/sathyam/media/media_files/qKfzlRdulqzDjRl6RGEg.jpg)
മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്ന നടി ​ഗായത്രിയുടെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​​​ഗായത്രി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തക അഞ്ജു പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഇന്ന് കേരളത്തിൽ നില നിന്ന് പോകണമെങ്കിൽ, പുരോഗമനവാദിയും സർവ്വോപരി ബുദ്ധിജീവി -സ്ത്രീപക്ഷവാദിയായി നിന്ന് സ്ഥാനമാനങ്ങൾ നേടി എടുക്കണമെങ്കിൽ ഈ നാട്ടിൽ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും വർണ്ണ വിരുദ്ധതയും ഉണ്ടെന്ന് സ്ഥാപിച്ചാൽ മാത്രം പോരാ മറിച്ച് കുടിക്കുന്ന വെള്ളത്തിൽ വരെ സവർണ്ണമേധാവിത്വവും ബ്രാഹ്മണിക്കൽ ഹെജിമണിയും ഉണ്ടെന്ന് സ്ഥാപിച്ചേ മതിയാവൂ.
വെറുതെ അങ്ങ് സ്ഥാപിച്ചാൽ മാത്രം പോരാ അങ്ങ് കേന്ദ്രത്തിൽ ഇരിക്കുന്ന മോദിയെയും അമിത് ഷായെയും അതിന്റെ രണ്ട് വശത്തും കെട്ടി നിറുത്തി അംബാനി -അദാനി -ടാറ്റ വരെയുള്ള ബിസിനസ്സ് ടൈക്കൂൻസിനെ മുന്നിൽ അണി നിരത്തുകയും വേണം. ചിന്താ ജെറോമിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി സൂർത്തുക്കളേ, ഉത്തരമായി. നമ്മുടെ സ്വന്തം സരസു ചേച്ചി, അല്ല ഗായത്രി ചേച്ചി അത് പോലെ ലേഡി ഭീമൻ രഘു എന്ന അവാർഡ് പതക്കത്തിനും.
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവർക്കും മൈക്ക് കിട്ടിയാൽ നല്ല നിറുത്തി നിറുത്തി വ്യക്തമായ ഭാഷയിൽ ഊളത്തരം പറയാമെന്ന് ഈ ആർട്ടിസ്റ്റ് അടിവരയിടുന്നു. മലയാളം സീരിയലുകളിൽ ന്യൂനപക്ഷ കഥാപാത്രങ്ങൾ ഇല്ലാത്തതിന് കാരണം മോദിയും അമിത് ഷായും പിന്നെ അംബാനി -അദാനിയും ആണത്രേ. ഇവരൊക്കെ അപ്പോൾ സീരിയൽ നിർമ്മാതാക്കൾ ആയിരുന്നുവോ? സവർണ്ണ ഹെജിമണി കൊട്ടിഘോഷിക്കുന്നത് കൊണ്ടാണത്രേ മലയാളം സീരിയലുകളിൽ അത്രയും ഹിന്ദു തീം വരുന്നത്. അതായത് മലയാളം സീരിയൽ എന്ന് പറഞ്ഞു കാണിക്കുന്നതിലൊക്കെ ചിന്ന വീട് സെറ്റപ്പ് ഉണ്ട്. അവിഹിതം ഉണ്ട്.
അമ്മായി അമ്മ മരുമകൾ കലഹം ഉണ്ട്. ബന്ധുക്കൾ തമ്മിലുള്ള പാരവയ്പ്പും കുത്തിത്തിരിപ്പും തമ്മിൽ തല്ലും ഉണ്ട്. കൊല ഉണ്ട്, ക്വട്ടേഷൻ ഉണ്ട്. ഈ കലാപരിപാടികൾക്ക് ഒക്കെ മുൻകൈ എടുക്കുക മിക്കവാറും ഏതെങ്കിലും തറവാട്ടിലെ അമ്മാവനോ അമ്മാവിയോ ആയിരിക്കും. അതായത് ഇക്കണ്ട വൃത്തിക്കേട് ചെയ്യുന്ന സവർണ്ണതയെ ബൂസ്റ്റ് അപ്പ് ചെയ്യുന്നത് കേന്ദ്രന്മാരും കോർപ്പറേറ്റ് ഭീമന്മാരും ആണെന്ന്. സഖാവ് ചിന്തയെ കടത്തി വെട്ടുന്ന ചിന്താസരണി.
