സരോവരത്തുള്ള ചതുപ്പിൽ നിന്ന് വിജിലിന്റെ അസ്ഥികളും ഷൂസുകളും കണ്ടെടുത്തതോടെ രക്ഷപ്പെട്ട രണ്ടാം പ്രതി പൊലീസ് വലയിൽ

വിജിലിന്‍റേത് എന്നു കരുതുന്ന അസ്ഥികള്‍, പൊലീസ് സരോവരത്തുള്ള ചതുപ്പില്‍ നിന്നും കണ്ടെടുത്തു എന്നറിഞ്ഞ പ്രതി ആന്ധ്രയിലേക്കു കടക്കുകയായിരുന്നു

New Update
vijil

കോഴിക്കോട് : ∙ വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ രഞ്ജിത്തിനെ (39) പിടികൂടി. സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥികളും ഷൂവും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതിനിടെയാണ് കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ കൂടി പൊലീസ് വലയിലാക്കിയത്.

Advertisment

വിജിലിന്‍റേത് എന്നു കരുതുന്ന അസ്ഥികള്‍, പൊലീസ് സരോവരത്തുള്ള ചതുപ്പില്‍ നിന്നും കണ്ടെടുത്തു എന്നറിഞ്ഞ പ്രതി ആന്ധ്രയിലേക്കു കടക്കുകയായിരുന്നു. സൈബര്‍ സെല്ലുമായി സഹകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയില്‍നിന്നും തെലങ്കാനയിലുള്ള കമ്മത്ത് വച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്

murder
Advertisment