/sathyam/media/media_files/CKZFREo8EgazPUOGKc61.jpeg)
ഹേവാർഡ്‌സ്ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ഇടവക മദ്ധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുന്നാളാഘോഷങ്ങൾ പര്യവസാനിച്ചു. സെപ്തംബർ 16 തിയതി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗൽ കൊടിയേറ്റി. റവ ഫാ. ജോസ് അഞ്ചാനിക്കൽ സഹ കാർമ്മികനായിരുന്നു. തുടർന്ന് കാഴ്ച്ചസമർപ്പണവും ആഘോഷപൂർവ്വകമായ റാസ കുർബാനയും നടത്തപ്പെട്ടു. സെപ്തംബർ 17 ഞായറാഴ്ച മുതൽ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ വിവിധ ഭവനങ്ങളിലും കൂടാതെ പള്ളിയിലുമായി ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും ദിവസേനെ നടത്തപ്പെട്ടു . /sathyam/media/media_files/pnUXCKQjQUR7oEwrfE2y.jpeg)
പ്രധാന തിരുന്നാൾ ദിനമായ സെപ്തംബർ 23ാം തിയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് പോൾസ് പള്ളിയിൽ കഴുന്ന് നേർച്ച ആരംഭിച്ചു , പിന്നീട് പ്രസുദേന്തി വാഴ്ച്ച , അതോടൊപ്പം കാഴ്ച്ച സമർപ്പണവും , അതേ തുടർന്ന് ആഘോഷപൂർവ്വകമായ തിരുന്നാൾ പാട്ടു കുർബ്ബാനയും നടത്തപ്പെട്ടു .വിശുദ്ധ കുർബ്ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിൽ മുഖ്യ കാർമ്മികത്വം വഹിച്ചു . റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്കി . തുടർന്ന് ഉച്ചയ്ക്ക് 1 മണി മുതൽ വിവിൽസ് ഫീൽഡ് വില്ലേജ് ഗ്രൗണ്ടിൽ വച്ച് തിരുന്നാൾ പ്രദക്ഷിണവും, ലദീഞ്ഞും തുടർന്ന് ചെണ്ടമേളവും ,സ്‌നേഹവിരുന്നും, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളും , സമ്മാനദാനവും നടത്തപ്പെട്ടു . കുട്ടികളുടെ വെൽക്കം ഡാൻസ്, മുതിർന്നവരുടെ ബൈബിൾ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസുകൾ, ഗ്രൂപ്പ് സോങ്‌സ് , സ്‌കിറ്റുകൾ തുടങ്ങി വിവിധ കലാപരിപാടികൾ തിരുന്നാളാഘോഷം വർണ്ണശബളമാക്കി . /sathyam/media/media_files/ZVYabX0aMLWfmHeZKTDk.jpeg)
തിരുന്നാൾ ഭക്തി സാന്ദ്രവും, മനോഹരവുമാക്കുവാൻ ഇടവക വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗലിന്റെ നേതൃത്വത്തിൽ മിറ്റി ടിറ്റോ, സിൽവി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെൻസിൽ ഡേവിഡ്, ജെയിംസ് പി ജാൻസ്, ഷിജി ജേക്കബ്ബ്, ബിജു സെബാസ്റ്റ്യൻ, സണ്ണി മാത്യു, ജെയിസൺ വടക്കൻ , ജിമ്മി പോൾ, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോൺ ജോസ്, മാത്യു പി ജോയ്, പോളച്ചൻ യോഹന്നാൻ, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളും നടത്തി വന്നിരുന്നു .
തിരുന്നാളിന്റെ ഭാഗമായി വിവിൽഡ്ഫീൽഡ് വില്ലേജ് ഗ്രൗണ്ടിൽ മിഷനിലെ വുമൺ ഫോറത്തിന്റെ ചിന്തിക്കടയും കൂടാതെ മിഷൻലീഗ് കുട്ടികളുടെ സ്റ്റാളും പ്രവർത്തിച്ചിരുന്നു .ഹേവാർഡ്‌സ് ഹീത്ത് കമ്മ്യൂണിറ്റിയിൽ നിന്ന് 133 പ്രസുദേന്തിമാരും , 9 സ്പോൺസേഴ്‌സും ചേർന്നാണ് തിരുന്നാൾ ഏറ്റെടുത്തു നടത്തി ഭക്തി സാന്ദ്രവും , മനോഹരവുമാക്കാൻ മുമ്പോട്ടു വന്നതു . ഹേവാർഡ്‌സ് ഹീത്തിൽ നിന്നും , സമീപ പ്രദേശങ്ങളിൽ നിന്നുമായി ഏകദേശം 600 ഓളം ആളുകൾ തിരുന്നാൾ തിരുക്കർമങ്ങൾക്കു സാക്ഷിയായി പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us