പിന്നെ 2014 ന് മുമ്പ് ഇക്കണ്ട സീരിയലുകളിൽ ഒക്കെ മൊല്ലാക്കയും നങ്ങേലിയും ഒക്കെ ആയിരുന്നോണ്ട് കൊയപ്പമില്ല. മെഗാസീരിയലിനു തുടക്കം ഇട്ട മധുമോഹനൻ മൂത്ത സെൻങ്കി ആയോണ്ടാവും മാനസിയും സ്നേഹസീമയും എടുത്തത്. പണ്ടത്തെ ദൂരദർശനൻ നയിച്ചിരുന്നത് മോദി -അമിത് ഷാ ആയിരുന്നു കാണും. പിന്നെ അന്ന് സീരിയലുകൾക്ക് ഒന്നും പരസ്യമേ ഇല്ലായിരുന്നല്ലോ
പുള്ളിക്കാരത്തിക്ക് മൈലേജ് കിട്ടിയ രണ്ട് വേഷങ്ങൾ എന്ന് പറയുന്നത് മീശ മാധവനിലെ പട്ടാളക്കാരന്റെ ഭാര്യ കം ഭഗീരഥൻ പിള്ളയുടെ ഇഷ്ടക്കാരി ആയ സരസുവും നന്ദനത്തിലെ വേലക്കാരിയും കുമ്പിടി സ്വാമിയുടെ ഇഷ്ടക്കാരി ആയ ശകുന്തളയും. ഇനി മറിച്ചൊന്ന് ചിന്തിച്ചു നോക്കിയേ, മുസൽമാനായ പട്ടാളക്കാരന്റെ തട്ടമിട്ട ഭാര്യ ബീവാത്തുവായിട്ടോ തട്ടമിട്ട വേലക്കാരി ആമിനയായിട്ടോ ആയിരുന്നു ആ കഥാപാത്രമെങ്കിൽ ഇവിടുത്തെ പുകിൽ എന്തായിരുന്നേനെ??ഈ ഒരു മൈലേജ് ആ കഥാപാത്രങ്ങൾക്ക് കിട്ടുമായിരുന്നോ?? ഇല്ല!!
സവർണ്ണനായ ഭഗീരഥൻ പിള്ളയുടെ ഞരമ്പ് രോഗം പോർട്രെയിറ്റ് ചെയ്യുമ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഇല്ല. അയാൾക്ക് അവിഹിതം നടത്താനുള്ള സ്ത്രീ നാമം സരസു ആവാം ഫാത്തിമ പാടില്ല. കള്ള ആസാമി കുമ്പിടി ആയി നിറഞ്ഞാടാനും അയാളുടെ ഒളിസേവയ്ക്ക് വഴങ്ങുന്ന കഥാപാത്രം ആവാനും ശകുന്തള എന്ന പേര് മസ്റ്റാണ് അല്ലേ?
വയറ്റുപിഴപ്പിന് വേണ്ടി എന്തോരം പൊക ആണ് വമിപ്പിക്കേണ്ടത്. ന്യൂനപക്ഷം, മൊല്ലാക്ക, കറുപ്പ്, ദളിത്, നങ്ങേലി, സവർണ്ണത ഇതൊക്കെ വരി വരി ആയി നിരത്തി വച്ച് മോദി -അമിത് ഷാ -കോർപ്പറേറ്റ് കിന്നരി ഇട്ട് പൊലിപ്പിക്കുമ്പോൾ കിട്ടാൻ പോണത് ഇടത് സാംസ്കാരിക നായിക എന്ന പേരിനൊപ്പം എവിടെങ്കിലും ഒരു അധ്യക്ഷ സ്ഥാനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us