/sathyam/media/media_files/2025/11/07/history-today-2025-11-07-02-01-08.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും…
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201.
തുലാം21
രോഹിണി / ദ്വിതീയ
2025/ നവംബർ 7,
വെള്ളി
ഇന്ന് ;
ശിശു സംരക്ഷണ ദിനം !
ശിശുക്കളുടെ സംരക്ഷണത്തെ കുറിച്ചുള്ള അവബോധത്തിന്റെ അഭാവം മൂലം1990-ൽ ഏകദേശം 5 ദശലക്ഷം ശിശുക്കൾ മരിച്ചു ഇതിനുള്ള പ്രതിവിധിയായി ഇന്നേ ദിവസം ശിശു സംരക്ഷണദിനമായി ആചരിയ്ക്കപ്പെട്ടുവരുന്നു. 'Protecting, promoting, and developing infants". എന്നതാണ് 2025 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം]
/filters:format(webp)/sathyam/media/media_files/2025/11/07/0bde148b-75aa-4c72-a517-f98de0d8ecac-2025-11-07-02-02-01.jpg)
ദേശീയ കാൻസർ ബോധവൽക്കരണ ദിനം !
[ഇന്ത്യയിൽ നവംബർ 7 ദേശീയ കാൻസർ അവബോധ ദിനമായി കണക്കാക്കപ്പെടുന്നു. ഈ രോഗത്തിന്റെ ഗൗരവം അടിവരയിടുന്നതിനും അതിന്റെ സമയബന്ധിതമായ തിരിച്ചറിയൽ, കൃത്യമായ രോഗനിർണയം , കൃത്യമായ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിർണായക വശങ്ങളെ കുറിച്ചും നന്നായി മനസ്സിലാക്കാൻ വ്യക്തികളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത്.]
/filters:format(webp)/sathyam/media/media_files/2025/11/07/d9db3cd0-7336-4301-891a-03573b1d1b77-2025-11-07-02-02-33.jpg)
നോട്ടറി പബ്ലിക് ദിനം !
[എല്ലാ നവംബർ 7 നും ആഘോഷിക്കുന്ന നോട്ടറി പബ്ലിക് ദിനം നോട്ടറിമാരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അംഗീകരിക്കുന്നതിനായി ഉണ്ടാക്കപ്പെട്ടതാണ്. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുന്ന ആളുകളുടെ ഐഡൻ്റിറ്റി പരിശോധിക്കൽ, ഒപ്പിടുന്നതിന് സാക്ഷ്യം വഹിക്കൽ, ഔദ്യോഗിക മുദ്രകൊണ്ട് അടയാളപ്പെടുത്തൽ എന്നിവ അവരുടെ പ്രധാനപ്പെട്ട ജോലികളിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയ വ്യക്തി- സ്ഥാപന വഞ്ചനകൾക്കെതിരെ പോരാടാനും സമർപ്പിയ്ക്കപ്പെടുന്ന രേഖകൾ സാധുതയുള്ളതും കോടതിയിൽ നടപ്പിലാക്കാവുന്നതുമാണെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/11/07/d5291433-22b8-4cb3-b4f1-ee470bef0a32-2025-11-07-02-02-51.jpg)
ഗംബൂട്ട് ഫ്രൈഡേ !
[ഗംബൂട്ട് ധരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴി യുവാക്കളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നത് സമൂഹം, അവബോധം, അർത്ഥവത്തായ മാറ്റം എന്നിവ വളർത്തുന്നു.
