/sathyam/media/media_files/qX7nnqnbqmJ5CUywzhOz.jpg)
മിഷിഗണിലെ ഡിട്രോയിറ്റിൽ താമസിക്കുന്ന 28 കാരിയായ നിക്കോൾ എന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. സ്വന്തം വീടിന്റെ ഭിത്തിയിലെയും മതിലുകളിലേയുമൊക്കെ പെയിന്‍റ് അടക്കമുള്ള ഭിത്തി പൊളിച്ച് തിന്നുന്ന വിചിത്രമായ സ്വഭാവമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഒടുവില്‍ ഈ ആസക്തി അവളെ കൊണ്ടു ചെന്നെത്തിച്ചത് ജീവന് തന്നെ ഭീഷണിയാകുന്ന രോഗത്തിലേക്കായിരുന്നു. ഒമ്പതു വർഷത്തോളമാണ് ഇവര്‍ ഭിത്തികളും മതിലുകളുമൊക്കെ പൊളിച്ച് തിന്നത്.
വീട്ടിലെ ഡ്രൈ വാളിന്റെ ​ഗന്ധം അവരെ ആകർഷിച്ചതോടെയാണ് യുവതിക്ക് ഇത്തരമൊരു ആസക്തി തുടങ്ങിയത് . വെറുമൊരു രസത്തിന് തുടങ്ങിയ ഭിത്തികളുടെ ​ഗന്ധത്തോടുള്ള ഇഷ്ടം പിന്നീട് അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു. മതിലുകൾ എവിടെ കണ്ടാലും അത് പൊളിച്ച് തിന്നണമെന്ന തോന്നൽ അവളിൽ ഉളവായിക്കൊണ്ടിരുന്നു.
ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ പോലും പോയി അവൾ ചുമരുകള്‍ പൊളിച്ച് തിന്നിട്ടുണ്ട്. ഈ സ്വഭാവം ഭിത്തികളില്‍ മാത്രമല്ല കേടുപാടുകൾ വരുത്തിയത്. അവളരുടെ ശരീരത്തേയും കൂടിയായിരുന്നു. ഇപ്പോൾ കാൻസർ രോ​ഗബാധിതയാണ് നിക്കോൾ. എങ്കിലും ഇവര്‍ക്ക് ആസക്തയിൽ നിന്നും പൂർണമായും മോചിതയാകാനായിട്ടില്ല..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us