ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍.

കൊച്ചി: ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍.

New Update
Kerala-rapper-Vedan---Photo-from-social-media-_1745839484909

കൊച്ചി: ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍. ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരെ കേസെടുത്തത്. 

Advertisment


വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് വേടനെതിരെ ഉയര്‍ന്ന പരാതി. കൊച്ചിയിലും കോഴിക്കോടും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പരാതിക്കാരി പറയുന്നുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Advertisment