ഇന്ന് 2024 ജനവരി 3: അന്താരാഷ്ട്ര മനസ്സ്-ശരീര ക്ഷേമ ദിനം ! സത്യന്‍ അന്തിക്കാടിന്റെയും അര്‍ച്ചന കവിയുടേയും ജന്മദിനം: ലോകത്തിലാദ്യമായി ഓട്ടോമൊബൈല്‍ എന്ന പദം ന്യുയോര്‍ക്ക് ടൈംസില്‍ ഉപയോഗിച്ചതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
wedned

1199 ധനു 18
ഉത്രം  / സപ്തമി
2024 ജനവരി 3, ബുധൻ
ഇന്ന്;

അന്താരാഷ്‌ട്ര മനസ്സ്-ശരീര ക്ഷേമ ദിനം !
***************
[ International Mind-Body Wellness Day 
 ആരോഗ്യമുള്ള മനസ്സും ആരോഗ്യകരമായ വികാരങ്ങളും ആരോഗ്യമുള്ള ശരീരത്തെ എങ്ങനെ അർത്ഥമാക്കുന്നു എന്ന് ആഘോഷിക്കാനുള്ള അവസരമാണിത്! മനസ്സും ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും ക്ഷേമത്തിലും ഒരു അവിഭാജ്യ പങ്ക് വഹിക്കുന്നു. നമ്മുടെ വികാരങ്ങൾ, ഉദ്ദേശ്യങ്ങൾ, ആത്മീയത, അനുഭവങ്ങൾ, ലക്ഷ്യങ്ങൾ, വിശ്വാസങ്ങൾ, ശീലങ്ങൾ, പ്രവൃത്തികൾ എന്നിവയെല്ലാം മനസ്സ്-ശരീര ഐക്യത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ഒരു പ്രധാന സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടാണ് ഓരോ വർഷത്തിന്റെയും തുടക്കത്തിൽ ഇന്റർനാഷണൽ മൈൻഡ്-ബോഡി വെൽനസ് ദിനം ആഘോഷിക്കുന്നത്.]

Advertisment

wedned

JRR ടോൾകീൻ ദിനം !
**********
[JRR Tolkien Day ;  സങ്കീർണ്ണമായ ഫാന്റസി മേഖലകളും ഇതിഹാസ സാഹസികതകളും സൃഷ്ടിച്ചുകൊണ്ട്, ഈ പ്രശസ്ത എഴുത്തുകാരൻ കഥപറച്ചിലിനെ പുനർ നിർവചിക്കുകയും ചെറുപ്പക്കാരെയും പ്രായമായവരെയും ആകർഷിക്കുകയും ചെയ്തു ]

*മാന്നാനം; വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാൾ

* ബർക്കീനൊ ഫാസൊ : കു നടന്നതിന്റെ വാർഷികം.!

* ജപ്പാൻ: ഹക്കോ സാകി അമ്പലത്തിൽ താമസസേരി ഉത്സവം.!

USA;
^^^^^^^
* അപമാന ദിനം !
**********
[Humiliation Day ; മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ തുറന്നവരായിരിക്കുക, നിങ്ങളുടെ ശക്തിയും ബലഹീനതകളും തിരിച്ചറിയുക, തെറ്റുകൾ സ്വീകരിക്കുക എന്നിവ സ്വയം വളരാനും മെച്ചപ്പെടുത്താനുമുള്ള മികച്ച മാർഗങ്ങളാണ്.]

* വിമൻ റോക്ക് ദിവസം !
***********
[Women Rock Day ;  ക്ലാസിക്കൽ മുതൽ പോപ്പ് വരെ, സംഗീത വ്യവസായത്തിലെ സ്ത്രീകൾ തടസ്സങ്ങൾ തകർത്ത് ഭാവി തലമുറകൾക്ക് വഴിയൊരുക്കുന്നു. പുരുഷമേധാവിത്വമുള്ള ഈ വ്യവസായത്തിൽ തങ്ങൾക്കും ഭാവി തലമുറയിലെ സ്ത്രീകൾക്കും അവസരങ്ങൾ സൃഷ്ടിക്കാൻ സംഗീത ലോകത്തെ സ്ത്രീകൾ കഠിനമായി പ്രയത്നിച്ചിട്ടുണ്ട്]

