/sathyam/media/media_files/2024/10/25/qp2JPFKew9msVTKf7XYD.jpg)
ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപിനെതിനെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. മുന്‍ മോഡലായ സ്‌റ്റേസി വില്യംസാണ് ട്രംപിനെതിരെ ആരോപണമുന്നയിച്ച് വന്നിരിക്കുന്നത്.
1990 ലാണ് ട്രംപ് ടവറിലെ ട്രംപിന്റെ ഓഫിസിന് മുന്നിലുള്ള കൂടീക്കാഴ്ചയിലാണ് ഇത്തരമൊരു സംഭവം നടന്നതെന്നാണ് സ്റ്റേസി വെളിപ്പെടുത്തിയിരിക്കുന്നത്. ജെഫ്രി എപ്സ്റ്റിനുമായി സ്റ്റേസി ഡേറ്റിംഗ് നടത്തുന്ന സമയമായിരുന്നു. 1993ല്‍ എപ്സ്റ്റിനും താനും ട്രംപിനെ കാണാന്‍ ട്രംപ് ടവറിലേക്കെത്തി. തങ്ങളെ കണ്ടപ്പോള്‍ അടുത്തെത്തി അഭിവാദ്യം ചെയ്യുകയും പെട്ടെന്ന് ട്രംപ് തന്നെ വലിച്ചടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് സ്റ്റേസി വെളിപ്പെടുത്തിയിരിക്കുന്നത്.
ആ സമയത്ത് എപസ്റ്റിനും ട്രംപും തമ്മില്‍ സംസാരം തുടരുകയയായിരിന്നുവെന്നും സ്‌റ്റേസി വെളിപ്പെടുത്തി. ആ സാഹചര്യത്തില്‍ എങ്ങനെ പെരുമാറിയെന്ന് അറിയില്ല, എന്നാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.
അതിനുശേഷം ട്രംപില്‍ നിന്ന് തനിക്ക് ഒരു പോസ്റ്റ്കാര്‍ഡ് ലഭിച്ചു. കൊറിയര്‍ വഴി മോഡലിംഗ് ഏജന്‍സിക്കാണ് കാര്‍ഡ് ലഭിച്ചത്. മുന്‍വശത്ത് ഫ്‌ളോറിഡ പാംബീച്ചിന്റെ താമസസ്ഥലവും റിസോര്‍ട്ടുമായ മാര്‍- എ- ലാഗോയുടെ ആകാശ കാഴ്ച ഉള്‍പ്പെടുന്ന പോസ്റ്റ് കാര്‍ഡില്‍ ട്രംപിന്റെ സമാനമായ കയ്യക്ഷരത്തില്‍ ഒരുകുറിപ്പുമുണ്ടായിരുന്നുവെന്ന് സ്‌റ്റേസി പറഞ്ഞു.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്ന ''സര്‍വൈവേഴ്സ് ഫോര്‍ കമല'' പരിപാടിയിലാണ് സ്റ്റേസി വില്യംസ് ഈ സംഭവം വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ ട്രംപ് പ്രചാരണ വക്താവ് കരോലിന്‍ ലീവിറ്റ് നിഷേധിച്ചു.ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ട്രംപിനെതിരെ നിരവധി സ്ത്രീപീഡന പരാതികള്‍ ഇതിന് മുന്‍പും ഉയര്‍ന്നുവന്നിരുന്നു.