യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 107-ാം സ്ഥാപക ദിനം ആഘോഷിച്ചു

New Update
Foundation Day Photograph

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 107-ാം സ്ഥാപക ദിനം നവംബർ 11-ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിൻ്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട വിശ്വാസ്യത, നൂതനാശയങ്ങൾ, മികവ് എന്നിവ ഈ ആഘോഷം അടയാളപ്പെടുത്തി.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ (ഡിഎഫ്എസ്) സെക്രട്ടറി എം. നാഗരാജു മുഖ്യാതിഥിയായിരുന്നു. യൂണിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശീഷ് പാണ്ഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.

സ്ഥാപക ദിനത്തോടനുബന്ധിച്ച്, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എംഎസ്എംഇ) ബിസിനസ് ഇടപാടുകൾ ലളിതമാക്കുന്ന 'യൂണിയൻ ഇബിസ്' ബിസിനസ് മൊബൈൽ ബാങ്കിംഗ് ആപ്പ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. റീട്ടെയിൽ ഉപഭോക്താക്കൾക്കായി 'യൂണിയൻ ഈസ്' ആപ്പ് ലോഗോയും പ്രകാശനം ചെയ്‌തു. ഇതിനുപുറമെ, രാജ്യമെമ്പാടുമായി 51 പുതിയ ശാഖകളും ഓഫീസുകളും വെർച്വലായി തുറന്നതായി മുഖ്യാതിഥി പ്രഖ്യാപിച്ചു. ദേശീയ പ്രതിരോധ നിധിയിലേക്ക് (നാഷണൽ ഡിഫെൻസ് ഫണ്ട്) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ 21.68 കോടി രൂപ സംഭാവന നൽകി.

നിലവിൽ ബാങ്കിന് 22.10 ലക്ഷം കോടി രൂപയുടെ ആഗോള ബിസിനസും, 16 കോടിയിലധികം ഉപഭോക്താക്കളുമുണ്ടെന്ന് എംഡിയും സിഇഒയുമായ അശീഷ് പാണ്ഡെ അറിയിച്ചു.

Advertisment
Advertisment