* ഉറക്ക ദിനത്തിന്റെ ഉത്സവം !
*************
[Festival of Sleep Day ;  നിങ്ങളുടെ കണ്ണുകൾക്ക് വിശ്രമം നൽകുക, നിങ്ങളുടെ പ്രിയപ്പെട്ട പുതപ്പിൽ ഒതുങ്ങുക, നിങ്ങളുടെ മനസ്സിനെ ശാന്തമായ അഗാധത്തിലേക്ക് അലയാൻ അനുവദിക്കുക എന്നിവ ശുദ്ധമായ മാന്ത്രികതയാണ്.]

ദേശീയ ഡ്രിങ്ക് സ്ട്രോ ദിനം  !

wedned9
*************
[National Drinking Straw Day ; ഓരോ സിപ്പും ആനന്ദദായകമാക്കുന്ന രസകരമായ ഈ വർണ്ണാഭമായ ട്യൂബുകൾക്ക് നന്ദി, ഒരു തണുത്ത പാനീയം കുടിക്കുന്നത് ഒരിക്കലും കൂടുതൽ ആസ്വാദ്യകരമായിരുന്നില്ല!]

* ദേശീയ ഫ്രൂട്ട് കേക്ക് ടോസ് ദിനം !
************
[National Fruitcake Toss Day ; ഫ്രൂട്ട് കേക്ക് ടോസ് ചെയ്യുന്നത് അതിന്റെ സാന്ദ്രമായ ഘടനയെയും കൃത്രിമ രുചികളെയും പുച്ഛിക്കുന്നവർക്ക് ഒരു അവധിക്കാല പാരമ്പര്യമായി മാറിയിരിക്കുന്നു.]

* ദേശീയ ചോക്ലേറ്റ്പൊതിഞ്ഞ ചെറിദിനം !
**************
[National Chocolate Covered Cherry Day;
 നിങ്ങളുടെ മധുരപലഹാരം കുറച്ച് നല്ല പഴവർഗ മിഠായികൾ ഉപയോഗിച്ച് തൃപ്തിപ്പെടുത്തുക അല്ലെങ്കിൽ മാർസിപാൻ പോലുള്ള എക്സ്ട്രാകൾ ചേർത്ത് ക്ലാസിക് പാചകക്കുറിപ്പ് കൂടുതൽ മികച്ചതാക്കുക.]

.   ഇന്നത്തെ മൊഴിമുത്തുകൾ
.    ്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌്‌
 ''എന്റെ ഹാസ്യത്തിലൂടെ ഞാൻ അഗണ്യരായ മനുഷ്യരെ വലിയവരാക്കുന്നു; അങ്ങനെ അവർ എന്റെ ഹാസ്യത്തിനു യോഗ്യരായ ഇരകളുമാകുന്നു. അവർക്കു പിന്നെ എന്നെ കുറ്റം പറയാൻ പറ്റുമോ?''

''എന്നെ മോശക്കാരനാക്കുന്നവൻ എന്നെക്കാൾ ജനപ്രീതി നേടുകയാണ്‌. അത്രയ്ക്കുണ്ട്‌ എന്റെ ജനപ്രീതി.''

.              [ -കാൾ ക്രാസ്‌ ]

 [ഓസ്ട്രിയക്കാരനായ (ജർമ്മൻ ഭാഷ) എഴുത്തുക്കാരൻ. ആക്ഷേ ഹാസ്യകാരൻ, ഉപന്യാസ കർത്താവ്, നാടക രചന, കവി, എന്നീ നിലകളിലെല്ലാം സാഹിത്യ സംഭാവനകൾ നൽകിയിട്ടുണ്ട്]
           ********* 

22wedned

ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാളചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെയും  (1955),

ലാൽ ജോസ് സം‌വിധാനം ചെയ്ത 'നീലത്താമര ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ മലയാള ചലച്ചിത്ര അഭിനേത്രി അർച്ചന കവിയുടേയും (1990),

മുൻ മിസ് യൂണിവേഴ്സും ഹിന്ദി ചലചിത്ര നടിയുമായ ഗുൽ പനാഗിന്റെയും (1979),

മുൻ ക്രിക്കറ്റർ ,ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഹാട്രിക്ക് നേടി ചരിത്രത്തിൽ ഇടം നേടിയ ബൗളർ ചേതൻ ശർമ്മയുടെയും (1966),

ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ച
മലയാളം-തമിഴ് -കന്നഡ ചലച്ചിത്രതാരമായ നിക്കി ഗല്‍റാണിയുടെയും (1993) ,

അമേരിക്കൻ-ഓസ്‌ട്രേലിയൻ നടനും ചലച്ചിത്ര നിർമ്മാതാവും ക്യാമറയ്ക്ക് മുന്നിലും പിന്നിലും തന്റെ കഴിവ് തെളിയിക്കുകയും ഓസ്കാർ നേടിയ ബ്രേവ്ഹാർട്ട്, ആക്ഷൻ ചിത്രങ്ങളായ മാഡ് മാക്സ്, ലെതൽ വെപ്പൺ സീരീസ്, ബൈബിളിലെ ഇതിഹാസമായ ദി പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത മെൽ ഗിബ്സണിന്റെയും (1969 ) ,

11wedned

രാജ്യാന്തര ഫോർമുല വൺ കാർ റൈസർ മൈക്കൽ ഷൂമാക്കറിൻ്റെയും (1969), ജന്മദിനം !

ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്്്
ചാവറയച്ചൻ മ. (1805-1871 )
എം.എസ് ഗോപാലകൃഷ്ണൻ മ.(1931-2013)
അനിൽ പനച്ചൂരാൻ, മ. (1965-2021)
ജെ.എൻ (ജ്യോതിന്ദ്രനാഥ്) ദീക്ഷിത് മ.(2004-2005)
മോഹന്‍  രാകേഷ് മ. (1925-1972)
സതീശ് ധവൻ മ. (1920-2002)
ജുവാൻ റോഡ്രിഗസ് കാബ്രില്ലോ മ.(1497-1543)
ജാക്ക് റൂബി മ (1911- 1967 )

കേരളവർമ്മ പഴശ്ശിരാജ ജ.( 1753-1805)
പുനലൂർ ബാലൻ ജ.(1929-1987)
പുത്തേഴത്ത് ഭാസ്ക്കരമേനോൻ ജ. (1930)
വി ഡി രാജപ്പൻ ജ. (1944 -2016)
ജെ ബി പട്നായിക് ജ.(1927- 2015)
വേലു നച്ചിയാർ  ജ. (1796- 1796)
വീരപാണ്ട്യ കട്ടബൊമ്മന് ജ.(1760-1799)
സാവിത്രി ഫൂലെ ജ. (1843 -1897)
 ജസ്വന്ത് സിങ് ജ. (1938 -2020)
സിസറോ ജ. (ബി.സി. 106 -43 ബിസി)
ഫാദർ ഡാമിയൻ ജ. (1840- 1889)
ക്ലെമന്റ്  അറ്റ്ലി  ജ.(1883 -1967)
ജെ ആര്‍ ആര്‍ റ്റോൾകീൻ ജ(1892 1973)

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്്്
1413 - ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.

1496 - ഫ്ലയിങ് മെഷീൻ പറത്താനുള്ള ഡാവിഞ്ചിയുടെ ശ്രമം പരാജയപ്പെട്ടു

1899 - ലോകത്തിലാദ്യമായി ഓട്ടോമൊബൈൽ എന്ന പദം ന്യുയോർക്ക് ടൈംസിൽ     ഉപയോഗിച്ചു.

1510 - പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട്ആക്രമിച്ചു.

21wedned

1521- ജർമ്മൻ പുരോഹിതനും കത്തോലിക്കാ വിമർശകനുമായ മാർട്ടിൻ ലൂഥറിനെ ലിയോ പത്താമൻ മാർപ്പാപ്പ പുറത്താക്കുകയും വിശുദ്ധ റോമൻ ചക്രവർത്തി ചാൾസ് അഞ്ചാമൻ നിയമവിരുദ്ധനായി വിധിക്കുകയും ചെയ്തു.

1653 - കൂനൻ കുരിശു സത്യം

1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.

1750 - മാർത്താണ്ഡവർമ്മ 'തൃപ്പടിദാനം' നടത്തി.

1777 - അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ്ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.

