അരുവിക്കര ഡാമിൻ്റെ രണ്ട്, മൂന്ന് ഷട്ടറുകൾ ഉയർത്തും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ

New Update
aruvikkara dam.jpg

തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകൾ ഇന്ന് വൈകീട്ട് 06.30 ന് 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisment

അതേസമയം, ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്

Advertisment