കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ പ്രധാനമന്ത്രി വ്‌ലാദിമിര്‍ സെലന്‍സ്‌കി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് യുക്രൈന്‍ സന്ദര്‍ശിക്കണമെന്നും രാജ്യത്തെ സാധാരണക്കാരേയും ആശുപത്രികളും പള്ളികളും യോദ്ധാക്കളേയും കാണമെന്നുമാണ് സെലന്‍സ്‌കിയുടെ ആവശ്യം. സിബിഎസ് (കൊളംബിയ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം) നു കൊടുത്ത ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണ് സെലന്‍സ്‌കി ആവശ്യം ഉന്നയിച്ചത്.
അഭിമുഖത്തിന് ശേഷമാണ് യുക്രൈനിലെ സുമി നഗരത്തില്‍ മിസൈല്‍ ആക്രമണം നടന്നത്. ഞായറാഴ്ച രാവിലെയാണ് വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയര്‍ന്നു.