1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു.

1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു.

1853 - "ട്വൽവ് ഇയേഴ്‌സ് എ സ്ലേവ്" എന്ന ഓർമ്മക്കുറിപ്പിന്റെ അമേരിക്കൻ എഴുത്തുകാരനായ സോളമൻ നോർത്തപ്പ് 7 നിയമവിരുദ്ധമായ അടിമത്തത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു.

1863 - ഹാർപേഴ്സ് വാരികയിൽ തോമസ് നാസ്റ്റ് ആദ്യമായി ക്രിസ്മസ് പാപ്പയെ വരച്ചു.

1899 - ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് 'ദ ന്യൂയോർക്ക് ടൈംസി'ന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.

1915 - ഒന്നാം ലോക മഹായുദ്ധം. റഷ്യക്കെതിരെ ജർമനി 7000 പേരുടെ മരണത്തിനിടയാക്കിയ സൈലിൻ ബ്രോമൈഡ് വിഷവാതകം ഉപയോഗിച്ചു.

1919 - റൂഥർഫോർഡ് ആറ്റത്തെ വിഭജിച്ചു.

1925 - ഇറ്റാലിയൻ ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസ്സോളിനി ഇറ്റാലിയൻ പാർലമെന്റ് പിരിച്ചുവിടുകയും ഇറ്റലിയുടെ ഏകാധിപതിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു

1938 -  പോളിയോ രോഗിയായ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് പോളിയോയ്ക്ക് പ്രതിവിധി കണ്ടെത്തുന്നതിനായി നാഷണൽ ഫൗണ്ടേഷൻ ഫോർ ഇൻഫന്റൈൽ പാരാലിസിസ് അഥവാ മാർച്ച് ഓഫ് ഡൈംസ് സ്ഥാപിച്ചു.

77wedned

1954 - ട്രോംബേ എ. ഇ ഇ ടി സ്ഥാപിതമായി.

1958 - വെസ്റ്റിൻഡീസ് ഫെഡറേഷൻ രൂപീകരിച്ചു. 

1959 - അലാസ്ക യു.എസി ലെ 49 മത് സംസ്ഥാനമായി.

1961 - യു എസ് എ -ക്യൂബ വാണിജ്യ ബന്ധം വിക്ഷേപിച്ചു.

1962 - പോപ് ജോൺ പോൾ 23 ആമൻ ഫിദൽ കാസ്ട്രോയെ സഭയിൽ നിന്നും പുറത്താക്കി.

1977-ൽ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേർന്ന് Apple Computer, inc.

1978 - ത്രിപുരയിൽ ആദ്യമായി ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നു.

1985 - കൊൽക്കത്തയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ അരങ്ങേറ്റത്തിൽ 110 റൺസ് നേടി.

1993 - അമേരിക്കയും റഷ്യയും സ്റ്റാർട്ട് 2 കരാറിൽ ഒപ്പിട്ടു.

1996 -  മോട്ടറോളയുടെ ആദ്യത്തെ ഫ്ലിപ്പ് ഫോണായ StarTAC വിൽപന തുടങ്ങി.

2001 -  അമേരിക്കൻ രാഷ്ട്രീയക്കാരിയായ ഹിലാരി ക്ലിന്റൺ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ പ്രഥമ വനിതയായി

2004 - നാസയുടെ ചൊവ്വാ പര്യവേക്ഷണ റോവർ സ്പിരിറ്റ് ചൊവ്വയുടെ ഉപരിതലത്തിന്റെ രാസ-ഭൗതിക ഘടനയെക്കുറിച്ച് പഠിക്കാൻ ഇറങ്ങി.

2009 - വികേന്ദ്രീകൃത പേയ്‌മെന്റ് സിസ്റ്റമായ ബിറ്റ്‌കോയിന്റെ ബ്ലോക്ക് ചെയിനിന്റെ ആദ്യ ബ്ലോക്ക് , ജെനസിസ് ബ്ലോക്ക് എന്ന് വിളിക്കുന്നത് , സിസ്റ്റത്തിന്റെ സ്രഷ്ടാവ് സതോഷി നകാമോട്ടോ സ്ഥാപിച്ചു .

2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു.

