തൃശൂര്‍ വടക്കാഞ്ചേരിയില്‍ കോടതിയിലേക്ക് കൊണ്ടുവരും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കോടതിയിലേക്ക് കൊണ്ടുവരും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 

New Update
2344444

വടക്കാഞ്ചേരി: തൃശൂര്‍ വടക്കാഞ്ചേരിയില്‍ കോടതിയിലേക്ക് കൊണ്ടുവരും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 

Advertisment

ആലപ്പുഴ സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളി വടിവാള്‍ വിനീത്, കൂട്ടാളി രാഹുല്‍ എന്നിവരാണ് വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.


റെയില്‍വേ സ്റ്റേഷന് പിന്നിലൂടെയുള്ള കാട്ടിലേക്ക് പ്രതികള്‍ ഓടിക്കയറുന്നത് കണ്ടതായി പ്രദേശവാദി തോമസ് പറഞ്ഞു. വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി, ചരല്‍ പറമ്പ്, റെയില്‍വേ കോളനി, കുമ്പളങ്ങാട് വ്യാസ, ഇരട്ടക്കുളങ്ങര എന്നീ മേഖലകളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

 

Advertisment