തൃശൂര്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് വിവിധ ആളുകളില്‍ നിന്നും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കേച്ചേരി സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
നെല്ലൂര്‍ പുത്തന്‍പീടികയില്‍ യൂസഫലി (50) , മാടക്കത്തറ സൂര്യനഗറില്‍ രായ്മരക്കാര്‍ വീട്ടില്‍ ഷമീര്‍ സോനു (39) എന്നിവരാണ് അറസ്റ്റിലായത്. യൂറോപ്പ്യന്‍ രാജ്യങ്ങളായ ജോര്‍ജിയ, ബള്‍ഗേറിയ, റഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുകയും വലിയ തുക വിവിധ ആളുകളില്‍നിന്ന് പിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ചിലര്‍ക്ക് വിസിറ്റ് വിസ മാത്രം അനുവദിക്കുകയും ചെയ്തു.വിസക്ക് പണം നല്‍കി കബളിപ്പിക്കപ്പെട്ട എറണാകുളം കൈപ്പത്തൂര്‍ സ്വദേശി ദീപകിന്റെ പരാതി പ്രകാരമാണ് പൊലീസ്‌നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
യൂറോപ്പ് രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇവര്‍ക്ക് പിന്നില്‍ വന്‍ ഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുടര്‍ അന്വേഷണം നടന്നുവരികയാണെന്നും കുന്നംകുളം എസ് എച്ച് ഒ യു കെ ഷാജഹാന്‍ അറിയിച്ചു.