എം.ടി ക്ക് ആൻഡമാനിൽ സ്മരണാഞ്ജലി

New Update
mt vasudevan Untitledmt

ആൻഡമാൻ : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആന്റമാനിൽ ഒരുക്കുന്ന  ഐലൻഡ് ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയ സംഘം എം.ടി ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. 

Advertisment

എം.ടി പകർന്ന സർഗ്ഗോർജ്ജമാണ് തന്നെ പോലെയുള്ള എളിയ  കലാകാരന്മാരെ  അന്നും ഇന്നും മുന്നോട്ട് നയിക്കുന്നത് എന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും പ്രമുഖ നാടക ചലച്ചിത്ര സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ പറഞ്ഞു. 

അഡ്വ.റോബിൻ സേവ്യർ, സുനിൽ കുടവട്ടൂർ, ആൻഡമാൻ ആർട്ട്  ആൻഡ് കൾച്ചർ ഉദ്യോഗസ്ഥർ, സൗത്ത് സോൺ കൽച്ചറർ സെന്റർ പ്രതിനിധികൾ, ഐലൻഡ് ഫെസ്റ്റിൽ പങ്കെടുക്കാൻ കേരളത്തിലെ വിവിധ കലാകേന്ദ്രങ്ങളിൽ നിന്നെത്തിയ സംഘങ്ങളും, ഇന്ത്യൻ കലാസംഘങ്ങളും    ആന്റമാനിൽ നടന്ന  അനുസ്‍മരണ കൂട്ടായ്മയിൽ പങ്കെടുത്തു.

Advertisment