ഗംബൂട്ട്സ്, റെയിൻ ബൂട്ട്സ്, വെല്ലിംഗ്ടൺസ് അല്ലെങ്കിൽ വെല്ലിസ് എന്നൊക്കെ വിളിക്കാം, പക്ഷേ ഉദ്ദേശ്യം ഒന്നുതന്നെയാണ്! ഈ ചെറിയ റബ്ബർ ബൂട്ടുകൾ വാട്ടർപ്രൂഫ് ആക്ഷൻ വാഗ്ദാനം ചെയ്യുന്നു, ഇത് പലപ്പോഴും മഴക്കാലത്ത് വരുന്ന ചെളി നിറഞ്ഞ ചെളിയിൽ നടക്കാൻ അനുവദിക്കുന്നു. ഗംബൂട്ടുകൾ അകത്ത് ധരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, അവ ഏറ്റവും സുഖകരമായ പാദരക്ഷകളുമല്ല. എന്നാൽ ഗംബൂട്ട് ഫ്രൈഡേയുടെ സ്ഥാപകനും ന്യൂസിലാൻഡ് മാനസികാരോഗ്യ അഭിഭാഷകനുമായ മൈക്ക് കിംഗ് പറയുന്നത്, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ചെളിയിൽ നടക്കുന്നത് പോലെയാണെന്ന്. അതിനാൽ യുവാക്കളുടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാനസികാരോഗ്യ ആവശ്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് ഈ പരിപാടി ആരംഭിച്ചത്.]
/filters:format(webp)/sathyam/media/media_files/2025/11/07/0c7d2eae-55fe-4b59-92e9-1dee1af10a24-2025-11-07-02-03-26.jpg)
അന്താരാഷ്ട്ര മെഡിക്കൽ ഫിസിക്സ് ദിനം !
[ആരോഗ്യ സംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ജോലികൾ കാഴ്ചയ്ക്ക് പുറത്താണ് സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര മെഡിക്കൽ ഫിസിക്സ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.വൈദ്യശാസ്ത്രജ്ഞർ വെളുത്ത കോട്ട് ധരിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്യാറില്ല, പക്ഷേ ചികിത്സയിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.കാൻസർ പരിചരണത്തിൽ ഉപയോഗിക്കുന്നതുപോലുള്ള ശക്തമായ യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുന്നു. ശാസ്ത്രവും സുരക്ഷയും സന്തുലിതമാക്കുക, രോഗികളെ സംരക്ഷിക്കുക, ഡോക്ടർമാരെ ലക്ഷ്യം വയ്ക്കാൻ സഹായിക്കുക എന്നിവയാണ് അവരുടെ ജോലി. മിക്ക ആളുകളും അവരെ ഒരിക്കലും കണ്ടുമുട്ടുന്നില്ല, പക്ഷേ അവരുടെ വൈദഗ്ധ്യമില്ലാതെ, ആധുനിക ചികിത്സ അത്ര സുരക്ഷിതമോ ഫലപ്രദമോ ആകില്ല.]
/filters:format(webp)/sathyam/media/media_files/2025/11/07/d1680c09-f7bc-4668-b2e9-c7671c010a03-2025-11-07-02-03-46.jpg)
ദേശീയ ക്യാഷ് ബാക്ക് ദിനം !
[നാഷണൽ ക്യാഷ് ബാക്ക് ഡേ എന്നത് ഷോപ്പർമാരെ ആവേശഭരിതരാക്കുന്ന ഒരു ഇവൻ്റാണ്. പല ചില്ലറ വ്യാപാരികളും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ ഉദാരമായ ക്യാഷ്-ബാക്ക് ഡീലുകൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ദിവസമാണിത്. ഇത് ആളുകൾക്ക് അവരുടെ അവധിക്കാല ഷോപ്പിംഗിൽ ഗണ്യമായ തുക ലാഭിക്കാൻ അവസരം നൽകുന്നു, ഇത് എല്ലാ വർഷവും എല്ലാവരും ഉറ്റുനോക്കുന്ന ഒരു ഇവൻ്റാക്കി മാറ്റുന്നു]
/filters:format(webp)/sathyam/media/media_files/2025/11/07/2d56dea5-b0a3-49d9-90f8-7c16e5be2489-2025-11-07-02-04-11.jpg)
നാഗാലാൻഡ് : തോക്കു ഇമാംഗ് !
[ കൊയ്ത്ത് ഉൽസവം ]
ഹങ്കറി: ഓപ്പറ ഡേ !
