/sathyam/media/media_files/2025/03/01/7qIapmFqSin1FhxBN5Np.jpg)
തിരുവനന്തപുരം: സുസ്ഥിര ജലഗതാഗത രംഗത്ത് രാജ്യത്തിന് മാതൃകയാണ് പരിസ്ഥിതി സൗഹൃദ ജല മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലഗതാഗത മേഖലയില്‍ പുതുചരിത്രം കുറിച്ച രാജ്യത്തെ ആദ്യത്തെ ജല മെട്രോയാണ് കൊച്ചി വാട്ടര്‍ മെട്രോ എന്നും അദ്ദേഹം പറഞ്ഞു. ദലീമ എം.എല്‍ എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഈക്കാര്യം സഭയില്‍ വ്യക്തമാക്കിയത്.
കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 2016 ജൂലൈയില്‍ തുടക്കം കുറിച്ച ഈ പദ്ധതി 2023 ഏപ്രിലില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള 10 പ്രധാന ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നതിന് ഇടക്കൊച്ചി മുതല്‍ വരാപ്പുഴ വരെയും, കാക്കനാട് മുതല്‍ വൈപ്പിന്‍ എളങ്കുന്നപ്പുഴ വരെയുമുള്ള 38 ടെര്‍മിനലുകള്‍ ഉള്‍പ്പെടുന്നതാണ് കൊച്ചി ജലമെട്രോ.
തുടര്‍ച്ചയായി ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള ബോട്ടുകളാണ് നിലവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പെരുമ്പളം, കാക്കത്തുരുത്ത് ദ്വീപുകളില്‍ നിന്നും എറണാകുളം വൈറ്റില മേഖലകളിലേക്ക് ഒരു മണിക്കൂറില്‍ കൂടുതല്‍ യാത്രാസമയം വേണ്ടതിനാല്‍ അവിടെനിന്നും ജലമെട്രോ സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലില്ല'- മുഖ്യമന്ത്രി.