വിഷു, ഈസ്റ്റര്‍, വേനല്‍ അവധി ദിനങ്ങളില്‍ ടിക്കറ്റ്.  ഇതാ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍

ഒരു എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, 2 സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്. അതിനാല്‍ ടിക്കറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1,220 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓരോ ദിശയിലേക്കും നാല് സര്‍വീസ് ഉള്‍പ്പെടെ ആകെ 8 ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനിനുള്ളത്.

New Update
train service111

തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, വേനല്‍ അവധിയ്ക്കായി ദക്ഷിണ റെയില്‍വേ മംഗലാപുരം - തിരുവനന്തപുരം റൂട്ടില്‍ പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ശനിയാഴ്ചകളില്‍ മംഗലാപുരത്തു നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. ആലപ്പുഴ വഴിയാണ് സര്‍വീസ്.

Advertisment

ഒരു എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, 2 സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്. അതിനാല്‍ ടിക്കറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1,220 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓരോ ദിശയിലേക്കും നാല് സര്‍വീസ് ഉള്‍പ്പെടെ ആകെ 8 ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനിനുള്ളത്.

മംഗളൂരു- തിരുവനന്തപുരം വീക്കിലി സ്പെഷ്യല്‍ ട്രെയിന്‍ (നമ്പര്‍ 06041)

മംഗളൂരു ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് വാരാന്ത്യ സ്പെഷ്യല്‍ ട്രെയിന്‍ മംഗളൂരു ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് ഞായറാഴ്ച രാവിലെ 6.35 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ഏപ്രില്‍ 12, 19, 26, മേയ്- 3 എന്നീ തിയതികളിലാണ് സര്‍വീസ്.

തിരുവനന്തപുരം  മംഗളൂരു വീക്കിലി സ്പെഷ്യല്‍ (നമ്പര്‍ 06042)

തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ വീക്കിലി സ്പെഷ്യല്‍ ട്രെയിന് ഏപ്രില്‍ 13, 20, 27, മേയ് 4 എന്നീ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40 ന് പുറപ്പെട്ട് പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 7.00 മണിക്ക് മംഗലാപുരം ജങ്ഷനില്‍ എത്തും.

Advertisment