/sathyam/media/media_files/2024/11/14/Fm2s0T1yolqZJBqs84Lc.jpg)
അബുദാബി: കലാലയം സാംസ്‌കാരിക വേദി ഗള്‍ഫില്‍ ഉടനീളം നടത്തി വരുന്ന പ്രവാസി സാഹിത്യോത്സവ് പതിനാലാമത് എഡിഷന്‍ അബുദാബി നാഷനല്‍ തിയേറ്ററില്‍ പ്രചരണത്തിന്റെ ഭാഗമായി യു എ ഇ യിലെ പതിനൊന്ന് സോണുകളില്‍ ഷീ പാര്‍ട്ടി നടത്തുന്നു.
/sathyam/media/media_files/2024/11/14/CjXbmzTNKlvW3nVaf1jd.jpg)
രിസാല സ്റ്റഡി സര്‍ക്കിളിന്റെ വനിതാ വിഭാഗവും ഐ സി എഫ് ഹാദിയ ടീമും ചേര്‍ന്നാണ് ഷീ പാര്‍ട്ടി ഒരുക്കുന്നത്. ഓരോ സോണിലെയും മലയാളി കുടുംബിനികളെയും നേരിട്ട് ക്ഷണിച്ചാണ് ഷീ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്.
നാഷനല്‍ സാഹിത്യോത്സവിലേക്ക് പുതു മുഖങ്ങളായ കുടുംബിനികളെ ഷീ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിലൂടെ സഹിത്യോത്സവിലേക്ക് ക്ഷണിച്ച് സാന്നിദ്ധ്യം ഉറപ്പിക്കുക കൂടി ചെയ്യുന്നതോടെ ഗ്രൂപ്പില്‍ അംഗങ്ങളാകുന്ന മെമ്പര്‍മാര്‍ ഇന്ന് നാഷനല്‍ തിയേറ്ററില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ പ്രോഗ്രാമിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകും. തുടര്‍ന്നു വരുന്ന ദിനങ്ങളില്‍ സഹിത്യോത്സവ് വിശേഷങ്ങള്‍ പങ്കു വെച്ച് സൗഹൃദം കാത്തു സൂക്ഷിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us