ഇറാനിൽ നിന്നും നേഴ്‌സിങ് പഠിക്കാൻ കേരളത്തിലെത്തിയ പെൺകുട്ടിക്ക് മലയാളി വരൻ. ഇറാൻ വംശജയായ ഹെൻഗാമെയും വിഷ്ണുവുമാണ് ഒന്നിച്ച് ജീവിതം ആരംഭിച്ചത്. കേരളത്തിൽ വെച്ച് പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങൾ സമ്മതം മൂളുകയായിരുന്നു. വിവാഹശേഷം കേരളത്തിലാണ് വധു. ഒരു വീഡിയോയിലൂടെ തന്റെ പ്രണയകഥ പെൺകുട്ടി തന്നെയാണ് പങ്കുവെച്ചത്.
2017ലാണ് ഹെൻഗാമെയും വിഷ്ണുവും ആദ്യമായി കണ്ടുമുട്ടുന്നത്. ഫാർമസി കോഴ്‌സ് പഠിക്കാൻ ഇന്ത്യയിലെത്തിയ ഹെൻഗാമെയും വിഷണുവും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയുടെ കഥ വളരെ രസകരമാണ്. സുഹൃത്തുക്കളോടൊപ്പം ഞാൻ കാന്റീനിൽ അത്താഴം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു പെൺകുട്ടി ഉറക്കെ ചിരിക്കുന്ന ശബ്ദം കേട്ടു. അവൾ ചില സഹപാഠികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് നിർത്താതെ ചിരിക്കുകയായിരുന്നു. കുറേ കഴിഞ്ഞപ്പോൾ ഒരു സംശയം തോന്നി. ഇനി തന്നെ നോക്കിയാണോ അവൾ ചിരിക്കുന്നത്. പിന്നീട് ഭക്ഷണം കഴിച്ച് ഇറങ്ങാൻ നേരവും അപരിചിതയായ ആ പെൺകുട്ടി തന്നെ നോക്കി വീണ്ടും ചിരിച്ചു.
അന്ന് അത് വിചിത്രമായി തോന്നിയെങ്കിലും ഒന്നും മനസിലായില്ല. കൂടെയുണ്ടായിരുന്ന പെൺകുട്ടിയാണ് പറഞ്ഞത് അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്'. എന്നാൽ പെൺകുട്ടിയോട് പോയി സംസാരിക്കാനോ പരിചയപ്പെടാനോ വിഷ്ണുവിന് ധൈര്യമുണ്ടായില്ല. കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ വിഷ്ണു പെൺകുട്ടിയുടെ അടുത്തെത്തി പേര് ചോദിച്ചു. ഹെൻഗാമെ എന്നാണ് പേരെന്നും ഇറാൻ വംശജയാണെന്നും പെൺകുട്ടി മറുപടി നൽകി.
വിഷ്ണുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു. സംസാരിക്കാൻ തന്നെ ഭയമായിരുന്നു.നിങ്ങൾ വിദേശത്തുനിന്നാണ് ഇവിടെ എന്തെങ്കിലും പ്രശ്‌നമോ ആവശ്യമോ ഉണ്ടെങ്കിൽ എന്നെ വിളിക്കാമെന്ന് തന്നോട് പറഞ്ഞു. അങ്ങനെയാണ് പരസ്പരം നമ്പർ കൈമാറിയത്. ഇതിനുശേഷം ദിവസവും കാന്റീനിൽ ഒത്തുകൂടാൻ തുടങ്ങിയെന്ന് ആദ്യ കൂടിക്കാഴ്ച ഓർത്ത് ഹെൻഗാമെ പറഞ്ഞു.
വിഷ്ണുവും ഹെൻഗാമെയും തമ്മിൽ മാസങ്ങളോളം സംസാരിച്ചു.ഒരുമിച്ച് കറങ്ങി, ഭക്ഷണം കഴിച്ചു, പാർട്ടി നടത്തി, പക്ഷേ അപ്പോഴും ഹൃദയം തുറന്നുപറയാൻ കഴിഞ്ഞില്ല. എങ്കിലും രണ്ടുപേരും പരസ്പരം മനസ്സിൽ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. തനിക്ക് ഒരു മാസത്തേക്ക് ഇറാനിലേക്ക് പോകേണ്ടിവരുമെന്ന് ഒരു ദിവസം ഹെൻഗാമെ പറഞ്ഞു. ഇത് കേട്ട് വിഷ്ണു വികാരാധീനനായി.തിരിച്ചു വരുമോയെന്ന് വിഷ്ണു ചോദിച്ചു. അന്ന് വരുമെന്ന് മറുപടി നൽകി പോയി.
ഒരു മാസത്തിനുശേഷം ഹെൻഗാമെ തിരിച്ചെത്തിയപ്പോൾ വിഷ്ണു തന്റെ ഹൃദയം തുറന്നു പറഞ്ഞു. എന്നാൽ ഹെൻഗാമെയാണ് പ്രൊപോസ് ചെയ്തത്. ബന്ധം അറിഞ്ഞപ്പോൾ പലരും വിലക്കി. വ്യത്യസ്ത സംസ്‌കാരവും രാജ്യവും ഭാഷയും ഉള്ള പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ആർക്കും ഇഷ്ടപ്പെട്ടില്ല. എന്നാൽ ഇരുവരുടെയും കുടുംബാംഗങ്ങൾ അവരെ പിന്തുണച്ചു.കുടുംബം ഞങ്ങളോടൊപ്പം നിന്നു. എന്നാൽ ആളുകൾ ഞങ്ങളെ പരിഹസിച്ചു. എന്നിട്ടും ഞങ്ങൾ പിരിഞ്ഞില്ല. ഇന്ന് വിവാഹശേഷം ഞങ്ങൾ ഒരുമിച്ച് ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നെന്ന്
ഹെൻഗാമെ പറഞ്ഞു.