വിരാജ്‌പേട്ട് - കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്. പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍. ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൂട്ടുപുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് 150 തോക്കിന്‍ തിരകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

New Update
24424444

കണ്ണൂര്‍: കൂട്ടുപുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് 150 തോക്കിന്‍ തിരകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ബസിലെ യാത്രക്കാരനായ ഉളിക്കല്‍ സ്വദേശിയെയാണ് ഇരിട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 


Advertisment

കുടക് ജില്ലയിലെ വിരാജ്‌പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിന്റെ ബര്‍ത്തില്‍ ബാഗിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഇന്നലെ വൈകിട്ട് തിരകള്‍ കണ്ടെത്തിയത്. കസ്റ്റഡിയില്‍ ഉള്ളയാള്‍ തന്നെയാണോ കൊണ്ടുവന്നത് എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.


നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നവയാണ് തിരകള്‍. നായാട്ടുസംഘങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നതാണോ എന്ന് സംശയിക്കുന്നു. എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയ തിരകള്‍ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. 

Advertisment