ഇന്ന് മാര്‍ച്ച് 25; ഗര്‍ഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം, നൈല ഉഷയുടേയും കേറ്റ് ഡികാമില്ലൊയുടേയും ജന്മദിനം. ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രയാംഗിള്‍ ഷര്‍ട്ട്വെയിസ്റ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 146 പേര്‍ മരിച്ചതും ക്രിസ്റ്റ്യന്‍ ഹൈജന്‍സ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായടൈറ്റനെ കണ്ടെത്തിയതും ഇതേ ദിനം തന്നെ; ചരിത്രത്തിൽ ഇന്ന്

New Update
New Project march 25

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മീനം 11
തിരുവോണം / ഏകാദശി
2025 മാർച്ച് 25, 
ചൊവ്വ

Advertisment

ഇന്ന്;

*ഗർഭസ്ഥ ശിശുവിൻ്റെ അന്താരാഷ്ട്ര ദിനം ![unborn child; ഗർഭഛിദ്രത്തെ എതിർക്കുന്നതിന്ന് ഒരു ദിവസം അതോടെപ്പം ഗർഭസ്ഥ ശിശുക്കളെക്കുറിച്ച് അനുസ്മരിയ്ക്കാൻ ഒരു ദിനം.]publive-image

* അന്താരാഷ്ട്ര വാഫിൾ ദിനം! International Waffle Day ; പഴങ്ങൾ, സിറപ്പുകൾ, ചമ്മട്ടി ക്രീം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ക്രിസ്പിയായ ഒരു പ്രഭാതഭക്ഷണത്തെ അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.]

*പ്രമേഹ ജാഗ്രതാ  ദിനം![രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഒരു ജനിതകരോഗമായ പ്രമേഹത്തെ അറിയാൻ പ്രതിരോധിയ്ക്കാൻ ഒരു ദിനം.]

*ദേശീയ ഓർമ്മപ്പെടുത്തൽ  ദിനം![സ്വയം സ്വീകാര്യതയുടെയും സ്വയം സ്നേഹത്തിന്റെയും പ്രാധാന്യം അറിയാൻ ഒരുദിനം. ഈ ദിവസം ആളുകളെ അവരുടെ മൂല്യത്തെ വിലമതിക്കാനും ന്യായവിധികളിൽ നിന്നും യാഥാർത്ഥ്യബോധമില്ലാത്ത മാനദണ്ഡങ്ങളിൽ നിന്നും സ്വതന്ത്രരാകാനും പ്രോത്സാഹിപ്പിക്കുന്നു.]publive-image

*ദേശീയ മിഷേൽ ഷാഫർ ഹാഫ്-മൂൺ കുക്കി  ദിനം![മിഷേൽ ഷാഫർ നന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരു മധുര പലഹാരമായ ഹാഫ് മൂൺ കുക്കിയെ കുറിച്ച് അറിയാൻ ആസ്വദിയ്ക്കാൽ ഒരു ദിനം. ]

* യൂറോപ്പ്‌:  ഇ.യു ടാലൻറ്റ് ഡേ!
* ലോക അടിമത്വത്തിന്റെ ഇരയായവരുടെയും ട്രാൻസ്‌ അറ്റ്ലാന്റിക് അടിമവ്യാപാരത്തിന്റെയും ഓർമ്മദിനം !
* ഐക്യരാഷ്ട്ര പൊതുസഭ: തടവുകാരാക്കപ്പെട്ടവരും കാണാതായവരും ആയ ജീവനക്കാരോടുള്ള ഐക്യദാർഢ്യ പ്രകടന ദിനം !
* റഷ്യ: സാംസ്ക്കാരിക പ്രവർത്തക   ദിനം!
* സ്ലോവാനിയ: മാതൃദിനം!
* ബെലാറുസ്: സ്വാതന്ത്ര്യ ദിനം!
* സ്വീഡൻ: വാഫിൾസ് ഡേ !
* ന്യൂസിലാൻഡ്: സൈനിക ദിനം!
* ഗ്രീസ്: വിപ്ലവ ദിനം"
* സ്ലോവാക്കിയ :മനുഷ്യവകാശത്തിന്നു
   വേണ്ടിയുള്ള പോരാട്ട ദിനം
* പിസ: പുതുവർഷ ദിനം !