[ഹംഗേറിയൻ സംഗീതസംവിധായകൻ ഫെറൻക് എർക്കലിന്റെ (നവംബർ 7, 1810) ജനനത്തിന്റെയും ബുഡാപെസ്റ്റിലെ എർക്കൽ തിയേറ്റർ വീണ്ടും തുറന്നതിന്റെയും സ്മരണയ്ക്കാണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത്]
/filters:format(webp)/sathyam/media/media_files/2025/11/07/2815c8e8-5b3a-4662-8594-1a209321c666-2025-11-07-02-04-36.jpg)
റഷ്യ : ഒക്റ്റോബർ വിപ്ലവം !
[ സോവിയറ്റ് യൂണിയനിൽ, ബോൾഷെവിക്കുകൾ 1917 നവംബറിൽ (പഴയ കലണ്ടർ ഒക്.25) അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിയ്ക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/11/07/145cee20-8b41-4dd2-a2d0-c081ee08e17d-2025-11-07-02-04-51.jpg)
ദേശീയ റെറ്റിനോൾ ദിനം !
[ചർമ്മസംരക്ഷണത്തിൻ്റെ ഏറ്റവും വിശ്വസനീയമായ ചേരുവകളിലൊന്നായ റെറ്റിനോളിനെ കുറിച്ചറിയാനുള്ള ആഘോഷമാണ് ദേശീയ റെറ്റിനോൾ ദിനം. ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ചുളിവുകൾ കുറയ്ക്കുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനുമുള്ള റെറ്റിനോളിൻ്റെ ശ്രദ്ധേയമായ കഴിവിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിയ്ക്കലാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/11/07/6bbea44d-6c7f-4b5e-a107-f52d3e274263-2025-11-07-02-05-08.jpg)
നാഷണൽ മെൻ മേക്ക് ഡിന്നർ ഡേ !
[ഒരു വീടും ജീവിതവും ഒരുമിച്ച് നിർമ്മിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കിടുന്നതിനുള്ള ഒരു ചെറിയ ചുവടുവെപ്പ് മാത്രമാണ് നാഷണൽ മെൻ മേക്ക് ഡിന്നർ ഡേ. ]
/filters:format(webp)/sathyam/media/media_files/2025/11/07/3e3a2aef-4acb-4f1e-9eaf-dcd4302e1f94-2025-11-07-02-05-23.jpg)
ലവ് യുവർ ലോയർ ദിനം !
[അഭിഭാഷകർ നീതിയുടെ സംരക്ഷകരാണ്, അവകാശങ്ങളുടെ സംരക്ഷകരാണ്. നിയമം മറികടക്കാനും നിങ്ങളുടെ ലക്ഷ്യത്തിനായി പോരാടാനും അവർ നിങ്ങളെ സഹായിക്കും!
അഭിഭാഷകർ വളരെ പ്രധാനപ്പെട്ട ചില ഉദ്ദേശ്യങ്ങളും നിറവേറ്റുന്നു. അവരുടെ ഏറ്റവും മികച്ച അവസ്ഥയിൽ, അഭിഭാഷകർ സമൂഹത്തിന് മൊത്തത്തിൽ സഹായകരവും ഉപകാരപ്രദവുമാണ്. ]
/filters:format(webp)/sathyam/media/media_files/2025/11/07/7a603be4-43af-41c4-85b9-33352f745c24-2025-11-07-02-05-39.jpg)
National Canine Lymphoma Awareness Day !
National Bittersweet Chocolate with Almonds Day !
USA: [National Hug A Bear Day !
ബെലാറസ്: ദേശീയ വിപ്ലവം/ ഒരുമയുടെ ദിനം !
