യുഎസ്:എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ക്രൗഡ് സോഴ്സ് ഫാക്ട് ചെക്കിംഗ് ഫീച്ചറായ കമ്മ്യൂണിറ്റി നോട്ട്സിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നു. വസ്തുതാ പരിശോധകന്‍ മോശം പ്രകടനമാണ് നടത്തുന്നതെന്നും വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
70 ശതമാനത്തിലധികം കേസുകളിലും പരാജയപ്പെട്ടു. സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, അത് അവലോകനം ചെയ്ത 283 പോസ്റ്റുകളില്‍ 74 ശതമാനം( 209 പോസ്റ്റുകള്‍ ) എല്ലാ ഉപയോക്താക്കള്‍ക്കും കൃത്യമായ വസ്തുതാ പരിശോധനാ കുറിപ്പുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നാണ് സൂചന.