/sathyam/media/media_files/UrRVOlLEmQvLZjvk6PqK.webp)
കോഴിക്കോട്: കോഴിക്കോട് തൊടിയില്‍ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയവരെ പിന്തുടര്‍ന്ന് പിടികൂടി. വാഹനം പരിശോധിച്ചപ്പോള്‍ കഞ്ചാവും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട് സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു വന്നപ്പോഴായിരുന്നു പൊലീസ് കൈ കാണിച്ചത്. മഹീന്ദ്ര ഥാറിലാണ് യുവാക്കള്‍ വന്നത്. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഥാര്‍ അപകടകരമായ രീതിയില്‍ ഓടിച്ച് മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഭട്ട് റോഡ് റെയിവേ ഗേറ്റിന് അടുത്ത് വെച്ചാണ് പൊലീസ് പിന്തുടര്‍ന്ന് പിടിച്ചത്.
പ്രതികള്‍ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ ഷിനാസിനെിതരെ വയനാട്ടിലെ നൂല്‍പ്പുഴ, കല്‍പ്പറ്റ, മേപ്പാടി, അമ്പലവയല്‍ സ്റ്റേഷനുളില്‍ കേസുണ്ട്. 2024ല്‍ ഷിനാസിനെതിരെ കാപ്പ ചുമത്തിയിരുന്നു.