/filters:format(webp)/sathyam/media/media_files/2025/11/07/2c0ebaad-77e6-41be-a7cd-5486503c5fd6-2025-11-07-02-05-56.jpg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്
'' ഉള്ളതു ചൊന്നാൽക്കഞ്ഞി നമുക്കി -
ല്ലെന്നായാലും കൊള്ളാം,
ഉറിയും, കരളു തുറന്നു ചിരിച്ചു
തെല്ലെന്നാലും കൊള്ളാം,
നെഞ്ചിലെ നേരു തുറന്നു പറഞ്ഞാൽ
സുഖമായല്ലിലുറങ്ങാം,
എൻ ചെറുബുദ്ധിക്കിവിടെത്തീർന്നു
സകലവിധായുർവേദം "
[ -അക്കിത്തം ]
/filters:format(webp)/sathyam/media/media_files/2025/11/07/e273d13e-8086-4fb6-9b46-1fc5d465c224-2025-11-07-02-06-14.jpg)
ഇന്നത്തെ പിറന്നാളുകാർ
സ്പെയിനിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ അവാർഡ് ആയ പ്ലാനെറ്റാ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ചിലിയൻ എഴുത്തുകാരൻ അന്റോണിയോ സ്കാർമെത്തയുടെയും (1940 ),
/filters:format(webp)/sathyam/media/media_files/2025/11/07/4a90e80f-a48c-488d-89c8-1e0adc82cb3c-2025-11-07-02-06-29.jpg)
മസ്തിഷ്കത്തിൽ സ്മരണകളെ എപ്രകാരമാണ് വിന്യസിച്ചിരിയ്ക്കുന്നത് എന്നതിനുള്ള സൈദ്ധാന്തിക വിശകലനത്തിനു നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ വൈദ്യ ശാസ്ത്രജ്ഞൻ എറിക് കാൻഡലിന്റെയും (1929),
/filters:format(webp)/sathyam/media/media_files/2025/11/07/116de3e6-7424-420b-803c-95acbd3bbdf1-2025-11-07-02-06-44.jpg)
മുൻ കേന്ത്ര ആഭ്യന്തര സഹമന്ത്രിയും, വടകര ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവും, കെ പി സി സി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും (1944),
/filters:format(webp)/sathyam/media/media_files/2025/11/07/3f74a3e3-a36c-42b9-be18-d0770cec3244-2025-11-07-02-07-31.jpg)
തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികളും കരസ്തമാക്കിയ കമലഹാസന്റെയും (1954),
/filters:format(webp)/sathyam/media/media_files/2025/11/07/b5f9353d-f8d7-4a3b-8cb6-cf29cbd38657-2025-11-07-02-07-46.jpg)
അഗ്നിസാക്ഷി, അകലെ, ഒരേ കടൽ തുടങ്ങിയ ശ്രദ്ധേയമായ ചലചിത്രങ്ങൾ കാഴ്ചവച്ച, നേമം മുൻ .എംഎൽഎ.യും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഒ. രാജഗോപാലിന്റെ മകനുമായ ശ്യാമപ്രസാദിന്റെയും (1960),
/filters:format(webp)/sathyam/media/media_files/2025/11/07/14fa85bb-7c46-475c-959d-1bb3d42a7712-2025-11-07-02-07-59.jpg)
മലയാളചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന്റേയും (1973),
/filters:format(webp)/sathyam/media/media_files/2025/11/07/e6dfdbe6-063a-4911-b987-e1a444ea4240-2025-11-07-02-08-16.jpg)
തെലുഗു തമിഴ് സിനിമകളിലും മലയാളത്തിൽ ബാഗ്‌മതിയിലും അഭിനയിച്ച അനുഷ്ക ഷെട്ടിയുടെയും (1981),
/filters:format(webp)/sathyam/media/media_files/2025/11/07/82def0f1-8e54-446c-b77e-3efad21219d8-2025-11-07-02-08-31.jpg)
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ പാടിയിട്ടുള്ള മനോ കാർത്തിക്കിന്റെയും (1980),
ഒരു ഇന്ത്യൻ സംവിധായകനും നടനും തമിഴ് സിനിമകളിലെ പിന്നണി ഗായകനുമായ വെങ്കട്ട് പ്രഭു എന്ന നാമത്തിൽ അറിയപ്പെടുന്ന വെങ്കട്ട് കുമാർ ഗംഗൈ അമരൻ്റേയും (1975),
/filters:format(webp)/sathyam/media/media_files/2025/11/07/def22d2d-883b-413f-bd6f-be813e857f99-2025-11-07-02-09-01.jpg)
നടിയും സംവിധായികയുമായ നന്ദിത ദാസിന്റെയും (1969),
ബംഗാളി ചലച്ചിത്ര നടി റിതുപർണ്ണ സെൻ ഗുപ്തയുടെയും (1971),
ബംഗാളി ചലചിത്ര നടി മൂൺ മൂൺ സെന്നിന്റെ മകളും നടിയുമായ റൈമ സെന്നിന്റെയും (1979),
/filters:format(webp)/sathyam/media/media_files/2025/11/07/d86d372b-1f9c-4979-8187-e1dd19417f40-2025-11-07-02-09-16.jpg)
മുംബൈ ഇൻഡ്യൻസിന്റെ വിക്കറ്റ് കീപ്പറും ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമായ ആദിത്യ തരെയുടെയും (1987),
വെസ്റ്റിൻഡീസിനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന താരവും വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനുമായ ജേസൺ ഹോൾഡറുടെയും (1991)ജന്മദിനം !
