യുകെ: കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 'നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാർഗങ്ങളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഇന്നലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം. ഇന്ന് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. /sathyam/media/media_files/IeOfDXwajhOo4K8vV4BV.jpeg)
ആംഗ്ലിയ റസ്‌കിൻ സർവകലാശാല ലക്ചർ ഹാളിൽ നടക്കുന്ന സംവാദത്തിൽ യു.കെ പാർലമെന്റ് അംഗം ഡാനിയൽ സെയ്ച്‌നർ, കേംബ്രിഡ്ജ്‌ഷെയർ-പീറ്റർബറോ ഡെപ്യൂട്ടി മേയർ അന്ന സ്മിത്ത് തുടങ്ങിയവർ പ്രഭാഷണം നടത്തും. യു.കെയിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളിൽ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്.