publive-image

*ദേശീയ മെഡൽ ഓഫ് ഹോണർ ദിനം ![മെഡൽ ഓഫ് ഓണർ ( MOH ) യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയുടെ ഏറ്റവും ഉയർന്ന സൈനിക ബഹുമാനത്തെക്കുറിച്ചറിയാൻ ഒരു ദിനം  അമേരിക്കൻ സൈനികർ, നാവികർ, വ്യോമസേനാ ഉദ്യോഗസ്ഥർ, രക്ഷാധികാരികൾ , കോസ്റ്റ് ഗാർഡുകൾ എന്നിവരെ ആദരിക്കുന്നതിനുള്ളതാണ് ഈ ദിനം]

*പെക്കൺ നട്ട് ദിനം ![Pecannut Day; വടക്കേ അമേരിക്കയിൽ സ്വാഭാവികമായി കാണപ്പെടുന്ന അൻ്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡത്തിലും വളരുന്ന ഒരേയൊരു പരിപ്പ് (nut) മരമാണ് പെക്കൺ അതിനെ കുറിച്ച് അറിയാൻ ഒരു ദിനം.]

*ടോൾക്കീൻ വായനാ ദിനം ![Tolkien Reading Day ; മാർച്ച് 25 നും ആഘോഷിക്കുന്ന ടോൾക്കീൻ വായനാ ദിനമാണ്. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയപ്പെട്ട ടോൾകീൻ സാഹിത്യ കൃതികൾക്കായി പുസ്തകങ്ങൾ വീണ്ടും വായിക്കാനും അവ ചർച്ച ചെയ്യാനും എത്തുന്നു.]

publive-image

*മേരിലാൻഡ് ദിനം ![എല്ലാ വർഷവും വസന്തകാലത്ത് ആഘോഷിക്കുന്ന ഒരു പ്രത്യേക ദിനമാണ് മേരിലാൻഡ് ദിനം  മേരിലാൻഡിന്റെ ചരിത്രത്തെയും പൈതൃകത്തെയും ആദരിക്കുന്നതിനായാണ് ഈ ദിവസം നീക്കിവച്ചിരിക്കുന്നത്!]

.        ഇന്നത്തെ മൊഴിമുത്ത്
       .്‌്‌്‌്്്്്്്്്്്്്്്്്്്്
"അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങള്‍ കേള്‍ക്കെ അവരുടെ
ആയിരം ദൈവങ്ങള്‍ കേള്‍ക്കെ
ഒരുജാതിയൊരുമതം ഒരുദൈവമെന്നൊരു
തിരുക്കുറല്‍ പാടിയ ഗുരുദേവാ
നിന്‍തിരുനാമം ജയിക്കട്ടേ നിന്റെവെളിച്ചം നയിക്കട്ടേ
പുലരട്ടേ പുലരട്ടേ പുതിയൊരു ധര്‍മ്മം പുലരട്ടേ പുലരട്ടേ"

publive-image

"ഋഗ്വേദത്തിന് പുണ്യാഹം തളിക്കും
ഇല്ലപ്പറമ്പുകള്‍ കേള്‍ക്കെ അവരുടെ
അന്ധവിശ്വാസങ്ങള്‍ കേള്‍ക്കെ
മതമേതായാലും മനുഷ്യന്‍ നന്നാകുവാന്‍
ഉപദേശം നല്‍കിയ ഗുരുദേവാ
നിന്‍തിരുമൊഴികള്‍ ജയിക്കട്ടേ നിന്റെവെളിച്ചം നയിക്കട്ടേ
പുലരട്ടേ പുലരട്ടേ പുതിയൊരു ധര്‍മ്മം പുലരട്ടേ പുലരട്ടേ"

.     [- വയലാർ രാമവർമ്മ ]
.    ************

publive-image
ഇന്നത്തെ പിറന്നാളുകാർ
**********
2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട, പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്ങ്‌സ്റ്റര്‍, വമ്പത്തി, ഫയര്‍മാന്‍, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ചലച്ചിത്രതാരവും,  ടെലിവിഷന്‍ അവതാരകയുമായ നൈല ഉഷയുടേയും (1984),

ഡോ. സുകുമാർ അഴീക്കോട്‌ -തത്ത്വമസി പുരസ്കാര ജേതാവും കഥാകൃത്തും കവിയും സാംസ്കാരിക പ്രവർത്തകനുമായ ഗോപകുമാർ തെങ്ങമത്തിന്റെയും (1967),