/filters:format(webp)/sathyam/media/media_files/2025/11/07/cb7bb24d-b64a-40f0-b3c6-55a65ed81a14-2025-11-07-02-09-29.jpg)
ഭാരതീയ ജനതാ പാർട്ടി അംഗവും, 16, 17 ലോക്സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിയുമായ പർവേഷ് സാഹിബ് സിംഗ് വർമ്മ
(7 നവംബർ 1977)
/filters:format(webp)/sathyam/media/media_files/2025/11/07/f81555e2-b382-4cf4-b318-2eba6dd1be33-2025-11-07-02-10-14.jpg)
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയും, ലോഹിതദാസ് സംവിധാനം ചെയ്ത് 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായ അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമി (7 നവംബർ 1970 )
/filters:format(webp)/sathyam/media/media_files/2025/11/07/75ee222a-f028-437f-adb8-7e86259821c6-2025-11-07-02-09-40.jpg)
2005-ൽ തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ കലൈമാമണി അവാർഡും 1999- ൽ " മിൻസാര പൂവേ " ( പടയപ്പ ), 2008-ൽ "മാർഗഴിയിൽ" ( ഒൻബദു രൂപായി നോട്ടു ) എന്നീ ഗാനങ്ങൾക്ക് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും, 2007-ൽ "ഭാസുരി" ( രാത്രി മഴ ) എന്ന ഗാനത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും, 2009-ൽ " സീത കല്യാണം " എന്ന ചിത്രത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും , " കൈസി ഹായ് യേ രൂത്ത് " ( ദിൽ ചാഹ്താ ഹേ ) എന്ന ചിത്രത്തിന് മികച്ച പിന്നണി ഗായകനുള്ള അവാർഡും ലഭിച്ചിട്ടുള്ള തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാ സംഗീതരംഗത്തെ പ്രശസ്തനായ ഒരു പിന്നണി ഗായകനും. സംഗീത സംവിധായകനുമായ, ജീൻസ് ശ്രീനിവാസ് എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ശ്രീനിവാസൻ ദൊരൈസ്വാമി (1959 നവംബർ 7 ).
/filters:format(webp)/sathyam/media/media_files/2025/11/07/bf3e982a-19d7-4878-b990-70ec43de3802-2025-11-07-02-09-56.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ നമ്മുടെ പൂർവ്വികരിൽ ചിലർ
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ജ. (1912-1991)
സി.വി.രാമൻ ജ. (1888-1970 )
(ചന്ദ്രശേഖര വെങ്കിട്ടരാമൻ)
ബിപിൻ ചന്ദ്ര പാൽ ജ. (1858 -1932)
സമർ മുഖർജീ ജ. (1912 - 2013)
മാഡം ക്യൂറി ജ. (1867 - 1934)
ആൽബർട്ട് കാമ്യു ജ. (1913 - 1960 )
ഹെലൻ സുസ്മാൻ ജ. (1917- 2009)
ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ (1906 - 1995)
/filters:format(webp)/sathyam/media/media_files/2025/11/07/8aa04ba1-eb42-4948-98fa-78f1019b9ae5-2025-11-07-02-12-45.jpg)
ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും കൊണ്ട് തിരുവിതാംകൂർ വ്യവസായ വൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതി ലഭിക്കുകയും, തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിക്കുകയും, ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും, തന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുകയും ചെയ്ത തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (നവംബർ 7, 1912 – ജൂലൈ 20, 1991),
/filters:format(webp)/sathyam/media/media_files/2025/11/07/399225d0-0c03-48a8-adf4-a7c50af78a0f-2025-11-07-02-13-03.jpg)
പ്രകാശം സുതാര്യമായ ഒരു മാധ്യമത്തിലൂടെ (അത് ഖരമാകട്ടെ, ദ്രാവകമാകട്ടെ) കടന്നു പോകുമ്പോള്‍ പ്രകാശത്തിന്റെ സ്വാഭത്തിന് മാറ്റമുണ്ടാകുന്ന പ്രതിഭാസമായ 'രാമന്‍പ്രഭാവം കണ്ടുപിടിച്ചതിനു 1930-ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി.രാമൻ (1888 നവംബർ 7- 1970 നവംബർ 21),