2016 - നിമർ അൽ-നിംറിന്റെ വധശിക്ഷയ്ക്ക് മറുപടിയായി , സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം ഇറാൻ അവസാനിപ്പിച്ചു . 

54wedned

2018 - ചരിത്രത്തിലാദ്യമായി, ഒരു കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ നെതർലാൻഡിലെ അഞ്ച് പ്രധാന കൊടുങ്കാറ്റ് സർജ് ഗേറ്റുകളും ഒരേസമയം അടച്ചു.

2019 - യുട്ടു-2 ചാന്ദ്ര റോവർ വിന്യസിച്ചുകൊണ്ട് ചാങ്'ഇ 4 ചന്ദ്രന്റെ വിദൂരഭാഗത്ത് ആദ്യത്തെ സോഫ്റ്റ് ലാൻഡിംഗ് നടത്തി .

2020 - ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു , ഇത് ഒരു സായുധ സംഘട്ടനത്തിന്റെ ആഗോള ആശങ്കകൾക്ക് തിരികൊളുത്തി .

2023 - സിംഗപ്പൂരിലെ ജുറോംഗ് ബേർഡ് പാർക്ക് ശാശ്വതമായി അടച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

***പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. 

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത്  2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. റോഡ് ഷോയും പൊതുസമ്മേളനവും അടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം പ്രധാനമന്ത്രി തൃശൂരിൽ ചെലവഴിക്കും. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം അടക്കം നിർണ്ണായക രാഷ്ട്രീയ പ്രഖ്യാപനം സന്ദർശനത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

***കൈപിടിച്ച്‌ സർക്കാർ ; ചേർത്തു നിർത്തി കേരളം

ജീവതമാർഗമായിരുന്ന 13 പശുക്കളെ നഷ്ടമായ കുട്ടിക്കർഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും ചേർത്തുപിടിച്ച്‌ സർക്കാരും കേരളവും. മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്‌റ്റിനും  മൂലമറ്റത്തിനടുത്ത് വെള്ളിയാമറ്റത്തെ  മാത്യു ബെന്നിയുടെ വീട്ടിലെത്തി അഞ്ചുപശുക്കളെ ഉടൻ നൽകുമെന്ന്‌ ഉറപ്പു നൽകി.  ‘ ആശങ്കയൊന്നും വേണ്ട, എല്ലാ സഹായവുമുണ്ടാകും. ഒരാഴ്ചയ്ക്കകം പശുക്കളെത്തും. ഒരുമാസത്തേക്കുള്ള കാലിത്തീറ്റയും നൽകും ’ മന്ത്രിമാരുടെ  വാക്കുകളിൽ കുടുംബത്തിന്റെ വേദനയകന്നു.

***ജെസ്‌ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. 

ജെസ്‌നയെ കണ്ടെത്താനായില്ല എന്ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്ന മരിയ ജയിംസ് എവിടെയെന്നതില്‍ വര്‍ഷങ്ങളായി ദുരൂഹത തുടരുകയാണ്.

***ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയിൽ അണിചേരും: എം കെ സാനു

കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനകൾക്കെതിരെ ഡിവൈഎഫ്‌ഐ 20ന്‌ നടത്തുന്ന മനുഷ്യച്ചങ്ങലയിൽ പ്രൊഫ. എം കെ സാനു അണിചേരും. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തിൽ എം കെ സാനുവിനെ കാരിക്കാമുറിയിലെ വീട്ടിലെത്തി ക്ഷണിച്ചു.

***വസന്തോത്സവവും ലൈറ്റ്ഷോകളും 5 വരെ നീട്ടി

 ടൂറിസംവകുപ്പ്‌ തിരുവനന്തപുരത്ത്‌ നടത്തുന്ന വസന്തോത്സവവും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തുന്ന ലൈറ്റ്ഷോയും വെള്ളിയാഴ്‌ചവരെ നീട്ടി. ക്രിസ്‌മസ്‌– പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വസന്തോത്സവത്തിനും ലൈറ്റ്‌ഷോകൾക്കും മികച്ച സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. 

