ഫെഡറൽ ബാങ്കിന്റെ കൺസ്യൂമർ ബാങ്കിങ് നാഷണൽ ഹെഡ് ആയി വിരാട് സുനിൽ ദിവാൻജിയെ നിയമിച്ചു

New Update
fedaral bank head
കൊച്ചി: ഫെഡറൽ ബാങ്കിന്റെ കൺസ്യൂമർ ബാങ്കിങ് നാഷണൽ ഹെഡ് ആയി വിരാട് സുനിൽ ദിവാൻജി ചുമതലയേറ്റു.  ബാങ്കിങ് മേഖലയിൽ 30 വർഷത്തെ അനുഭവസമ്പത്തുള്ള വിരാട് സുനിൽ ദിവാൻജി കൊട്ടക് മഹീന്ദ്ര ബാങ്കിൽ ഗ്രൂപ്പ് പ്രസിഡന്റായും കൺസ്യൂമർ ബാങ്കിങ് മേധാവിയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Advertisment
 രാജ്യത്തെ മുൻനിര കമ്പനികളിൽ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ, നോൺ- എക്സിക്യുട്ടീവ് ഡയറക്ടർ എന്നീ പദവികൾക്കു പുറമെ ഫോർഡ് ക്രെഡിറ്റ്, എ എഫ് ഫെർഗൂസൺ ആൻഡ് കോ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവുമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. ബാങ്കിങ് മേഖലയിൽ വിരാട് സുനിൽ ദിവാൻജിയ്ക്കുള്ള  ദീർഘകാലത്തെ പ്രവർത്തനമികവ്, ബാങ്കിന്റെ വളർച്ചയിൽ ഏറെ ഗുണം ചെയ്യുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.
Advertisment