ദേശഭക്തിയുടെ പ്രവാചകൻ എന്ന് അരബിന്ദോ ഘോഷ് വിശേഷിപ്പിച്ച ആളും, അമ്പതുകൊല്ലക്കാലം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്ന ഒരു നേതാവും . പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച വ്യക്തിയും ലാൽ ബാൽ പാൽ ത്രയത്തിലെ ബിപിൻ ചന്ദ്ര പാൽ ( നവംബർ 7, 1858 - മേയ് 20, 1932),
/filters:format(webp)/sathyam/media/media_files/2025/11/07/21d50c5c-cf44-42c8-9708-b8d08524ebf0-2025-11-07-02-13-15.jpg)
ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി, ലോകസഭ മെംബർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവായ സമർ മുഖർജീ ( 7 നവംബർ 1912 - 18 ജൂലൈ 2013),
അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934),
പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റും സാർത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെൻഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവും ആയിരുന്ന ആൽബർട്ട് കാമ്യു (1913 നവംബർ 7 - 1960 ജനുവരി 4) ,
/filters:format(webp)/sathyam/media/media_files/2025/11/07/f0345eec-66b2-44ef-84d9-7f7a1783a98b-2025-11-07-02-13-29.jpg)
13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായിരുന്ന ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത ഹെലൻ സുസ്മാൻ ( 7 നവമ്പർ 1917 – 1 ജനുവരി 2009)
സെന്നെറ്റ് ബാത്തിംഗ് ബ്യൂട്ടീസ് എന്ന ചലച്ചിത്രത്തിലൂടെ ഹോളിവുഡിൽ അഭിനയിച്ചു തുടങ്ങിയ ഒരു പ്രശസ്ത സിനിമാ താരമാണ് ആലിസ് ഡേ എന്ന പേരിൽ അറിയപ്പെടുന്ന ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ (7 നവംബർ 1906 - 25 മെയ് 1995)
സ്മരണാഞ്ജലി !!!
അപ്പു നെടുങ്ങാടി മ. (1860-1933)
പാറായിൽ ഉറുമീസ് തരകൻ മ. (1906-1986)
സി.സുബ്രമണ്യം മ. (1910 - 2000)
കനു ഗാന്ധി മ. (1928-2016)
ബഹാദൂർഷാ സഫർ മ. (1775-1862)
ജെയിംസ് ജോസഫ് ടുനെ (Gene Tunney) മ. (1897-1978)
വിൽ ഡുറാന്റ് മ. (1885-1981)
അലക്സാണ്ടർ ദുബ്ചെക് മ. (1921-1992)
ജോ ഫ്രേസിയർ മ. (1944 - 2011)
മേരി ഹെയിം-വോഗ്റ്റ്ലിൻ (1845 -1916)
/filters:format(webp)/sathyam/media/media_files/2025/11/07/acea93f6-bc9c-4602-aca2-c489049d6303-2025-11-07-02-13-45.jpg)
മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ അപ്പു നെടുങ്ങാടി ( ഒക്ടോബർ 11, 1860 നവംബർ 7, 1933)
1948 ലെ തിരു - കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും, 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്ത എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്ന പാറായിൽ ഉറുമീസ് തരകൻ (26 ഫെബ്രുവരി 1906 - 7 നവംബർ 1986),
ഇന്ത്യയിലെ അവസാനത്തെ മുഗൾ രാജാവായിരുന്നു ബഹദൂർഷാ സഫർ എന്നറിയപ്പെടുന്ന മിർസ അബു സഫർ സിറാജുദ്ദീൻ മുഹമ്മദ് ബഹദൂർ ഷാ ( ബഹദൂർഷാ രണ്ടാമൻ എന്നും അറിയപ്പെടുന്നു, 1775 ഒക്ടോബർ 24 - 1862 നവംബർ 7),
/filters:format(webp)/sathyam/media/media_files/2025/11/07/2094ffd9-35e6-4e03-a942-4043f68673fc-2025-11-07-02-14-06.jpg)
ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനും, ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ചിദംബരം സുബ്രമണ്യം എന്ന സി. സുബ്രമണ്യം (ജനുവരി 30, 1910 - നവംബർ 7 2000)
ഗാന്ധിജിയുടെ കൊച്ചുമകനും നാസയിലെ മുൻ ശാസ്ത്രജ്ഞനുമായിരുന്ന കനുഭായ് രാംദാസ് ഗാന്ധി എന്ന കനു ഗാന്ധി (1928- 7 നവംബർ2016 ).
