/sathyam/media/media_files/2024/11/09/6YbWhfnjGYjL3r9llrU4.jpg)
ഇറാന്‍: ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗാസയിലെയും ലെബനനിലെയും ഇസ്രായേലിന്റെ യുദ്ധങ്ങള്‍ക്കിടയില്‍, 2022 ല്‍ ഉന്നത സ്ഥാനത്തേക്ക് നിയമിതനായ പ്രധാനമന്ത്രിയാണ് സുഡാനി. വെള്ളിയാഴ്ച (നവംബര്‍ 8) സുഡാനിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം, ഇറാഖ് പ്രധാനമന്ത്രി ട്രംപുമായുള്ള ഫോണ്‍ കോളില്‍ റിപ്പബ്ലിക്കന്‍ നേതാവിന്റെ 'പ്രചാരണ പ്രസ്താവനകളും മേഖലയിലെ (പശ്ചിമേഷ്യ) യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനങ്ങളും' ചൂണ്ടിക്കാട്ടി.
ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി സുഡാനിയുടെ ഓഫീസ് അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്‌ഐഎസ്) നേരിടാന്‍ രൂപീകരിച്ച യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി ഏകദേശം 2,500 അമേരിക്കന്‍ സൈനികരെ ഇറാഖില്‍ വിന്യസിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us