ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്കുമായി ശബരിമല നട നാളെ തുറക്കും

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്കുമായി ശബരിമല നട നാളെ തുറക്കും

New Update
sabarimala

പത്തനംതിട്ട: ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഏപ്രില്‍ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 

Advertisment

ഏപ്രില്‍ 11നാണ്  പമ്പാ നദിയില്‍ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാലാണ് തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.


വിഷു ദിവസമായ ഏപ്രില്‍ 14 ന് രാവിലെ നാലു മണി മുതല്‍ ഏഴുമണിവരെ വിഷുക്കണി ദര്‍ശനം. വിഷുദിനത്തില്‍ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് രാത്രി 10 മണിക്ക് നടയടക്കും.

 

Advertisment