പ്രാദേശികം
*****

ffwedned

***മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

 പന്ത്രണ്ടരക്ക് മാസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.
സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ കെസിബിസി പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 

***കേക്ക്, വൈൻ, രോമാഞ്ചം ഈ വാക്കുകൾ പിൻവലിക്കുന്നു'; ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിലെ നിലപാടിൽ മാറ്റമില്ല: സജി ചെറിയാൻ

പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പ്രസംഗത്തിലെ തെറ്റിദ്ധാരണയ്ക്ക് കാരണമായ വീഞ്ഞിനെയും കേക്കിനെയും കുറിച്ച് പറഞ്ഞ ഭാഗം പിൻവലിക്കുന്നതായി സജി ചെറിയാൻ പറഞ്ഞു. എല്ലാ പുരോഹിത ശ്രേഷ്ഠന്മാരെയും ആദരിക്കുന്നു. എന്നാൽ ആരെയും കീഴ്പ്പെട്ടും ഭയപ്പെട്ടും പോകാനാകില്ലെന്നും സജി ചെറിയാൻ പറ‍ഞ്ഞു

***പുതുവർഷത്തലേന്ന് പെൺസുഹൃത്തിനൊപ്പം മുറിയെടുത്ത വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ മരിച്ചനിലയിൽ

വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ടോയ്‌ലറ്റ‍ിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

സനീഷും സുഹൃത്തായ യുവതിയും ചേർന്ന് പുതുവര്‍ഷത്തലേന്ന് മുന്നാറിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ടോയ്‌ലറ്റ‍ിൽ പോയിരുന്നു. എന്നാൽ ഏറെ കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതില്‍ തകര്‍ത്തതോടെയാണ് ടോയ്‌ലറ്റ‍ിൽ കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ കണ്ടെത്തിയത്.

***തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നിലവാരമുയർത്തുന്ന പ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് സർക്കാർ. 

പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീയാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട വിവിധ റോഡുകളുടെ നിർമാണ പ്രവൃത്തികൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തുകയായിരുന്നു മന്ത്രി. നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള 38 റോഡുകളുടെ പ്രവർത്തനമാണ് നഗരത്തിൽ പൂർത്തീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

wrwwedned

***രാഷ്ട്രീയ ശക്തി അളക്കണമെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കൂ; ഗവര്‍ണറോട് ബൃന്ദ കാരാട്ട്

 ബി ജെ പിയുടെ നിര്‍ദേശ പ്രകാരമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പിയില്‍ നിന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മത്സരിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സര്‍വകലാശാല ബില്ലുകളെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും പോരടിക്കുന്നതിനിടെയാണ് ബൃന്ദയുടെ പ്രതികരണം. 

***11 അണ്ടർപ്പാസുകൾ, 525.79 കോടി! ദേശീയപാത മിനുങ്ങുന്നു; തൃശ്ശൂരിന്‍റെ മുഖച്ഛായ മാറ്റുന്ന മാജിക്കിന് 5ന് തുടക്കം

തൃശൂര്‍: അഞ്ചിന് കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍, കുഴല്‍മന്ദം അടിപ്പാതകളും ചാലക്കുടി  മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. അറിയിച്ചു.
 
***പ്രതിപക്ഷ നേതാവിനോട് എന്തുപറഞ്ഞാലും ബഹിഷ്കരണം: മന്ത്രി കെ ബി ഗണേഷ്‌കുമാർ

പ്രതിപക്ഷ നേതാവിനോട് എന്തുപറഞ്ഞാലും ബഹിഷ്കരിക്കുമെന്നാണ് മറുപടി ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കല്യാണം ക്ഷണിക്കാൻ വിളിച്ചാലും ബഹിഷ്കരിക്കുമെന്നാണ് സതീശൻ പറയുന്നത്. കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ഈ സർക്കാരിനെയും വിശ്വാസമാണ്. പുച്ഛിക്കാൻ പ്രതിപക്ഷത്തിന് യോഗ്യതയില്ല.

