New Update
/sathyam/media/post_attachments/7p4Ss9oFKXwvIeG07O95.jpg)
മുംബൈ: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യാവാത്മാളിലായിരുന്നു സംഭവം. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
Advertisment
യവാത്മാളിലെ പുസാദില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജശ്രീ പാട്ടീലിന് വേണ്ടിയാണ് പ്രചാരണം നടത്തിയത്. ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ അംഗമാണ് രാജശ്രീ.
ഗഡ്കരി കുഴഞ്ഞുവീണയുടന്‍ സ്റ്റേജിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ അടിയന്തര ചികിത്സ നല്‍കി. നാഗ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഇവിടെ വോട്ടിംഗ് നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us