കരിമണല്‍ കര്‍ത്തയുടെ മാനസപുത്രനായ പിണറായി വിജയന്‍ മാറി- വി.എം. സുധീരന്‍

New Update
v m sudheeran pinarayi.jpg

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തയുടെ മാനസ പുത്രനായി മാറി എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു. കായംകുളത്ത് യുഡിഎഫിൻ്റെ ഇലക്ഷൻ കമ്മീഷൻ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Advertisment

 താൻ എം.പി.യായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കർത്തയുടെ ഏജന്റ് മാരായിമാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തയുടെ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പറ്റി എന്ന്‌തെളിഞ്ഞിട്ടും ഒരു ഇ.ഡി.അന്വേഷണവും നടന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിനേക്കാള്‍
ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടമാടുന്നത് എന്നാലും ഒരു കേന്ദ്ര ഏജന്‍സിയും പിണറായി വിജയനെ തൊടില്ല ബിജെപി സിപിഎം അന്തര്‍ധാര തികച്ചും പ്രകടമാണെന്ന്അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ ബി ബാബു പ്രസാദ് കെപിസിസി സെക്രട്ടറിമാരായ
അഡ്വ ഇ സമീര്‍, എന്‍. രവി മുസ്ലിംലീഗ് ജില്ലാ  സെക്രട്ടറി എച്ച് .ബഷീര്‍ കുട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി ജന:കണ്‍വീനര്‍ എ .എം. കബീര്‍, അഡ്വ. അഡ്വ. യു മുഹമ്മദ്, അഡ്വ. പി.എസ്. ബാബുരാജ് , എ. ജെ ഷാജഹാന്‍.എ പി ഷാജഹാന്‍ കെ പുഷ്പദാസ് സി .എ . സാദിഖ്,എം വിജയമോഹന്‍ ചിറപ്പുറത്ത് മുരളി, സൈനുല്ലാ ബുദ്ധീൻ, മഹാദേവന്‍ വാഴശ്ശേരി അരിതാ ബാബു ,അഫ്‌സല്‍ പ്ലാമൂട്ടില്‍ , എസ് രവീന്ദ്രന്‍, വള്ളിയില്‍ റസാക്ക്, ബിജു നസറുള്ള ഷുക്കൂര്‍വഴി ച്ചേരി തുടങ്ങിയവർ പങ്കെടുത്തു