായ്‌വാനിലുണ്ടായ ബോക്‌സർ വിപ്ലവകാലത്ത്‌  തുറുങ്കിലടക്കപ്പെടുകയും ആറു സഹോദരിമാർക്കൊപ്പം രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത റോമൻ കത്തോലിക്കാ സഭയിലെ  പുണ്യവതിയായ വിശുദ്ധ അമാൻഡിന (1872 ഡിസംബർ, 28 - 1900 ജൂലൈ, 9),

ബ്രട്ടീഷുകാരനായ ജ്യോതിശാസ്ത്രജ്ഞനുംഭൗതികശാസ്ത്രജ്ഞനും,ശാസ്ത്രത്തിന്റെ പ്രചാരകനും, ശാസ്ത്ര തത്ത്വചിന്തകനും,  ഗണിതശാസ്ത്രജ്ഞനുമായിരുന്ന സർ ആർതർ എഡിങ്ടൺ (28 ഡിസംബർ 1882 – 22 നവംബർ 1944) ,

ഉഗാണ്ടയെ ബ്രിട്ടീഷ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ നയിച്ച രാഷ്ട്രീയപ്രവർത്തകനും സ്വാതന്ത്ര്യo നേടിക്കഴിഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രിയും, പിന്നീടു പ്രസിഡന്റും ആയിരുന്ന അപോളോ മിൽട്ടൺ ഒബോട്ടെ എന്ന മിൽട്ടൺ ഒബോട്ടെ(28 ഡിസംബർ 1925 – 10 ഒക്ടോബർ 2005),

35e7a190-1ad0-4ab1-ae78-3d22ecb7526a

സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ (Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഗി ദുബോർ(ഡിസംമ്പർ 28, 1931 – നവമ്പർ 30, 1994)

1913 മുതൽ 1921 വരെ അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തി എട്ടാമത്തെ പ്രസിഡന്റായിരുന്നു വുഡ്രൊ വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന തോമസ് വുഡ്രൊ വിൽസൺ (28 ഡിസംബർ 1856- ഫെബ്രുവരി 3,1924)

ഒരു അമേരിക്കൻ കോമിക് പുസ്തക രചയിതാവും, എഡിറ്റും, പബ്ലിഷറുമായിരുന്ന സ്റ്റാൻ ലീ ( 1922 ഡിസംബർ 28 - 2018 നവംബർ 12) 

285d7352-a08d-48da-a592-57b4f031e4c0

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ഫാ. ജോസഫ്‌ വടക്കൻ മ. (1919-2002)
റോസമ്മ പുന്നൂസ്‌ മ. (1913 - 2013)
ജോസഫ്. പുലിക്കുന്നേൽ മ. (1932-2017)
അരിയാൻ രാജമന്നാൻ മ. (-2011)
'സുമിത്രാനന്ദൻ, പന്ത്‌, മ. (1900 -1977).
ഫ്രാൻസിസ് ഡി സാലസ് മ. (1567 -1622)
'വിജയകാന്ത് മ. (1952-2023) '
സുന്ദർലാൽ പട്‌വ മ. (1924 - 2016)

സ്വാതന്ത്ര്യ സമര  സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനും ക്രിസ്ത്യൻ പാതിരിയും ആയിരുന്ന ഫാദർ വടക്കൻ എന്ന പേരിൽ പ്രശസ്തനായ ജോസഫ് വടക്കൻ(1 ഒക്ടോബർ 1919 – 28 ഡിസംബർ 2002),

ac02d872-6560-4db6-9560-509cb3639752

കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും, ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയും ആയിരുന്ന  റോസമ്മ പുന്നൂസ്  (1913 മേയ് 13 - . 2013 ഡിസംബർ 28 ),

കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമർശകനും കോഴിക്കോട്‌ ദേവഗിരി കോളജിൽ അദ്ധ്യാപകനായും കേരള യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പറായും കെ.പി.സി.സി അംഗമായുംപിന്നീട്‌ കേരളാ കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായും പ്രവർത്തിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേൽ (14 ഏപ്രിൽ 1932 - 2017 ഡിസംബർ 28),

72430223-e4cd-4824-97dc-17147fd982d5

ഇന്ത്യയിൽ നിലവിലുള്ള രണ്ട്   ആദിവാസി     രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  രാജാവായിരുന്ന   അരിയാൻ രാജമന്നാൻ (-28 ഡിസംബർ 2011),