നൊബേല്‍ പുരസ്‌കാരജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിന്റെ മുൻ ഭാര്യയും,എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അന്തര സെന്‍, നടി നന്ദന സെന്‍ എന്നിവരുടെ അമ്മയും പ്രശസ്ത ബംഗാളി സാഹിത്യകാരിയും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ നബനീത ദേവ് സെൻ ( 1938- 2019 നവംബർ 7 )
പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥവും, തത്ത്വചിന്തയുടെ കഥ എന്ന ഗ്രന്ഥവും, കുടാതെ പല ഗ്രന്ഥങ്ങളും രചിച്ച് ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിച്ച പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരൻ വില്യം ജെയിംസ് ഡുറാൻ്റ്
(1885 നവംബർ 5 -1981 നവംബർ 7) ,
/filters:format(webp)/sathyam/media/media_files/2025/11/07/6fcd7664-8cd6-46d5-90c3-53e2812f696f-2025-11-07-02-14-18.jpg)
ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്കൻ നാവികസേനയിൽ സേവന മനുഷ്ഠിക്കുകയും അതിശയകരമായ ബോക്സിങ് പാടവത്താലും 'ഫൈറ്റിങ് മറൈൻ' എന്ന ഓമനപ്പേരു കരസ്ഥമാക്കുകയും 1926-ൽ ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ഹെവി വെയ്റ്റ് വിഭാഗത്തിലെ ലോക ചാമ്പ്യനാകുകയും 1927-ലും 1928ലും കിരീടം നിലനിർത്തുകയും അതിനുശേഷം 75 മത്സരങ്ങളിൽ ജയിക്കുകയും, രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കൻ നാവികസേന യിലെ 'ഫിസിക്കൽ ഫിറ്റ്നസ്' വിഭാഗം മേധാവിയാകുകയും, 1955-ൽ 'ബോക്സിങ് ഹാൾ ഓഫ് ഫെയിം' ആയി തെരഞ്ഞെടുക്കപ്പെടുകയും, ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്ന 'എ മാൻ മസ്റ്റ് ഫൈറ്റ്' (1932) എന്ന കൃതി രചിക്കുകയും ചെയ്ത ജെയിംസ് ജോസഫ് ടുനെ എന്ന ജെനെ ടുനെ (Gene Tunney)
(1897 മേയ് 25- 1978 നവംബർ 7 ),
1968-69 കാലത്ത് പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെടുന്ന ഭരണ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് നേതാവും പരിഷ്കരണ വാദിയുമായിരുന്ന അലക്സാണ്ടർ ദുബ്ചെകിൻ
( 27 നവംബർ1921 – 7 നവംബർ1992 ),
ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ് താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്ന സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ജോ ഫ്രേസിയർ (ജനുവരി 12, 1944 – നവംബർ 7, 2011),
/filters:format(webp)/sathyam/media/media_files/2025/11/07/cb971826-644c-4f49-bae2-762af895faa5-2025-11-07-02-14-30.jpg)
ആദ്യത്തെ വനിതാ സ്വിസ് ഫിസിഷ്യനും എഴുത്തുകാരിയും ആദ്യത്തെ സ്വിസ് ഗൈനക്കോളജിക്കൽ ആശുപത്രിയുടെ സഹസ്ഥാപകയുമായിരുന്ന.
