ഏഴു നവജാത ശിശുക്കളെ കൊന്ന നഴ്സിന് യുകെയില്‍ ആജീവനാന്തം പരോളില്ലാത്ത തടവ്

ലൂസി ലെറ്റ്ബി എന്ന മുപ്പത്തിമൂന്നുകാരിയാണ് പ്രതി. ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്ററര്‍ ക്രൗണ്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു

New Update
uk nurse

ലണ്ടന്‍: ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ നഴ്സിന് ബ്രിട്ടീഷ് കോടതി ആജീവനാന്തം പരോളില്ലാത്ത തടവ് ശിക്ഷ വിധിച്ചു.

Advertisment

ലൂസി ലെറ്റ്ബി എന്ന മുപ്പത്തിമൂന്നുകാരിയാണ് പ്രതി. ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്ററര്‍ ക്രൗണ്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2015നും 2016 നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍. വടക്കന്‍ ഇംഗ്ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്ററര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. അവിടെ വച്ച് അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്.

രാത്രിജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവെച്ചും അമിതമായി പാലുകുടിപ്പിച്ചുമാണ് ലൂസി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്.

ഇന്ത്യന്‍ ഡോക്ടറായ രവി ജയറാമിന്റെ കണ്ടെത്തലുകളാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്. 2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതാണ് ഡോക്ടറില്‍ സംശയമുണ്ടാക്കിയത്. ആദ്യം ആശുപത്രി മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ വാദം തള്ളിയെങ്കിലും പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ ലൂസിയിലേക്ക് സംശയമുന നീളുകയായിരുന്നു. 

UK nurse
Advertisment