/sathyam/media/media_files/NJUjwW9v4FKDrTbXIIjN.jpg)
തിരുവനന്തപുരം: മിനിമം മാര്‍ക്ക് സംവിധാനത്തിന് കീഴില്‍ ഈ വര്‍ഷം നടത്തിയ എട്ടാം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ വര്‍ഷം മുതല്‍ 8-ാം ക്ലാസ് പരീക്ഷ വേണമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു.
3136 സ്‌കൂളുകളിലും 8 ആം ക്ലാസ് വാര്‍ഷിക പരീക്ഷ നടത്തി. അധ്യാപകരെയും, നിരീക്ഷകരെയും നിയോഗിച്ചു. ഒപ്പം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പിന്തുണ ലഭിച്ചു.
മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അവശ്യമുള്ള ക്ളാസുകള്‍ ലഭിച്ചോ എന്ന് പരിശോധിക്കും. 30 ശതമാനം മാര്‍ക്കില്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും നടത്തും.
പുതിയ പരീക്ഷയില്‍ തോറ്റാലും 9ാം ക്ലാസില്‍ പ്രവേശനം അനുവദിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക ക്ലാസുകളില്‍ പങ്കെടുക്കേണ്ടി വരും. ഒമ്പതാം ക്ലാസില്‍ മിനിമം മാര്‍ക്ക് പ്രാബല്യത്തില്‍ വരിക അടുത്ത വര്‍ഷമാണെന്നും മന്ത്രി പറഞ്ഞു.