മേരി ഹെയിം-വോഗ്റ്റ്ലിൻ (7 ഒക്ടോബർ 1845 - 7 നവംബർ 1916)
ചരിത്രത്തിൽ ഇന്ന്…
1665 - ലോകത്തിലെ ഏറ്റവും പഴയ ജേണൽ ആയ 'ലണ്ടൻ ഗസറ്റ് ' പ്രസിദ്ധീകരണമാരംഭിച്ചു.
1861 - ലോകപ്രസിദ്ധമായ മെൽബൺ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചു.
1910 - റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ എയർ കാർഗോ കരാറെടുത്തു.
1917 - റഷ്യൻ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മെന്റിൽ നിന്നും ഭരണം പിടിച്ചെടുത്തു.
1928 - വിഗതകുമാരൻ സിനിമ തിരുവനന്തപുരത്ത് ക്യാപിറ്റോൾ തിയേറ്ററിൽ പ്രദർശനത്തിനെത്തി.
1929 - ന്യൂയോർക്കിൽ മോഡേൺ ആർട്ട് മ്യൂസിയം ആരംഭിച്ചു.
1941- ദിയാർബക്കർ, എലാസിഗ് സ്റ്റേഷനുകളിൽ നിന്ന് ഇറാഖിന്റെയും ഇറാന്റെയും അതിർത്തികളിലേക്ക് നിർമ്മിച്ച റെയിൽപ്പാതയ്ക്കായി ടെൻഡർ ചെയ്തു.
1950 - ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസോസിയേഷൻ സ്ഥാപിച്ചു.
1989 - ബർലിൻ മതിൽ പൊളിക്കാൻ തുടങ്ങി.
1990 - ഇന്ത്യൻ പ്രധാനമന്ത്രി വി പി സിംഗ് രാജി വച്ചു.
1991 - മാജിക്ക് ജോൺസൺ താൻ എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് പ്രഖ്യാപിക്കുന്നു.
1995 - കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യ സംരംഭം പാലക്കാട് ജില്ലയിലെ കാഞ്ചിക്കോട് പ്രവർത്തനമാരംഭിച്ചു.
2001 - ശബ്ദാതിവേഗ യാത്രാവിമാനമായ കോൺകോർഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.
2004- ഇറാഖ് യുദ്ധം: വിമത ശക്തികേന്ദ്രമായ ഫലൂജയിൽ യുഎസ് സേന ആക്രമണം നടത്തി, ഇറാഖിലെ ഇടക്കാല സർക്കാർ 60 ദിവസത്തെ അടിയന്തരാവസ്ഥയ്ക്ക് ആഹ്വാനം ചെയ്തു .
2007- ഫിൻലൻഡിലെ തുസുലയിലെ ജോകെലയിലെ ജോക്കേല സ്‌കൂളിൽ വെടിവയ്‌പ്പ്നടന്നു, ഒമ്പത് പേർ മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/07/4894bb7f-d9e7-49a7-83a6-d31d5cd9d0b9-2025-11-07-02-14-49.jpg)
2012- ഗ്വാട്ടിമാലയിലെ പസഫിക് തീരത്തുണ്ടായഭൂകമ്പത്തിൽ52 പേർ മരിച്ചു.
2017- ഷംഷാദ് ടിവി സായുധരായ തോക്കുധാരികളും ചാവേർ ബോംബർമാരും ആക്രമിച്ചു , ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
2020 - ജോ ബൈഡൻ അമേരിക്കയുടെ 46 -മത് പ്രസിഡന്റായിതിരഞ്ഞെടുത്തു .
2023 -ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ പുറത്താകാതെ 201 റൺസ് നേടി, മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിച്ചു; ഏകദിന റൺ പിന്തുടരലിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം; 200 റൺസ് നേടുന്ന ആദ്യ ഓപ്പണർ അല്ലാത്ത ആദ്യ താരം.
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us