യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ്
യുഎഇ: യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തേയ്ക്ക് ഉയരുന്നു. അല്‍ദഫ്ര മേഖലയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
അല്‍ദഫ്ര മേഖലയിലെ ഒവ്‌തൈദില്‍ ഇന്നലെ ഉച്ചക്ക് 50 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇന്നും കടുത്ത ചൂട് അനുഭവപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഷവാമെകില്‍ ഉച്ചക്ക് രണ്ട് മണിക്ക് 49.9 ഡിഗ്രി സെല്‍ഷ്യസും താപനിലയും രേഖപ്പെടുത്തി. സെയ് അല്‍ സലേം, ദെയ്ദ്, മെസൈറ എന്നിവിടങ്ങളില്‍ 49 ഡിഗ്രിക്ക് മുകളിലും താപനില രേഖപ്പെടുത്തി. ഇന്ന് സമാനമായ കാലാവസ്ഥയായിരിക്കും യുഎഇയില്‍ അനുഭവപ്പെടുക.
താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചക്ക് ശേഷം മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഴ ലഭിക്കുന്നുണ്ട്.