യുഎസ് താരിഫ്: കേരളത്തിലെ വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി

പുതിയ താരിഫ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തുടരുന്ന സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, കയർ, തേയില, റബ്ബർ എന്നീ മേഖലകളിൽ ഇതിനകം തന്നെ ആഴത്തിലുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

New Update
balagopal

തിരുവനന്തപുരം:  അമേരിക്ക ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വരുമാനം കുറയ്ക്കുകയും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് ബാല​ഗോപാൽ ചൂണ്ടിക്കാട്ടി. 

Advertisment

പുതിയ താരിഫ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി തുടരുന്ന സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, കയർ, തേയില, റബ്ബർ എന്നീ മേഖലകളിൽ ഇതിനകം തന്നെ ആഴത്തിലുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ചൊവ്വാഴ്ച സംസ്ഥാന നിയമസഭയിൽ ഒരു ശ്രദ്ധാ പ്രമേയത്തിന് മറുപടി നൽകി. "ഈ താരിഫുകൾ വെറും വ്യാപാര തടസ്സങ്ങളല്ല. അവ കേരളത്തിൽ വലിയ സാമ്പത്തിക ആഘാതങ്ങൾ സൃഷ്ടിക്കുന്നു," ബാലഗോപാൽ നിയമസഭാംഗങ്ങളോട് പറഞ്ഞു.

k n balagopal
Advertisment