ദേശീയം
*****

***കേന്ദ്രം വഴങ്ങി ; ട്രക്ക്‌ ഡ്രൈവർമാരുടെ പണിമുടക്ക്‌ പിൻവലിച്ചു

വാഹനാപകടങ്ങളിൽ ട്രക്ക്‌ ഡ്രൈവർമാർക്ക്‌ 10 വർഷം തടവ്‌ വ്യവസ്ഥചെയ്‌ത്‌ കേന്ദ്രസർക്കാർ പാസാക്കിയ ഭാരതീയ ന്യായ സംഹിതയ്‌ക്ക്‌ എതിരെ ട്രക്ക്‌ ഉടമകളുടെയും മോട്ടോർ തൊഴിലാളികളുടെയും സമരത്തിന്‌ മുന്നിൽ വഴങ്ങി കേന്ദ്രം.  ഒരുകോടിയോളം ട്രക്കുകൾ പണിമുടക്കിയതിന്‌ പിന്നാലെ കേന്ദ്രആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല ചൊവ്വ രാത്രി വിളിച്ച യോഗത്തിലാണ്‌ ഡ്രൈവർമാരുടെ ആവശ്യം പരിഗണിക്കാമെന്ന്‌ കേന്ദ്രം സമ്മതിച്ചത്‌. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയശേഷമേ നിയമം നടപ്പാക്കുകയുള്ളൂവെന്ന്‌ അജയ്‌ ഭല്ല ഉറപ്പ്‌ നൽകി. ഇതേത്തുടർന്ന്‌ പണിമുടക്ക്‌ പിൻവലിച്ചതായി  പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട്‌ കോൺഗ്രസ്‌ (എഐഎംടിസി) നേതാക്കൾ അറിയിച്ചു. 

***ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംഎല്‍എയുടെ അപ്രതീക്ഷിത രാജി സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്.

 ഭൂമി കുംഭകോണക്കേസില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജെഎംഎം എംഎല്‍എയായ സര്‍ഫറാസ് അഹമ്മദ് രാജിവെച്ചത്. സോറന്റെ ഭാര്യയായ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. 

***യുപിയില്‍ വാരണാസി ഉള്‍പ്പെടെ 10, ബിഹാറില്‍ 9: സഖ്യകക്ഷികളോട് സീറ്റ് ചോദിക്കാന്‍ കോണ്‍ഗ്രസ്.

മഹാരാഷ്ട്രയില്‍ ഇരുപതിന് മുകളിലും ദില്ലിയില്‍ എ എ പി സഖ്യത്തില്‍ മൂന്നിലേറെ സീറ്റുകളും കോണ്‍ഗ്രസ് ചോദിക്കുന്നു. പാർട്ടി രൂപികരിച്ച നാഷണൽ അലയൻസ് കമ്മിറ്റി ആദ്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അംഗീകാരം ലഭിച്ചാൽ പാർട്ടി സഖ്യ പങ്കാളികളുമായി ചർച്ച നടത്തുമെന്നും വൃത്തങ്ങൾ അവകാശപ്പെട്ടു. 

നേരത്തെ ഡിസംബർ 19 നായിരുന്നു കോൺഗ്രസ് 5 അംഗ നാഷണൽ അലയൻസ് കമ്മിറ്റി രൂപീകരിക്കുന്നത്. മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവർ അംഗങ്ങളായുള്ള സമിതിയുടെ കൺവീനർ മുകുൾ വാസ്‌നിക്കാണ്.

അന്തർദേശീയം
*******

***തീപിടിച്ച വിമാനം റൺവേയിലൂടെ പാഞ്ഞ് കത്തിയമർന്നു; മുഴുവൻ യാത്രക്കാരും പുറത്തുകടന്നു, കൂട്ടിയിടിയെന്ന് മാധ്യമങ്ങൾ

ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസിൻ്റെ വിമാനത്തിന് തീപിടിച്ചു.   യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.   റൺവേയിൽ വെച്ച് തീപിടിച്ച വിമാനം മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

***പുതുവർഷത്തിലും ആക്രമണത്തിന് ഇളവ് നല്‍കാതെ ഇസ്രായേൽ; വിറച്ച് ഗാസ

പുതുവർഷദിനം വരെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22000 കവിഞ്ഞു. മധ്യ ഗാസയിലെ ഡെയർ എൽ ബലായിൽ പുതുവർഷ ദിനത്തിലുണ്ടായ ആക്രമണത്തിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