ഹിന്ദി സാഹിത്യത്തിലെ ഛായാവാദി പ്രസ്ഥാനത്തിലെ (കാൽപ്പനിക പ്രസ്ഥാനം) പ്രമുഖ കവികളിൽ ഒരാളായിരുന്ന സുമിത്രാനന്ദൻ പന്ത് ( മേയ് 20,1900 - :ഡിസംബർ 28,1977)

619081c9-9972-4a86-8d5d-7c8807832cfe

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധൻ സ്വിറ്റ്സർലാൻഡിലെ ഫ്രാൻസിസ് ഡി സാലസ്(ഓഗസ്റ്റ് 21, 1567 – ഡിസംബർ 28, 1622), '

2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഡി.എം.ഡി.കെ നേതാവും പ്രശസ്തനായ തമിഴ് ചലച്ചിത്ര നടനുമായിരുന്ന വിജയകാന്ത്. (1952 ഓഗസ്റ്റ് 25-2023 ഡിസംബർ 28) 

മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇന്ത്യാ ഗവൺമെന്റിലെ കാബിനറ്റ് മന്ത്രിയും, 'ഭാരതീയ ജനതാ പാർട്ടി അംഗവുമായിരുന്ന പത്മവിഭൂഷൺ സുന്ദർലാൽ പട് വയുടെയും(1924 നവംബർ 11 -2016 ഡിസംബർ 28 ) ചരമദിനം

8035c82e-b631-4fde-a0fa-53c4979fb109

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
893 - അർമേനിയയിലെ ഡിവിൻ നഗരം ഭൂകമ്പം മൂലം നശിച്ചു.

1065 - ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബി വിശുദ്ധീകരിക്കപ്പെട്ടു.

1612 -  ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി ആദ്യമായി നെപ്റ്റ്യൂണിനെ നിരീക്ഷിച്ചു, എന്നിരുന്നാലും അദ്ദേഹം അതിനെ ഒരു നിശ്ചിത നക്ഷത്രമായി തെറ്റായി ലേബൽ ചെയ്തു.

ac31d576-fa24-405d-b878-545e0d878438

1659 -  ഇന്ത്യയിലെ മറാത്തകൾ കോലാപ്പൂർ യുദ്ധത്തിൽ ആദിൽഷാഹി സൈന്യത്തെ പരാജയപ്പെടുത്തി.

1768 - തായ്ലാൻഡിന്റെ രാജാവിനെ കീഴടക്കി ടാക്സിൻ കിരീടധാരണം നേടിയെടുത്തു തോൻബുരി ഒരു തലസ്ഥാനമാക്കി.

1836 - തെക്കൻ ഓസ്ട്രേലിയ, അഡെലെയ്ഡ് എന്നീ സ്ഥലങ്ങൾ സ്ഥാപിതമായി

1836 -  സാന്താ മരിയ-കാലട്രാവ ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം സ്പെയിൻ മെക്സിക്കോയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.

1846 - അയോവ 29-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.

cf6ce46e-d180-4c45-8bd9-4b8032409f11

1885 -  ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് അലൻ ഒക്ടാവിയൻ ഹ്യൂം ആണ്. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ പ്രധാന പങ്ക് വഹിച്ച ഒരു ദേശീയ പ്രസ്ഥാനമായിരുന്നു പാർട്ടി, അതിനുശേഷം അത് ഒരു രാഷ്ട്രീയ പാർട്ടിയായി മാറി.W C ബാനർജിയായിരുന്നു പ്രഥമ അദ്ധ്യക്ഷൻ

1895 - വിൽഹെം കോൺറാഡ് റോൺട്ജൻ ഒരു പുതിയ തരം റേഡിയേഷൻ കണ്ടുപിടിച്ച് ഒരു പേപ്പർ പ്രസിദ്ധീകരിച്ചു, പിന്നീട് ഇത് എക്സ്-രശ്മികൾ എന്നറിയപ്പെട്ടു.

1895 - ലൂമിയർ സഹോദരന്മാർ വികസിപ്പിച്ച സിനിമാറ്റോഗ്രാഫിയുടെ പ്രഥമ പ്രദർശനം പാരീസിൽ നടന്നു.

1904 - വയർലെസ് ടെലിഗ്രാഫ് വഴിയുള്ള ആദ്യത്തെ കാലാവസ്ഥ പ്രവചനം ലണ്ടനിൽ പ്രസിദ്ധീകരിച്ചു.

