ഉഴവുർ സംഘർഷം: വനിതാ എസ്ഐയെ അക്രമിച്ചവർക്ക് എതിരെ കേസ് ഇല്ല, അക്രമത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിയുടെ പരാതിയിൽ നാട്ടുകാരെയും ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളെയും പ്രതിയാക്കി പൊലീസ് എഫ്ഐആർ

New Update
443444

കുറവിലങ്ങാട്: കഴിഞ്ഞ ചൊവ്വാഴ്ച ഉഴവൂരിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരയായ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ. അക്രമിക്കുകയും, അസഭ്യം പറയുകയും, കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരായ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തുവെഞ്ഞങ്കിലും, വനിതാ എസ്ഐയെ അക്രമിക്കുകയും അസഭ്യം പറയുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആർക്കും എതിരെ പൊലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടില്ലായെങ്കില്ലും, അക്രമത്തെ നേരിട്ട് നാട്ടുകാരെയും ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളെയും പ്രതിയാക്കി അക്രമത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. 

Advertisment

കുറെ നാളായി ഉഴവൂരിലെ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ തെരുവിൽ തമ്മിൽ ഏറ്റുമുട്ടിന്ന ഘട്ടങ്ങളിൽ എല്ലാം ഇടപെടലുകൾ നടത്തി സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്ന നാട്ടുകാരെയും ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളെയും പ്രതിയാക്കി പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമായി. നാട്ടുകാരെയും ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളെയും പ്രതിയാക്കിയതിന് പിന്നിൽ അക്രമത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരെ രക്ഷിക്കാൻ വേണ്ടി സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗുഢാലോചനയുടെ ഭാഗമാണ് പ്രഥമ വിവര നമ്പർ 200/2024 ലെ പ്രതിപ്പട്ടികയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്

Advertisment