പ്രധാനമായും മൃഗങ്ങളെ ആസ്പദമാക്കിയുള്ള ബാലസാഹിത്യ കൃതികൾ രചിക്കുന്ന പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരി കേറ്റ് ഡികാമില്ലൊയുടേയും (1964) ജന്മദിനം !
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
വയലാർ രാമവർമ്മ ജ. (1928 -1975)
പറവൂർ ടി.കെ നാരായണപിള്ള ജ. (1890-1971)
നീലമ്പേരൂർ മധുസൂദനൻ നായർ ജ. (1936 -2021)
ഡോ. എസ് പി രമേഷ് ജ. (1945 - 2011)
പി.ഗോവിന്ദപിള്ള ജ. (1926-2012)
ഡോ. വസന്ത് ഗൗരിക്കർ ജ. (1933-2015)
മൈക്കേൽ ഡാവിറ്റ് ജ. (1846-1906 )
സർ ഡേവിഡ് ലീൻ ജ.(1908-1991 )
അരേത ഫ്രാങ്ക്ലിൻ ജ. (1942-2018)

publive-image

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും, പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചെങ്കിലും കവി എന്നതിലുപരി, സിനിമാഗാന രചയിതാവ് എന്ന നിലയിൽ കൂടുതൽ പ്രസിദ്ധനായ വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975),

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) അംഗവുമായിരുന്ന തിരുവിതാംകൂറിൻ്റെ അവസാനത്തെ പ്രധാനമന്ത്രിയും 1949-ൽ രൂപീകൃതമായ സമയത്ത് തിരുവിതാംകൂർ- കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന പറവൂർ താഴത്തുവീട്ടിൽ കൃഷ്ണൻ കർത്ത നാരായണ പിള്ള (25 മാർച്ച് 1890 - 23 ജൂൺ 1971),

publive-image

പ്രമുഖ മലയാള കവിയും സാഹിത്യകാരനുമായിരുന്ന ഈ വർഷം തുടക്കത്തിൽ അന്തരിച്ച നീലമ്പേരൂർ മധുസൂദനൻ നായർ (1936 മാർച്ച് 25-2021 ജനുവരി 2),

അരവിന്ദനുമൊത്ത് പോക്കുവെയിലിന്റെ തിരക്കഥ രചിക്കുകയും, നോക്കുകുത്തി, അന്തിപ്പൊൻവെട്ടം, ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നിവയ്ക്ക് സംഗീതസംവിധാനം നിർവഹിക്കുകയും , രാജീവ് വിജയരാഘവൻ, അൻവർ അലി എന്നിവരൊത്ത് സംസ്ഥാന അവാർഡ് നേടിയ 'മാർഗം' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കുകയും ,  "അന്തിപ്പൊൻവെട്ടം", "സൂത്രധാരൻ" എന്നീ സിനിമകളുടെ ഗാനരചന നടത്തുകയും രവീന്ദ്രസംഗീതത്തിൽ പണ്ഡിതനും ഇടശ്ശേരിയുടെയും ഒ.വി.ഉഷയുടെയും കവിതകൾക്ക് സംഗീതാവിഷ്‌കാരം നൽകുകയും ചെയ്ത മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്ന ഡോ. എസ് പി രമേഷ് (25 മാർച്ച് 1945 - 30 ജൂലൈ 2011),publive-image

മാർക്സിസ്റ്റ്‌ സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ, പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പി.ജി. എന്ന പി.ഗോവിന്ദപിള്ള (മാർച്ച് 25 1926- നവംബർ 22 2012),

ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനും, ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. വസന്ത് ഗൗരിക്കർ (25 മാർച്ച് 1933 – 2 ജനുവരി 2015).

ഭൂപരിഷ്കരണത്തിനു വേണ്ടി സമരം നയിച്ച ലാൻഡ് ലീഗ് എന്ന സംഘടനയുടെ സ്ഥാപകനേതാവും ബ്രിട്ടിഷ് മേധാവിത്വത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ യത്നിക്കുകയും ചെയ്ത  അയർലണ്ടിലെ ദേശീയ നേതാവായിരുന്ന മൈക്കേൽ ഡാവിറ്റ് (1846 മാർച്ച് 25-1906 മെയ് 31),

publive-image

ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ സർ ഡേവിഡ് ലീൻ (1908 മാർച്ച് 25 - 1991 ഏപ്രിൽ 16 ),

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും പിയാനിസ്റ്റുമായിരുന്ന  " ആത്മാവിൻ്റെ രാജ്ഞി " എന്ന് വിളിക്കപ്പെടുന്ന റോളിംഗ് സ്റ്റോൺ അവളെ എക്കാലത്തെയും മികച്ച ഗായികയായി രണ്ട് തവണ തിരഞ്ഞെടുത്ത അരേത ഫ്രാങ്ക്. ( 25 മാർച്ച് 1942-2018) 
*********
ഇന്നത്തെ സ്മരണ !!!
********
കെ.ടി. മുഹമ്മദ് മ. (1929-2008)
അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ് മ. (1920-2011)
കെ.കെ. ചന്ദ്രൻ മ. (2014)
ജിഷ്ണു മ. (1979 -2016)
നന്ദ മ. (1939-2014)
മുസിരി സുബ്രഹ്മണ്യ അയ്യർ മ. (1899 -1975)
ഫ്രെഡറിക് മിസ്ട്രൽ മ. (1830 -1914)
ക്ലോഡ് ഡെബ്യുസി മ. (1862-1918 )
ബെവർലി ആറ്റ്‌ലീ ക്ലിയറി മ. (1916-2021)

publive-image

സൃഷ്ടി സ്ഥിതി സംഹാരം തുടങ്ങിയ നാടകങ്ങൾ എഴുതി നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ  കെ.ടി. മുഹമ്മദ് (1929 നവംബർ - മാർച്ച് 25, 2008),

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും  സജീവമായിരുന്ന സ്വാതന്ത്ര്യ സമരസേനാനിയും, അഭിഭാഷകനും, കലാകാരനും മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്(1920, ജൂൺ 8- മാർച്ച് 25, 2011),publive-image

നിരവധി ഡോക്യുമെന്ററികളും സിനിമകളും സീരിയലുകളും സംവിധാനം ചെയ്ത മലയാള ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകൻ കെ.കെ. ചന്ദ്രൻ (മരണം : 25 മാർച്ച് 2014),

പ്രശസ്ത നടനായിരുന്ന  രാഘവന്റെ  മകനും1987-ലെ 'കിളിപ്പാട്ട്‌' എന്ന സിനിമയിലൂടെ ബാലതാരമായ്  അഭിനയലോകത്തെത്തുകയും, 2002-ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന മലയാളചലച്ചിത്രത്തിലൂടെ  സജീവമാകുകയും  നായക വേഷമുൾപ്പെടെ ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും അകാലത്തിൽ അർബുദം അപഹരിക്കുകയും ചെയ്ത ജിഷ്ണു (മരണം 25 മാർച്ച് 2016),publive-image

അദ്ധ്യാപകനായും, ഗായകനായും സംഗീതലോകത്ത് സംഭാവനകൾ നല്കിയിട്ടുള്ള   കർണ്ണാടക സംഗീതഞ്ജനായിരുന്ന മുസിരി സുബ്രഹ്മണ്യ അയ്യർ (ഏപ്രിൽ 9, 1899 - മാർച്ച് 25, 1975),

തീൻ ദേവിയാൻ, ഗുമംനാം, ദൂൽ കാ ഫൂൽ, ദുൽഹൻ, ബാബി, നയാ സൻസാർ, ജബ് ജബ് ഫൂൽ കിലെ, മസ്ദൂർ, പരിണീത ഉൾപ്പെടെ എഴുപത്തിമൂന്നിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത  അഭിനേത്രി  നന്ദ  (8 ജനുവരി 1939 - 25 മാർച്ച് 2014),

ഓക്സിറ്റാൻ ഭാഷയിൽ  സാഹിത്യരചനകൾ നടത്തിയ 1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രൽ (8 സെപ്തംബർ 1830 – 25 മാർച്ച് 1914),publive-image

