തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവത്തില്‍ മ്യഗശാല അധികൃതര്‍ക്ക് ഗുരുതര വീഴ്ച.
ആക്രമണത്തിന് ഇരയായ ജീവനക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് സ്‌കൂട്ടറില്‍. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്ന് മറ്റൊരു താത്ക്കാലിക ജീവനക്കാരന്‍ പറഞ്ഞു.
ആക്ടീവയിലാണ് ആക്രമിക്കപ്പെട്ട ജീവനക്കാരനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരമാണ് പുറത്ത് വരുന്നത്.
ആശുപത്രിയുടെ രേഖയില്‍ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തിന് ഇരയായ ആള്‍ ചികിത്സ തേടിയ വിവരം ലഭിച്ചത്. എസ് അജിത്തിനാണ് സാരമായി പരിക്കേറ്റത്. ഇറച്ചി നല്‍കാന്‍ കൂട്ടിന് സമീപത്ത് എത്തിയപ്പോഴാണ് കമ്പികള്‍ക്കിടയിലൂടെ ആക്രമണം ഉണ്ടായത്.
സാരംഗി എന്ന പുള്ളിപ്പുലിയാണ് ആക്രമണം നടത്തിയത്. വലതുകൈക്ക് നേര്‍ക്കായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം.
ഞായറാഴ്ച കടുവ ഒരു ജീവനക്കാരനെ ആക്രമിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം മൃഗശാല അധിക്യതര്‍ക്ക് ഗുരുതര വീഴ്ച പുറത്ത് വരുന്നത്.
കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സൂപ്പര്‍വൈസര്‍ രാമചന്ദ്രനെയാണ് കടുവ ആക്രമിച്ചത്.