വെള്ളികുളം സെന്റ് ആന്റണീസ് സ്വാശ്രയസംഘം വാര്‍ഷികം ഞായറാഴ്ച

New Update
st antonys

വെള്ളികുളം : വെള്ളികുളംസെന്റ് ആന്റണീസ് സ്വാശ്രയ സംഘം വാര്‍ഷികം 20ന് ഞായറാഴ്ച വെള്ളികുളം സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും. സ്വാശ്രയ സംഘം പ്രസിഡന്റ് ഷൈനി ബേബി നടുവത്തേട്ട് അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങില്‍ തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിനോയി  ജോസഫ് പാലക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisment


 റീനാ റെജി വയലില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്വാശ്രയസംഘം ഡയറക്ടര്‍ ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും.  സോണല്‍ കോഡിനേറ്റര്‍ ജെയ്‌സി മാത്യു മൂലേച്ചാലില്‍,മദര്‍ സിസ്റ്റര്‍ ജീസാ അടയ്ക്കാപ്പാറ സി.എം.സി.ജെസി ഷാജിഇഞ്ചയില്‍, മഞ്ജു മനോജ് കൊല്ലിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.


മികച്ച സ്വാശ്രയ സംഘം ഗ്രൂപ്പിനുള്ള എവറോളിംഗ് ട്രോഫി സമ്മേളനത്തില്‍ വിതരണം ചെയ്യും.തുടര്‍ന്ന് സ്വാശ്രയ സംഘം ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍. സമ്മാനദാനം. .നിഷാ ഷോബി ചെരുവില്‍, സുനിമോള്‍ മോഹനന്‍ പടിപ്പുരക്കല്‍ ,ജൂബി രാജേഷ് വേലിക്കകത്ത്, ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, പ്രീതി ജോയി തുണ്ടത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Advertisment