മികച്ച പിയാനിസ്റ്റും, വാദ്യസംഗീതത്തിനു വേണ്ടി രചനകൾ നടത്തുന്നതിൽ  വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുകയും, വനത്തിലും, ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളിൽ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്ന പെല്ലെ ആന്റ് മെലിസാന്റ് എന്ന ഓപ്പറ , സ്വന്തം കുഞ്ഞിനുവേണ്ടി  രചിച്ച ചിൽഡ്രൻസ് കോർണർ എന്ന പിയാനോ ഗാനം, ദ് ബോക്സ് ഒഫ് ടോയ്സ് എന്ന ബാലെ, ഫ്രഞ്ച് മാസികകളിൽ പ്രസിദ്ധീകരിച്ച സംഗീത സംബന്ധിയായ ലേഖനങ്ങൾ,  ഒന്നാം ലോകമഹായുദ്ധ കാലത്ത് ബെൽജിയത്തിൽ ജർമനി ബോംബുകൾ വർഷിച്ച സംഭവത്തെ ആസ്പദമാക്കി ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചിൽഡ്രൻ എന്ന മനോഹരഗാനം തുടങ്ങിയ കൃതികൾ രചിച്ച  ഫ്രഞ്ച് ഗാനരചയിതാവ് ക്ലോഡ് ഡെബ്യുസി (1862 ഓഗസ്റ്റ് 22 – 1918 മാർച്ച് 25),

publive-image

കുട്ടികളുടെയും യുവജനങ്ങളുടെയും ഫിക്ഷൻ്റെ ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്ന  ബെവർലി ആറ്റ്‌ലീ ക്ലിയർ(നീ ബൺ ; ഏപ്രിൽ 12, 1916 - മാർച്ച് 25, 2021),

ചരിത്രത്തിൽ ഇന്ന് …
*********
1306-ൽ ഈ ദിവസം സ്കോണിൽ സ്കോട്ടിഷ് രാജാവായി കിരീടമണിഞ്ഞ റോബർട്ട് ദി ബ്രൂസ് , സ്കോട്ട്ലൻഡിനെ ഇംഗ്ലീഷ് ഭരണത്തിൽ നിന്ന് മോചിപ്പിച്ചു,

 publive-image

1655 - ക്രിസ്റ്റ്യൻ ഹൈജൻസ്,  ശനിയുടെ  ഏറ്റവും വലിയ ഉപഗ്രഹമായ  ടൈറ്റനെ‍ കണ്ടെത്തി.

1971 - പാകിസ്താൻ പട്ടാളം, കിഴക്കൻ പാകിസ്താനെതിരെ (ഇന്നത്തെ  ബംഗ്ലാദേശ്)  ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് എന്ന സൈനികാ‍ക്രമണം ആരംഭിച്ചു.

1911 - ന്യൂയോർക്ക് സിറ്റിയിലെ ട്രയാംഗിൾ ഷർട്ട്‌വെയിസ്റ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 146 പേർ മരിച്ചു, ഇത് ആരോഗ്യ സുരക്ഷാ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ചു

.publive-image

1979 - പൂർണ്ണമായി പ്രവർത്തനക്ഷമമായ ആദ്യത്തെ സ്‌പേസ് ഷട്ടിൽ ഓർബിറ്റർ, കൊളംബിയ അതിൻ്റെ ആദ്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിനായി ജോൺ എഫ്. കെന്നഡി സ്‌പേസ് സെൻ്ററിൽ എത്തിച്ചു .

1988 - ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1980-കളിലെ ആദ്യത്തെ ബഹുജന പ്രകടനമാണ് ബ്രാറ്റിസ്ലാവയിലെ മെഴുകുതിരി പ്രകടനം .publive-image

1995 - വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാർഡ് കണ്ണിങ്ഹാം പുറത്തിറക്കി.

2006 - ക്യാപിറ്റോൾ ഹിൽ കൂട്ടക്കൊല : സിയാറ്റിലിലെ ക്യാപിറ്റോൾ ഹിൽ പരിസരത്ത് ഒരു പാർട്ടിയിൽ ഒരു തോക്കുധാരി ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ആറ് പേരെ കൊന്നു .

2006 - ബെലാറസിൽ പുതിയ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ, 2006-ലെ ബെലാറസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് , കലാപ പോലീസുമായി ഏറ്റുമുട്ടി. പ്രതിപക്ഷ നേതാവ് അലക്‌സാണ്ടർ കോസുലിൻ ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരിൽ അറസ്റ്റിലായിട്ടുണ്ട്.publive-image

2018 - സിറിയൻ ആഭ്യന്തരയുദ്ധം : അഫ്രിൻ ആക്രമണം പൂർത്തിയായതിനെത്തുടർന്ന്, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) അഫ്രിൻ ജില്ലയിലെ തുർക്കി അധിനിവേശത്തിനെതിരെ ഒരു കലാപം ആരംഭിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment