യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ

യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ഇത് മെയ് 15 മുതല്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 

New Update
Indigo

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ഇത് മെയ് 15 മുതല്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 


Advertisment


മെയ് 16 മുതല്‍ ഇന്‍ഡിഗോ ഫുജൈറയിലേക്ക് മുംബൈ, കണ്ണൂര്‍ എന്നീ രണ്ട് റൂട്ടുകളില്‍ പ്രതിദിന സര്‍വീസുകള്‍ നടത്തും. സര്‍വീസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്ക് 400 ദിര്‍ഹവും മുംബൈയിലേക്ക് 335 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. പിന്നീട് 22 മുതല്‍ കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 615 ദിര്‍ഹമായി ഉയരും.


മുംബൈയില്‍ നിന്നും ഫുജൈറയിലേക്കുള്ള ആദ്യത്തെ ഫ്‌ലൈറ്റ് രാവിലെ 8.10നായിരിക്കും. ഇത് ഫുജൈറയില്‍ രാവിലെ 9.30ന് എത്തും. തിരിച്ച് ഫുജൈറയില്‍ നിന്നും 10.30ന് സര്‍വീസ് പുറപ്പെടും. അത് ഉച്ചയ്ക്ക് 2.55ന് മുംബൈയിലെത്തും.


 കണ്ണൂരില്‍ നിന്നും ഫുജൈറയിലേക്കുള്ള ആദ്യ സര്‍വീസ് രാത്രി 8.55ന് പുറപ്പെടും. അത് രാത്രി 11.25ന് ഫുജൈറയിലെത്തും. തിരികെ ഫുജൈറയില്‍ നിന്നും പുലര്‍ച്ചെ 3.40ന് പുറപ്പെടുന്ന ഫൈറ്റ് രാവിലെ 9 മണിക്ക് കണ്ണൂരിലെത്തും.


ഇനി മുതല്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിന്‍ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടായിരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ ഇളവും ലഭിക്കും. 

ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങള്‍ക്ക് ശേഷമുള്ള യുഎഇയിലെ അഞ്ചാമത്തെയും രാജ്യാന്തര തലത്തില്‍ 41ാമത്തെയും സെക്ടറായി ഫുജൈറ മാറി. 


പുതിയ സല്‍വീസുകള്‍ ആരംഭിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. അവധിക്കാലമായതോടെയുള്ള തിരക്കിനും കഴുത്തറുക്കുന്ന വിമാന ടിക്കറ്റ് നിരക്കിനും ഇതോടെ ആശ്വാസമായി.


Advertisment