വിസ നല്‍കാമെന്ന് പറഞ്ഞ് വിഴിഞ്ഞം സ്വദേശികളില്‍ നിന്ന് പണം തട്ടിയ ആള്‍ അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശിയ്ക്കും സുഹൃത്തിനും ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടി

വിസ നല്‍കാമെന്ന് പറഞ്ഞ് വിഴിഞ്ഞം സ്വദേശികളില്‍ നിന്ന് പണം തട്ടിയ ആള്‍ അറസ്റ്റില്‍.

New Update
65757

തിരുവനന്തപുരം: വിസ നല്‍കാമെന്ന് പറഞ്ഞ് വിഴിഞ്ഞം സ്വദേശികളില്‍ നിന്ന് പണം തട്ടിയ ആള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി ഹസ്ബുക്ലയെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബര്‍ഷായ്ക്കും സുഹൃത്തിനും ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. 

Advertisment

കേരളത്തില്‍ പല സ്ഥലങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്നും വിദേശത്തേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടിയെന്നാണ് പരാതി. 50,000 രൂപ വീതം നൂറിലധികം പേരില്‍ നിന്നായി ഇയാള്‍ തട്ടിയെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.


ട്രെയിനില്‍ മാത്രം സഞ്ചരിക്കുകയും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാല്‍ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ  മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇയാളെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment