/sathyam/media/post_banners/tad14V2utgnKjMEBVDCg.jpg)
തിരുവനന്തപുരം: മലപ്പുറത്തിനെതിരെ നടത്തിയ വിദ്വേഷപരാമര്‍ശത്തില്‍ നിലപാട് മാറ്റാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മലപ്പുറത്ത് നടത്തിയ ചില പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തി എടുത്ത് വലിയ മുസ്ലീം വിരുദ്ധനാണ് എന്ന് കാണിക്കുവാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാസമം ഉള്ള പ്രദേശമാണ് നിലമ്പൂര്‍. ഈഴവ സമുദായത്തിന് ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ല.
താന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ഈ വിഷയം വളരെ വിഷമത്തോടെ നോക്കി കാണുന്നു. യുഡിഎഫിന്റെ പുറകെ നടന്നിട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനവും അവര്‍ അനുവദിച്ച് തന്നില്ല. ലീഗിന്റെ നേതാക്കന്മാര്‍ ആണ് അവിടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകള്‍.
ജില്ലയിലെ പ്രമുഖ മുസ്ലീം നേതാക്കന്മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യാളുന്നു. 17 എയ്ഡഡ് കോളേജുകള്‍ അവിടെ ഇവര്‍ക്കുണ്ട്. പെരിന്തമണ്ണയിലെ എയ്ഡഡ് കോളേജ് അണ്‍എയ്ഡഡ് കോളേജ് ആക്കി പോലും തന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താനൊരു മുസ്ലീം വിരോധി അല്ല. അങ്ങനെ ചിത്രീകരിക്കാന്‍ ആണ് ചില മുസ്ലീം നേതാക്കള്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.