***ഒമാന്‍ ഡീലിന്  ഒരുങ്ങി ഇന്ത്യ; വമ്പന്‍ നികുതി ഇളവ് പ്രഖ്യാപിച്ചേക്കും. കുതിക്കാന്‍ രൂപ

 ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും.  കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ഒമാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ ഇറക്കുന്നത് പെട്രോളിയം ഉല്‍പ്പനങ്ങളാണ്. ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇറക്കുന്നുണ്ട്. ഇന്ത്യ ഒമാന്‍ ബന്ധത്തിന്റെ അനുപാതം നോക്കിയാല്‍ ഒമാന്‍ ആണ് മുന്നിലുള്ളത്. എന്നാല്‍ പുതിയ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ പലവിധ നേട്ടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കായികം
****

***കഴിഞ്ഞ വർഷം 35, ഈ വർഷം ആകെ മൂന്ന്; ഇന്ത്യൻ ടീം 2024 ൽ കളിക്കുന്ന ഏകദിന മത്സരങ്ങളുടെ എണ്ണം വളരെ കുറവ്

2024 ൽ ആകെ മൂന്ന് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജൂലൈയിൽ അയൽക്കാരായ ശ്രീലങ്കയ്ക്കെതിരെയാണ് ഇത്‌. അവസാന വർഷത്തെ 35 ഏകദിനങ്ങളാണ് ഇപ്പോൾ ഏകദേശം പത്തിലൊന്നായി കുറഞ്ഞിരിക്കുന്നത്. ഇന്ത്യൻ ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന കാര്യമാണിത്.

***ടെസ്റ്റിലെ ചരിത്രം ഏകദിനത്തില്‍ ആവര്‍ത്തിക്കാനായില്ല, ഓസീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 190 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി(0-3) വഴങ്ങി. അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ ഓപ്പണര്‍ ലിച്ച്ഫീല്‍ഡിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ അലീസ ഹീലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 32.4 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു.

വാണിജ്യം
****

ffhwedned

*  പുതുവത്സരാഘോഷ വേളയിൽ 4.8 ലക്ഷത്തിലധികം ബിരിയാണി ഡെലിവറി ചെയ്ത് സ്വിഗ്ഗി. 

ഓരോ മിനിറ്റിലും 1,244 ബിരിയാണിയാണ് ഓർഡർ ചെയ്യപ്പെട്ടതെന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി വ്യക്തമാക്കുന്നു

മിനിറ്റിൽ 1.6 മടങ്ങ് കൂടുതൽ ഓർഡറുകൾ ന്യൂ ഇയർ രാത്രിയിൽ ഓർഡർ ചെയ്യപ്പെട്ടു. നാലിൽ ഒരു ഭാഗം ഓർഡർ ചെയ്യപ്പെട്ടത് ഹൈദരാബാദിൽ ആണ്. പലചരക്ക് സാധനങ്ങളും വീട്ടിലേക്ക് അവശ്യസാധനങ്ങളും ഓർഡർ ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിലും കൂടുതൽ ഓർഡറുകൾ ലഭിച്ചു.

* പുതുവർഷത്തിൽ സ്വർണവില മുകളിലേക്ക് തന്നെ. 

പവൻ 160 രൂപയോളം ഉയർന്നു.  ഇന്നലെ ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില 47000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്

***യുപിഐ പേയ്മെന്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; ഡിസംബറിൽ കൈമാറിയത് 18 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് ഈ വര്‍ഷം ഡിസംബറില്‍ യുപിഐ സംവിധാനത്തിലൂടെ നടന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

***കേന്ദ്രത്തിനും അദാനിക്കും നിർണായകം; അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി നാളെ

 ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.  ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി എത്തിയത്

***ചൊവാഴ്ചയും നഷ്ടം.

ആഗോള വിപണികളുടെ ചുവടുപിടിച്ച് ബാങ്കിംഗ്, ഐ.ടി ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതും വിപണിയെ ആശങ്കയിലാക്കി.

സെന്‍സെക്‌സ് 379 പോയിന്റ് ഇടിഞ്ഞ് 71,892.48ലും നിഫ്റ്റി 76 പോയിന്റിടിഞ്ഞ് 21,665.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയിന്ന് ഡോളറിനെതിരെ 8 പൈസ ഉയര്‍ന്ന് 83.31ലെത്തി.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

Advertisment