വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തില്‍ തല കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തിയത് അഗ്‌നി രക്ഷാ സേന

വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. തിരുവല്ലയിലെ പെരിങ്ങര പേരൂര്‍ക്കാവിന് സമീപം ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.

New Update
dog

തിരുവല്ല: വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. തിരുവല്ലയിലെ പെരിങ്ങര പേരൂര്‍ക്കാവിന് സമീപം ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.

Advertisment

 പേരൂര്‍ക്കാവിന് സമീപത്തെ വീടിന്റെ അടുക്കള ഭാഗത്ത് വെള്ളം നിറച്ചു വച്ചിരുന്ന കൂട്ടത്തില്‍ നായ തലയിടുകയായിരുന്നു. തല കുടത്തില്‍ കുടുങ്ങിയതോടെ നായ ലക്ഷ്യമില്ലാതെ പരക്കംപാഞ്ഞു. സമീപത്തെ ഒരു പുരയിടത്തില്‍ അവശനായി കിടന്നിരുന്ന നായയുടെ തലയില്‍ നിന്നും കുടം നീക്കം ചെയ്യുവാന്‍ പരിസരവാസികളായ ചിലര്‍ ചേര്‍ന്ന് ശ്രമം നടത്തി. ഇത് പരാജയപ്പെട്ടതോടെ തിരുവല്ലയിലെ അഗ്‌നിരക്ഷാ നിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു. 


തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുടത്തിന്റെ വായ് ഭാഗം മുറിച്ചു നീക്കി നായയെ രക്ഷപ്പെടുത്തുകയായിരുന്നു.

Advertisment