New Update
/sathyam/media/media_files/fFpjqBDGstuO0Y8aA0Qq.png)
മലപ്പുറം: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി കോട്ടക്കലില്‍ മധ്യവയസ്‌കന്‍ പിടിയില്‍. വേങ്ങര ഊരകം തോട്ടശ്ശേരി യുസുഫിനെയാണ്(52)കോട്ടക്കല്‍ ഇന്‍ സ്പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്.
Advertisment
അനധികൃതമായി രേഖകളില്ലാത്ത പണം കടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ സ്‌കൂട്ടറില്‍ കവറിനകത്തായി 500 രൂപയുടെ നൂറ് എണ്ണം വീതമുള്ള 80 കെട്ടുകളാക്കിയാണ് രേഖയില്ലാത്ത പണം സൂക്ഷിച്ചത്.
കുറ്റിപ്പുറം, കോട്ടക്കല്‍ പ്രദേശങ്ങളിലായി വിതരണം ചെയ്യാന്‍ വേങ്ങര സ്വദേശി നല്‍കിയ പണമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. മലപ്പുറം കോടതിയില്‍ സമര്‍പ്പിച്ച പണം ജില്ല ട്രഷറിയില്‍ അടച്ചു. ജില്ല പൊലീസ് മേധാവിക്ക് കീഴിലുള്ള ഡാന്‍സാഫ് അംഗങ്ങള്‍ കൂടാതെ എസ്.ഐ സൈഫുള്ള. പൊലീസുകാരായ ബിജു. ജിതേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.