1912 - ആദ്യത്തെ മുനിസിപ്പൽ ഉടമസ്ഥതയിലുള്ള ട്രാം സാൻ ഫ്രാൻസിസ്കോയിൽ തെരുവിലിറങ്ങി.

1932 - നാലു ദിവസത്തെ പദയാത്രക്കൊടുവിൽ പ്രഥമ ശിവഗിരി തീർഥാടന സംഘം ശിവഗിരിയിൽ എത്തി.

1953 - യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ സ്ഥാപിതമായി

d7a97679-8c80-4af3-b42a-62ad46e68ae9

1955 - ഐ ആർ എസ് 1 സി വിജയകരമായി വിക്ഷേപിച്ചു..

1968 - Opiration Gift by Israel on Beiroot airport.

1972 കിം ഉൽ സുന്ദ് ഉത്തര കൊറിയൻ പ്രസിഡണ്ടായി

1981 - കെ.കരുണാകരൻ മുഖ്യമന്ത്രിയായും സി.എച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയുമായി എട്ടംഗ മന്ത്രിസഭ അധികാരമേറ്റു.

1983 -  ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികളുടെ റെക്കോർഡ് മറികടന്നു.

d028639d-e85f-4c14-b537-2c66a7108ec2

1989 - ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലെ ന്യൂകാസ്റ്റിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13 പേർ കൊല്ലപ്പെട്ടു.

2002 - അമേരിക്കൻ സംരംഭകനായ റീഡ് ഹോഫ്മാൻ ബിസിനസ്സ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിൻ സ്ഥാപിച്ചു.

2009 - പാകിസ്താനിലെ കറാച്ചിയിൽ ഷിയ മുസ്ലീങ്ങൾ ആശൂറ ദിനം ആചരിക്കുമ്പോൾ നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ നാല്പതിമൂന്ന് പേർ മരിച്ചു.

e8a08756-f25a-4f9b-a181-dd0e12f1f7d3

2014 - സുരാബയ മുതൽ സിംഗപ്പൂർ വരെയുള്ള ഇന്തോനേഷ്യ എയർ ഏഷ്യ വിമാനം 8501 കരിമിഡ കടലിടുക്കിൽ തകർന്നു. 162 പേരുടെ മരണത്തിനിടയാക്കി.

2013 - ആം ആദ്മി പാർട്ടി (എഎപി) ഡൽഹിയിൽ സർക്കാർ രൂപീകരിച്ചത് ചരിത്ര സംഭവമായിരുന്നു. അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി.

2014 - ഇറ്റാലിയൻ നദിയിലെ അഡ്രിയാട്ടിക്ക് സമുദ്രത്തിലെ ഒൻടാരിയോ കടലിടുക്കിൽ ജർമ്മനിയിലെ എം.എസ്. നോർമാൻ അറ്റ്ലാന്റിക് തീപിടിച്ചു ഒൻപത് പേർ മരിക്കുകയും, 19 പേരെ കാണാതാവുകയും ചെയ്തു.

e293348d-79c4-4f53-b693-046594a7a759

2017 - മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോകസഭ പാസാക്കി.

2018 -  UFC ബാന്റംവെയ്റ്റ് ചാമ്പ്യൻ അമാൻഡ നൂൺസ് ക്രിസ് സൈബർഗിനെ പുറത്താക്കി UFC ഫെതർവെയ്റ്റ് കിരീടം നേടിയതിന് ശേഷം ഏറ്റവും മികച്ച വനിതാ മിക്സഡ് ആയോധന കലാകാരി എന്ന പദവി ഉറപ്പിച്ചു.

fba02ab2-e024-4198-a133-645aabb24e35

2020 - കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച താരത്തിനുള്ള ഗാരി സോബേഴ്സിന്റെ പേരിലുള്ള ഐസിസി പുരസ്കാരവും മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിക്ക്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനാണ് മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം. അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ മികച്ച ട്വന്റി20 താരമായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കാണ് ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം.

2020 - നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്കാരം യുവെന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിച്ചു.

ec74fe38-eeb8-4541-a381-6515cc81dffd

2020 - രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിച്ചു. ഡൽഹി ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ പാതയിലാണിത്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   *Rights Reserved by Team Jyotirgamaya

Advertisment