/sathyam/media/media_files/2025/07/29/thalayal-kesavan-nair-remembrance-2025-07-29-14-01-59.jpg)
നെയ്യാറ്റിന്കര: വിൽപ്പാട്ടിൻ്റെ കുലപതി ആയ തലയൽ.എസ്. കേശവൻ നായർ ഓർമ്മയായിട്ട് പത്ത് വർഷങ്ങൾ. കഴിഞ്ഞ പത്തു വർഷമായി നെയ്യാറ്റിൻകര സ്വദേശാഭിമാനി കൾച്ചറൽ സെന്ററും നിംസ് ലിറ്റററി ക്ലബ്ബും സംയുക്തമായി അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം നിരവധി പരിപാടികൾ നടത്തി വരുന്നു.
ഇന്നലെ നടന്ന തലയൽ എസ്. കേശവൻ നായർ അനുസ്മരണ ഭാഗമായി കലാരംഗത്തും സാമൂഹ്യരംഗത്തും അദ്ദേഹം നടത്തിയ സാംസ്കാരികവും മാനുഷികവുമായ പ്രയത്നങ്ങൾ ഉൾപ്പെടുത്തിയ "തലയൽ പുലവർ " എന്ന ജീവ ചരിത്ര ഡോക്യുമെൻ്ററി പ്രദർശനം നടത്തി.
നിംസ് മെഡിസിറ്റിയിൽ നടന്ന അനുസ്മരണ യോഗം മുൻ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ലാളിത്യമായിരുന്നു തലയലിൻ്റെ മുഖമുദ്ര. പ്രശസ്തി കൂടുന്നതിന് അനുസരിച്ച് വിനയവും കൂടി. ജീവിതത്തെ ശാന്തമായി നോക്കിക്കണ്ട ഒരാൾക്ക് മാത്രമേ സ്വന്തം ആത്മ കഥക്ക് "ചപ്പും ചവറും" എന്ന് പേരിടാൻ കഴിയൂ എന്നും എസ്.വി. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.
അഡ്വ. കെ. വിനോദ് സെൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനോത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിംസ് മെഡിസിറ്റി എം.ഡി. എം എസ്. ഫൈസൽ ഖാൻ നിർവ്വഹിച്ചു.
യോഗത്തിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. കെ. അനിത , കവി എം സുമേഷ് കൃഷ്ണൻ, അഡ്വ.ആർ.എസ്. സുരേഷ് കുമാർ, അഡ്വ. എസ്.എസ്.ഷാജി, തണൽ വേദി ഉണ്ണികൃഷ്ണൻ, അജയാക്ഷൻ പി.എസ്, ഇരുമ്പിൽ ശ്രീകുമാർ, ആനന്ദ് ഗീത തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us