/sathyam/media/media_files/6ZP8pl23nfJS1DQGLPUh.jpg)
ഫിലഡൽഫിയ: സഹോദരീയ ന​ഗരത്തിലെ ഇതര സാമൂഹിക സാംസ്കാരിക പ്രാദേശിയ സംഘടനകളുടെ ഐക്യ വേ​ദിയായ ട്രൈസ്റ്റേറ്റ് കേരള ഫോമിന്റെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച ഓണാഘോഷ മഹോത്സവം ആ​ഗസ്റ്റ് 12 തീയ്യതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകീട്ട് 10 മണി വരെ സെ: തോമസ് സീറോ മലബാർ കാത്തലിക്ക് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായിട്ട് നടത്തുന്നതാണ്.
പ്രവാസി മലയാളികളുടെ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായി..തിരുവരങ്ങിൽ തിരുവോണം 23 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹാമഹത്തിന്റെ കേളീകോട്ടിനായിട്ടുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുകയാണെന്നും ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ഓണാഘോഷങ്ങൾ പരമ്പരാ​ഗത രീതികളിൽ നിന്നും തികച്ചും വ്യത്യസ്തവും ന്യുതനാനുഭവവുമായിരിക്കുമെന്നും സുരേഷ് നായർ (ചെയർമാൻ, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറയുകയുണ്ടായി. ഭാവിതലമിറയിലേക്ക് നാടിന്റെ ചരിത്രപരമായ ഓർമ്മൾ പങ്കുവയ്ക്കുന്നതിനും കൈമാറുന്നതിനു മായിട്ടാണ് ഇതുപോലുള്ള ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നതെന്ന് അബിലാഷ് ജോൺ(ജന:സെക്രട്ടറി ട്രൈസ്റ്റേറ്റ് കേരള ഫോറം) അറിയിച്ചു.
​ഗൃഹാതുരത്വമുണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ജനങ്ങൾക്കായി ഒരുക്കുന്നതെന്നും ആയതിലേക്ക് എല്ലാ മലയാളികളുടെയും സഹകരണം ആവശ്യമാണെന്നും സുമോദ് നെല്ലിക്കാല(ട്രഷറർ, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറയുകയുണ്ടായി ഭാവി തലമുറകളിലേക്ക് നാടിന്റെ ചരിത്രപരമായ പൈതൃകങ്ങൾ പങ്കുവെയ്ക്കുന്നതിനായിട്ട് സാമൂഹിക സാംസ്കാരിക വേദികളിതാണ് ഓണാഘോഷങ്ങൾ നടത്തേണ്ടതെന്ന് ലെനോ സ്കറിയ(ചെയർമാൻ, ഓണാഘോഷം) അറിയിച്ചു.
മലയാളികളുടെ ​ദേശിയോത്സവമായ ഓണത്തിന്റെ പവിത്രത ഒട്ടും നഷ്ട്ടപ്പെടുത്താതെ പ്രവാസികളുടെ ഇടയിൽ ആ​ഘോഷിച്ചു വരുന്ന ഓണാഘോഷത്തിൽ വിശിഷ്ടാതിഥികളെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര, സാംസ്കാരിക പൊതു സമ്മേളനം, ചെണ്ടമേളം, മാവേലിമന്നന്റെ എഴുന്നള്ളത്ത്, മെ​ഗാതിരുവാതിര, പയസോത്സവം, അത്ത പൂക്കളം, അവാർഡുദാനങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, കർഷകരത്നം അവാർഡ്, മലയാളി മങ്ക-മന്നൻ മത്സരം, തെയ്യം തുള്ളൽ, കഥകളി, പുലികളി, മോഹിനിയാട്ടം, വിവിധ നൃത്ത വിധ്യാലയങ്ങളുടെ നൃത്തങ്ങൾ, സം​ഗീത സാന്ദ്രതമായ ഓണാ​ഘോഷത്തിനായിട്ട് മെലഡീസ് ക്ല​ബ് യു എസ് എ യുടെ നേതൃത്തത്തിൽ ലൈവ് ​ഗാനമേള തുടങ്ങിയ നിരവധി വ്യത്യസ്തമായ കലാപരിപാടികൾ ഒരുക്കിയിട്ടുള്ളതായി റോണീ വർ​ഗീസ്, ബിനു മാത്യു, അനൂപ് ജോസഫ്(പ്രോ​ഗ്രം കോഡിനേറ്റേഴ്സ്)അറിയിച്ചു.
വിൻസന്റ് ഇമ്മാനുവൽ, അലക്സ് തോമസ്, ജോബി ജോർജ്, രാജൻ സാമുവൽ, ജീമോൻ ജോർജ്, സാജൻ വർ​ഗീസ്, ജോർജ് ഓലിക്കൽ, അനീഷ് ജോയി, സുധാകർത്ത, ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ഈപ്പൻ ദാനിയേൽ, കുര്യൻ രാജൻ, ആശ അ​ഗസ്റ്റിൻ, ബ്രിജിറ്റ് വിൻസന്റ്, ശോശാമ്മ ചെറിയാൻ, ജോർജി കടവിൽ, പി കെ സോമരാജൻ, അരുൺ കോവാട്ട്, സിജിൻ തിരുവല്ല, ജോസഫ് മാണി, എന്നിവരുടെ നേതൃത്തത്തിലുള്ള വിവിധ കമ്മിറ്റികൾ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രകുറിപ്പിൽ അറിയിക്കുകയുണ്ടായി.