വാളയാറില്‍ യുവതിയെ ആക്രമിച്ച് രണ്ടേ മുക്കാല്‍ പവന്റെ സ്വര്‍ണമാല തട്ടിയെടുത്ത കേസ്. രണ്ട് പേര്‍ അറസ്റ്റില്‍

വാളയാറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വേദപ്പട്ടി സീരനായ്ക്കന്‍ പാളയം സ്വദേശികളായ അഭിലാഷ് (28), ധരണി (18) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

New Update
police 2345

പാലക്കാട്: വാളയാറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിച്ചെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വേദപ്പട്ടി സീരനായ്ക്കന്‍ പാളയം സ്വദേശികളായ അഭിലാഷ് (28), ധരണി (18) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

Advertisment

വാളയാര്‍ വട്ടപ്പാറ ആറ്റുപ്പതിയില്‍ മാര്‍ച്ച് 25നാണ് സംഭവം നടന്നത്. ചെറുകിട വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ ആക്രമിച്ചാണ് ഇരുവരും മാല കവര്‍ന്നത്. രണ്ടേ മുക്കാല്‍ പവന്റെ സ്വര്‍ണ മാലയാണ് കഴുത്തില്‍ നിന്ന് പൊട്ടിച്ചെടുത്തത്.


തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ നാല് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. 

 

Advertisment