/sathyam/media/media_files/U0ILlyvYWqK7dV0NFwxW.jpg)
vegitables
കൊച്ചി: സപ്ലൈകോയിൽ അവശ്യ സാധനങ്ങളില്ലെന്ന പ്രതിസന്ധിക്കു പിന്നാലെ സംസ്ഥാനത്ത് ഹോർട്ടികോർപ്പുകളിലും അവശ്യ സാധനങ്ങളുടെ ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. പൊതു വിപണിയിൽ പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. എല്ലാം മേഖലകളിലും പ്രതിസന്ധി രൂക്ഷമാവുന്നതോടെ സർക്കാർ കൈമലത്തുകയാണ്. സാധാരണക്കാരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് ന്യായമായ നിരക്കിൽ വിൽപ്പന നടത്തുന്ന ഹോർട്ടികോർകളിൽ, ഇപ്പോൾ ആവശ്യത്തിന് സാധനങ്ങളില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തക്കാളി വില വിപണിയിൽ കത്തിക്കയറുകയാണ്. ഹോർട്ടികോർപ്പിലെ ഏറ്റവും ഡിമാന്റ് ഏറിയ ഐറ്റമാണ് തക്കാളി. എന്നാൽ ആവശ്യത്തിന് വിതരണം ചെയ്യാനുള്ള തക്കാളി ഇല്ലെന്നതാണ് വാസ്തവം. മുളക്, കാബേജ്, ഇഞ്ചി, പടവലം, ബീട്ട് റൂട്ട് ഇങ്ങനെ കറി വയ്ക്കാൻ വേണ്ട പച്ചക്കറികൾക്കെല്ലാം ഹോർട്ടികോർപ്പിൽ ക്ഷാമമാണ്. ന്യായ വില കണക്കാക്കി സാധനം വാങ്ങാനെത്തുന്നവർ നിരാശയോടെയാണ് മടങ്ങുന്നത്.
മഴ കനത്തതോടെ സംസ്ഥാനത്ത് കർഷകരും പ്രതിസന്ധിയിലാണ്. വിളവ് കുറഞ്ഞത് കർഷകരെ പോലെ തന്നെ സർക്കാരിനും തിരിച്ചടിയാവുകയാണ്. പുറത്തു നിന്നും പച്ചക്കറികൾ അമിത വില നൽകി വാങ്ങാനും സാധിക്കാത്ത അവസ്ഥയാണ്. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോർട്ടികോർപ്പുകളുടെ വിശദീകരണം. ഹോർട്ടികോർപ്പ് വിൽപന കേന്ദ്രങ്ങളിൽ പച്ചക്കറികൾ ഇല്ലാതായാൽ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാൻ ഇത് കാരണമാവും.
ഓണക്കാലം കൂടി കണക്കിലെടുത്ത് സർക്കാരിന്‍റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.അവശ്യ സാധനങ്ങളുടെ വില ഇത്തരത്തിൽ വർധിക്കുന്നതോടെ ജീവിക്കാനാവാത്ത അവസ്ഥയാണെന്നാണ് ജനങ്ങളുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us