ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധം ഫലം കണ്ടു. മധുര - ഗുരുവായൂര്‍ എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കില്ല.  ട്രെയിനില്‍ 18 കോച്ച് വേണമെന്ന ദീര്‍ഘകാല ആവശ്യം അവഗണിച്ചാണ് ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കമുണ്ടായത്

ട്രെയിന്‍ യാത്രക്കാരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മധുര - ഗുരുവായൂര്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി റെയില്‍വേ.

New Update
train

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മധുര - ഗുരുവായൂര്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി റെയില്‍വേ.


Advertisment


ട്രെയിനില്‍ 18 കോച്ച് വേണമെന്ന ദീര്‍ഘകാല ആവശ്യം അവഗണിച്ചാണ് ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കമുണ്ടായത്.


മധുര - ഗുരുവായൂര്‍ എക്സ്പ്രസ് (16327), ഗുരുവായൂര്‍- മധുര എക്സ്പ്രസ് (16328) എന്നിവയുടെ ജനറല്‍ കോച്ചുകള്‍ വെട്ടാനായിരുന്നു നീക്കം. ഐ സി എഫ് കോച്ചുകള്‍ക്കു പകരം സി ബി സി കപ്ലിങ്ങുകളോടു കൂടിയ കോച്ചുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവും പിന്‍വലിച്ചു.


വ്യാഴാഴ്ചയാണ് ഉത്തരവുകള്‍ പിന്‍വലിച്ചത്. നിലവില്‍ 14 കോച്ചാണ് ട്രെയിനിലുള്ളത്. ഒരു എ സിയും രണ്ടെണ്ണം സ്ലീപ്പറുമാണ്. നാല് ജനറല്‍ കോച്ച് സ്ലീപ്പര്‍ കോച്ചാക്കാനാണ് കഴിഞ്ഞ ഏഴാം തീയതി ഉത്തരവിറങ്ങിയത്. ഏറെ സ്ഥിരം യാത്രികര്‍ ആശ്രയിക്കുന്ന ട്രെയിനാണിത്.


Advertisment