ഇത് ഹൃദയഭേദകം; ആംബുലൻസിന് പണം നൽകാനില്ല; ഉത്തരാഖണ്ഡിൽ യുവതി സഹോദരൻ്റെ മൃതദേഹം കാറിൻ്റെ മുകളിൽ കെട്ടിവെച്ച് യാത്ര ചെയ്തത് 200 കിലോമീറ്റർ

New Update
d4e1d26d-a83f-4aa2-b7ba-720505dcefd2

ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായ സംഭവം.

ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ ആംബുലൻസിൻ്റെ ചാർജുകൾ അടയ്ക്കാൻ വഴിയില്ലാതെ വന്നതോടെ ഒരു സ്ത്രീ തൻ്റെ സഹോദരൻ്റെ മൃതദേഹം ആബുലൻസിന്റെ മുകളിൽ കെട്ടിവെച്ച് കൊണ്ടുപോയി.

Advertisment

ആംബുലൻസിനായി യുവതി നിരന്തരം അപേക്ഷിച്ചുവെങ്കിലും സഹോദരൻ്റെ മൃതദേഹം കൊണ്ടുപോകാൻ ഡ്രൈവർമാർ 10,000-12,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

20 കാരനായ അഭിഷേക് വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ആംബുലൻസ് സർവീസ് വാടകയ്‌ക്കെടുക്കാൻ അദ്ദേഹത്തിൻ്റെ സഹോദരിക്ക് പണമില്ലാത്തതിനാൽ, 200 കിലോമീറ്റർ അകലെയുള്ള തൻ്റെ ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ഒരു സ്വകാര്യ ടാക്സിയെ സമീപിക്കുകയായിരുന്നു.

യുവതി എസ്‌യുവിയുടെ മേൽക്കൂരയിൽ മൃതദേഹം കെട്ടി പിത്തോരഗഡിലേക്ക് കൊണ്ടുപോയി.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആരോഗ്യ സെക്രട്ടറി ഡോ.ആർ.രാജേഷ് കുമാറിനോട് ഉത്തരവിട്ടതായാണ് റിപ്പോർട്ട്.

സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.

Advertisment