New Update
/sathyam/media/media_files/2025/03/22/SZyitaLPA74azxc5BbJQ.jpg)
തിരുവനന്തപുരം: ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാന്‍ വനംവകുപ്പ് ആവിഷ്‌കരിച്ച സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ ടൊവിനോ തോമസ്.
Advertisment
ഇതോടെ പാമ്പുപിടിക്കാന്‍ പരിശീലനം നേടിയിരിക്കുകയാണ് താരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച്, സുരക്ഷാ ഉപകരണങ്ങളുമായി പാമ്പിനെ പിടികൂടിയ വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതോടെ ടൊവിനോ ഔദ്യോഗിക 'സ്‌നേക്ക് റെസ്‌ക്യൂവര്‍' ആയി. വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകള്‍ സന്ദര്‍ശിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.എം.പ്രഭുവാണു പ്രചാരണ വിഡിയോ സംവിധാനം ചെയ്തത്.